Black Color Astrology: ഈ രാശിയിലുള്ളവർ കറുത്ത വസ്ത്രം ധരിക്കരുത്!
Black Color Astrology: ചില നിറങ്ങൾ മിക്കവാറും എല്ലാ രാശിചിഹ്നങ്ങൾക്കും അനുകൂലമായിരിക്കും. എന്നാൽ കറുപ്പ് നിറം എല്ലാവർക്കും ഒരുപോലെ ശുഭകരമല്ല....

Astrology (2)
ജ്യോതിഷപ്രകാരം , 12 രാശിചിഹ്നങ്ങളിൽ ഓരോന്നിനും അതിന്റേതായ ഭരണ ഗ്രഹമുണ്ട്, കൂടാതെ ആ ഗ്രഹങ്ങളുടെ സ്വാധീനമനുസരിച്ച് നിറങ്ങൾക്കും പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. ഓരോ സംഖ്യയ്ക്കും ഗ്രഹത്തിനും ചക്രത്തിനും ഒരു പ്രത്യേക വർണ്ണ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചില നിറങ്ങൾ മിക്കവാറും എല്ലാ രാശിചിഹ്നങ്ങൾക്കും അനുകൂലമായിരിക്കും. എന്നാൽ കറുപ്പ് നിറം എല്ലാവർക്കും ഒരുപോലെ ശുഭകരമല്ല. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, കറുത്ത വസ്ത്രം ധരിക്കുന്നത് ചില രാശിചിഹ്നങ്ങളിൽ പ്രതികൂല സ്വാധീനം ചെലുത്തുമെന്നതിനാൽ, അത്തരം ആളുകൾ ഈ നിറം ഒഴിവാക്കുന്നതാണ് ഉചിതം.
മേടം: ഈ രാശിക്കാർക്ക് കറുപ്പ് നിറം അത്ര അനുയോജ്യമല്ലെന്ന് ജ്യോതിഷത്തിൽ പറയപ്പെടുന്നു. കറുത്ത വസ്ത്രങ്ങൾ അമിതമായി ധരിച്ചാൽ മാനസിക സമ്മർദ്ദം വർദ്ധിക്കാനും ജോലിയിലും ബിസിനസ് മേഖലയിലും തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ, മേടം രാശിക്കാർക്ക് ചുവപ്പ്, ഓറഞ്ച്, സ്വർണ്ണം അല്ലെങ്കിൽ പിങ്ക്, ക്രീം തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നത് ശുഭകരമാണെന്നാണ് ജ്യോതിഷത്തിൽ സൂചിപ്പിക്കുന്നത്.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിന്റെയും മറ്റും അമിത ഉപയോഗം അനുകൂലമല്ലെന്ന് പറയപ്പെടുന്നു. കറുപ്പ് അവരുടെ മനസ്സിൽ അസ്വസ്ഥത, വിഷമം, അനാവശ്യമായ വികാരങ്ങൾ എന്നിവ വർദ്ധിപ്പിക്കും. ഇക്കാരണത്താൽ, കർക്കിടക രാശിക്കാർ നീല, മഞ്ഞ തുടങ്ങിയ ശാന്തമായ നിറങ്ങൾ ധരിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു.
കന്നി: കന്നിരാശിക്കാർക്കും കറുപ്പ് നിറം അത്ര ശുബകരമല്ല. ഇത് മാനസിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ വർദ്ധിപ്പിക്കുമെന്ന് ജ്യോതിഷികൾ മുന്നറിയിപ്പ് നൽകുന്നു. കന്നിരാശിക്കാർ സ്വാഭാവികമായും സെൻസിറ്റീവ് ആയതിനാൽ, ഇരുണ്ട നിറങ്ങൾ അവരുടെ മാനസികാവസ്ഥയെ കൂടുതൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതിനാൽ, പച്ച, പിങ്ക്, സ്വർണ്ണ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അവർക്ക് കൂടുതൽ അനുകൂലമാണെന്ന് പറയപ്പെടുന്നു, ഇത് മനസ്സിന് സമാധാനവും സന്തുലിതാവസ്ഥയും നൽകുന്നു.