AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഇന്ത്യയും യുഎഇയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദ പ്രതിഫലനം,ബിഎപിഎസ് ഹിന്ദു ക്ഷേത്രം രണ്ടാം വാർഷികം

മഹന്ത് സ്വാമി മഹാരാജ് ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിൽ ഇതുവരെ 100-ലധികം രാജ്യങ്ങളിൽ നിന്നായി 40 ലക്ഷത്തിലധികം വിശ്വാസികളും വിനോദസഞ്ചാരികളും സന്ദർശനം നടത്തി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദ പ്രതിഫലനം,ബിഎപിഎസ് ഹിന്ദു ക്ഷേത്രം രണ്ടാം വാർഷികം
Baps Temple AbhudhabiImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 16 Feb 2026 | 12:53 PM

അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രം രണ്ടാം വാർഷികം ആഘോഷിച്ചു. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ക്ഷേത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ല, മറിച്ച് കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ പാലമായി പ്രവർത്തിക്കുന്നതിനുമുള്ള ഒരു ജീവസ്സുറ്റ സ്ഥാപനമാണെന്ന് ചടങ്ങിൽ സംസാരിച്ച സ്വാമി ബ്രഹ്മവിഹാരിദാസ്ജി വ്യക്തമാക്കി. ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ പോസിറ്റീവായ മനോഭാവം, കുടുംബ മൂല്യങ്ങൾ, ദേശീയ ഐക്യം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ പ്രതിഞ്ജ എടുത്തു.

Baps Mandir

Baps Mandir

മഹന്ത് സ്വാമി മഹാരാജ് ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിൽ ഇതുവരെ 100-ലധികം രാജ്യങ്ങളിൽ നിന്നായി 40 ലക്ഷത്തിലധികം വിശ്വാസികളും വിനോദസഞ്ചാരികളും സന്ദർശനം നടത്തി. പരമ്പരാഗത ശില്പകലയും ആധുനിക നിർമ്മാണരീതികളും ഒത്തുചേരുന്ന ഈ ക്ഷേത്രം ലോകത്തിന് ഭാരതീയ സംസ്കാരത്തിന്റെ പെരുമ വിളിച്ചോതുന്ന ഒന്ന് കൂടിയാണ്.

 

Follow Us