Tulsi Mala Rules: സൂക്ഷിക്കുക! തുളസിമാല ധരിക്കുന്നവരാണെങ്കിൽ ഈ നിയമം അറിയാതെ പോകരുത്
Tulsi Mala Rules and Significance: ജപിക്കുമ്പോൾ തുളസിമാല ഉപയോഗിക്കുന്നവരും ഉണ്ട്. അങ്ങനെയൊരു വ്യക്തിയാണെങ്കിൽ നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്...
ഹിന്ദുമത വിശ്വാസത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു സസ്യമാണ് തുളസി. അതിനാൽ തന്നെ ആരാധനാവേളകളിൽ തുളസിക്ക് വലിയ പ്രാധാന്യമാണുള്ളത്. ലക്ഷ്മി ദേവിയുടെ പ്രതിരൂപമായാണ് തുളസിയെ കണക്കാക്കുന്നത്. അതിനാൽ തന്നെ വിഷ്ണു ഭഗവാനെ ആരാധിക്കുന്നതിൽ പ്രധാനമായും തുളസി ഉൾപ്പെടുത്തുന്നു. മാത്രമല്ല വിഷ്ണു ദേവനെ ആരാധിക്കുമ്പോൾ തുളസി ഉപയോഗിച്ചില്ലെങ്കിൽ ആരാധന അപൂർണമായാണ് വിശ്വസിക്കപ്പെടുന്നത്. മിക്ക വീടുകളിലും തുളസി ചെടി ഉണ്ടാകാറുണ്ട്. തുളസി വീടിന്റെ സന്തോഷവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.
അത്തരത്തിൽ ജപിക്കുമ്പോൾ തുളസിമാല ഉപയോഗിക്കുന്നവരും ഉണ്ട്. അങ്ങനെയൊരു വ്യക്തിയാണെങ്കിൽ നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. തുളസിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്, അവ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. തുളസി ചെടിയെപ്പോലെ, തുളസി മാലയും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ മാല ധരിക്കുന്നതിന് മുമ്പ്, അതിന്റെ നിയമങ്ങൾ അറിഞ്ഞിരിക്കണം. തുളസിമാല മാർക്കറ്റിൽ നിന്നും വാങ്ങി അത് ധരിക്കുന്നതിന് മുമ്പായി ഏതെങ്കിലും പുണ്യ ജലത്തിൽ അതിനെ കഴുകി ഉണക്കി എടുക്കുക. മാത്രമല്ല ഈ മാല ധരിക്കുന്ന ആളുകൾ ദിവസവും ജപിക്കണം. ഇത് വിഷ്ണു ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ഒപ്പം എപ്പോഴും ഉണ്ടാകുന്നതിന് സഹായിക്കും.
തുളസിമാല ധരിച്ച ഒരു വ്യക്തി ഒരിക്കലും വെളുത്തുള്ളി ഉള്ളി മാംസം മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. മാത്രമല്ല ഒരിക്കൽ തിരിച്ചു കഴിഞ്ഞാൽ അത് ഒരിക്കലും മാറ്റിവയ്ക്കരുത്. പൊതുവിൽ വിഷ്ണു ഭഗവന്റെയും ശ്രീകൃഷ്ണന്റേയും ഭക്തരാണ് തുളസിമാല ധരിക്കാറുള്ളത്. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ തുളസി മാല ധരിക്കുന്നത് വാസ്തു ദോഷങ്ങൾ ഇല്ലാതാക്കുന്നു. പുരാണമനുസരിച്ച്, തുളസി ഇലകളിൽ നിന്നുള്ള വഴിപാടുകൾ മാത്രമേ ഭഗവാൻ വിഷ്ണു സ്വീകരിക്കൂ എന്ന വരം തുളസിക്കുണ്ട്. അതുപോലെ, തുളസിമാല ധരിക്കുന്ന വ്യക്തിയെ ഭഗവാൻ വിഷ്ണു തന്റെ സംരക്ഷണയിൽ കൊണ്ടുപോകുന്നു. തുളസിമാല ധരിക്കുന്നതിലൂടെ ഒരാൾ വൈകുണ്ഠത്തിലെത്തുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.