സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കാം, ദാമ്പത്യ ഐശ്വര്യം, ശത്രുദോഷ ശമനം
താൻ പാതി, ദൈവം പാതിയെന്നാണല്ലോ. ഇത്തരത്തിൽ വിഷമ ഘട്ടങ്ങളിൽ സുബ്രഹ്മണ്യ സ്വാമിയെയും ഭജിക്കാവുന്നതാണ്. എന്നാൽ പലർക്കും സുബ്രഹ്മണ്യ ഭജനം വഴി എന്തൊക്കെ മാറ്റങ്ങങ്ങൾ ജീവിതത്തിൽ ഉണ്ടാവും എന്നത് അറിയില്ല, അവ എന്തൊക്കെയാണ്, എങ്ങനെയാണ് ഭജിക്കേണ്ടത് എന്ന് നോക്കാം. കൃത്യമായി ഭജിച്ചാൽ ഫലം എപ്പോഴും കൃത്യമായി തന്നെ ഭജിക്കുന്നയാളിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും.

സുൂബ്രഹ്മണ്യ സ്വാമി
ജീവിതത്തിലെ ദുഖങ്ങളും ദുരിതങ്ങളുമാണ് മനുഷ്യരെ എപ്പോഴും വിഷമത്തിലാക്കുന്നത്. മറ്റൊന്നുമില്ലെങ്കിലും സമാധാനം മതിയെന്ന രീതിയിലേക്ക് മനുഷ്യൻ എത്തി കഴിഞ്ഞു. സമാധാനം എന്നത് മനുഷ്യരിലേക്ക് എത്തിക്കുക എന്നതിൽ ഈശ്വര വിശ്വാസത്തിനും വലിയൊരു പങ്കുണ്ട്. താൻ പാതി, ദൈവം പാതിയെന്നാണല്ലോ. ഇത്തരത്തിൽ വിഷമ ഘട്ടങ്ങളിൽ സുബ്രഹ്മണ്യ സ്വാമിയെയും ഭജിക്കാവുന്നതാണ്. എന്നാൽ പലർക്കും സുബ്രഹ്മണ്യ ഭജനം വഴി എന്തൊക്കെ മാറ്റങ്ങങ്ങൾ ജീവിതത്തിൽ ഉണ്ടാവും എന്നത് അറിയില്ല, അവ എന്തൊക്കെയാണ്, എങ്ങനെയാണ് ഭജിക്കേണ്ടത് എന്ന് നോക്കാം.
ഏതൊക്കെ ദോഷമുള്ളവർ
ശത്രുദോഷം, ചൊവ്വാദോഷം, സർപ്പദോഷം എന്നിവയുള്ളവർ സുബ്രഹ്മണ്യഭജനം നടത്തുന്ന ഉത്തമമാണ്. ശത്രുക്കളിൽ നിന്നുള്ള ഭയം, ബുദ്ധിമുട്ട് എന്നിവ ഒഴിവാകാനും, സർപ്പദോഷവും, നാഗദോഷവും മാറാനും സുബ്രഹ്മണ്യ ഭജനം നല്ലതാണ്.
ALSO READ:സെപ്റ്റംബർ 18 മുതൽ ഇവർ കുതിരയുടെ വേഗത്തിൽ ജീവിതത്തിൽ മുന്നേറും! കർക്കടക രാശിയിൽ ഗുരു മംഗള യോഗം
മാറ്റങ്ങൾ
വിദ്യാ വിജയം നേടാനും സുബ്രഹ്മണ്യ ഭജനം ഉത്തമമാണ്.ഗുരുനാഥനായി കൂടിയാണ് സുബ്രഹ്മണ്യനെ വിശ്വസിക്കുന്നത് അതുകൊണ്ട് തന്നെ കുട്ടികൾക്ക് ബുദ്ധി, ഓർമ്മശക്തി,ഏകാഗ്രത എന്നിവ വർധിക്കാൻ സുബ്രഹ്മണ്യഭജനം നല്ലതാണ്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ വെറുതേ ഭഗവാനോട് പറഞ്ഞാൽ പോലും അവ സ്വാമി നടത്തി തരുമെന്നാണ് വിശ്വാസം.
എന്തൊക്കെ വഴിപാടുകൾ
ശക്തിക്കൊത്ത വഴിപാടാണ് എല്ലാ ദേവതകൾക്കും നൽകേണ്ടത് എന്ന് പറയുന്നു. അതായത് തനിക്ക് സാധിക്കുന്നത് ചെയ്യണം എന്ന് അർഥം. അത്തരത്തിൽ ഭഗവാന് നൽകാൻ കഴിയുന്ന വഴിപാട് മാത്രം മനസ്സിൽ വിചാരിക്കുക. അവ കൃത്യമാിചെയ്യുക, ഭസ്മാഭിഷേകവും, പാലഭിഷേകവും, പഞ്ചാമൃതാഭിഷേകവും എല്ലാം സുബ്രഹ്മണ്യസ്വാമിക്ക് പ്രിയപ്പെട്ടതാണ്. വെറും അർച്ചനയായാലും, അല്ലെങ്കിൽ ഒരു പൂവ് നൽകിയാലും ശുദ്ധ മനസ്സോടെയെങ്കിൽ എല്ലാ ദൈവങ്ങളും അവ ഏറ്റെടുക്കും എന്നാണ് വിശ്വാസം.
ഭജിക്കാം
ഒാം ശ്രീ സുബ്രഹ്മണ്യായ നമ എന്ന് കുറഞ്ഞത് 21 തവണ ജപിക്കുന്നതും, സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി പറ്റുമ്പോഴൊക്കെയും ചൊല്ലുന്നതും എല്ലാം കൊണ്ടും നല്ലതായിരിക്കും. നിങ്ങളുടെ കർമ്മത്തിലും വിശ്വസിച്ചാൽ പകുതി പ്രശ്നങ്ങളും തീർന്നു കിട്ടും.