AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chanakya Niti: പ്രണയത്തിലും വിവാഹത്തിലും ബഹുമാനം കിട്ടുന്നില്ലേ…. ഈ ഗുണങ്ങൾ മാത്രം മതി!

Chanakya Niti, Qualities of Women Who Earn Respect: ഏതൊരു ബന്ധവും വിജയിക്കാൻ പങ്കാളികൾ തമ്മിൽ പരസ്പര സ്നേഹം പോലെ തന്നെ പരസ്പരം ബഹുമാനവും ആവശ്യമാണ്. ചില പ്രത്യേക ഗുണങ്ങൾ സ്ത്രീകൾക്ക് എല്ലാ ബന്ധങ്ങളിലും ബഹുമാനം ലഭിക്കാൻ സഹായിക്കുമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

Chanakya Niti: പ്രണയത്തിലും വിവാഹത്തിലും ബഹുമാനം കിട്ടുന്നില്ലേ…. ഈ ഗുണങ്ങൾ മാത്രം മതി!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 23 May 2026 | 01:34 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള ധാരാളം വഴികൾ അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ പറഞ്ഞിട്ടുണ്ട്. പ്രണയ ജീവിതത്തിലും വിവാഹജീവിതത്തിലും പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രധാന കാര്യം പരസ്പര ബഹുമാനം ഇല്ലാത്തതാണ്. ഏതൊരു ബന്ധവും വിജയിക്കാൻ പങ്കാളികൾ തമ്മിൽ പരസ്പര സ്നേഹം പോലെ തന്നെ പരസ്പരം ബഹുമാനവും ആവശ്യമാണ്. ചില പ്രത്യേക ഗുണങ്ങൾ സ്ത്രീകൾക്ക് എല്ലാ ബന്ധങ്ങളിലും ബഹുമാനം ലഭിക്കാൻ സഹായിക്കുമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ…

ബഹുമാനം ലഭിക്കാൻ ആവശ്യമായ ഗുണങ്ങൾ

വിനയമുള്ള സ്വഭാവം

ചാണക്യന്റെ അഭിപ്രായത്തിൽ വിനയമുള്ള സ്ത്രീകളെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമായിരിക്കും. അവർ മറ്റുള്ളവരോട് മൃദുവായി പെരുമാറുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു. മൃദുവായ പെരുമാറ്റം ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നു. അതുപോലെ സ്ത്രീകളോട് മറ്റുള്ളവരും ഇത്തരത്തിൽ പെരുമാറേണ്ടതാണെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.

ക്ഷമ, വിവേകം

ഏതൊരു വ്യക്തിക്കും ആവശ്യമായ ഗുണങ്ങളാണ് ക്ഷമയും വിവേകവും. ബുദ്ധിമതികളായ സ്ത്രീകൾ ഏത് സാഹചര്യത്തിലും കാര്യങ്ങൾ ചിന്തിച്ച് കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നു. എത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും പരിഭ്രാന്തരാകാതെ ക്ഷമയോടെ പ്രവർത്തിക്കും. ഈ ഗുണങ്ങൾ സ്ത്രീകളുടെ ശക്തിയാണ് പ്രതിഫലിക്കുന്നത്. ഈ ഗുണങ്ങളുള്ള സ്ത്രീകളെ മറ്റുള്ളവർ ബഹുമാനിക്കും.

ALSO READ: സമ്പന്നരാകാൻ പോകുന്നു! ഈ 5 സ്വപ്നങ്ങൾ കാണാറുണ്ടോ?

സത്യസന്ധത

സത്യസന്ധരയാ സ്ത്രീകൾ അവരുടെ ബന്ധത്തിൽ എല്ലായ്പ്പോഴും വിശ്വസ്തത പുലർത്തുന്നവരാണെന്ന് ചാണക്യൻ പറയുന്നു. ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും അവർ എപ്പോഴും അകന്ന് നിൽക്കുകയും മറ്റുള്ളവരുടെ വിശ്വാസത്തെ തകർക്കാതിരിക്കുകയും ചെയ്യുന്നു. ബന്ധങ്ങളും കർമ്മങ്ങളിലും സത്യസന്ധത പാലിച്ചാൽ അവിടെ നിങ്ങൾക്ക് ബഹുമാനം ലഭിക്കുമെന്നും ചാണക്യനീതി ഓർമിപ്പിക്കുന്നു.

സമർപ്പണം

കുടുംബത്തോടുള്ള സമർപ്പണം ആണ് മറ്റൊരു ഗുണം. കുടുംബത്തിന്റെ ഉത്തരവാദി്തതങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അത് പൂർണ മനസ്സോടെ നിറവേറ്റാൻ മടിക്കാത്തവരുമായ സ്ത്രീകൾ എല്ലാവരുടെയും മനസിൽ ഇടംനേടുമെന്ന് ചാണക്യൻ പറയുന്നു. അവരുടെ ഈ സ്വഭാവം ബന്ധത്തിന്റെ ദൃഢത വർധിപ്പിക്കും.

സ്വയം നിയന്ത്രണം, അന്തസ്സ്

പെരുമാറ്റത്തിലും സംസാരത്തിലപം എപ്പോഴും മര്യാദ സൂക്ഷിക്കുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ എപ്പോഴും വലിയ ബഹുമാനം ലഭിക്കാറുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായ ഇടപെടരുത്.

ശ്രദ്ധിക്കുക….

പ്രണയത്തിലായാലും ദാമ്പത്യജീവിതത്തിലായാലും ബന്ധങ്ങളുടെ മനോഹാരിത നിലനിർത്താൽ പരസ്പര പങ്കാളിത്തം അത്യാവശ്യമാണ്. സ്നേഹം, ക്ഷമ, വിശ്വസ്തത, ബഹുമാനം തുടങ്ങിയവ എല്ലാം ബന്ധങ്ങളുടെ ദൃഢത കാത്ത് സൂക്ഷിക്കാൻ അനിവാര്യമാണ്. എന്നാൽ, ഇത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ആവശ്യമാണ്. പരസ്പരം കള്ളം പറയാതിരിക്കുക. നിങ്ങളുടെ ബന്ധത്തിൽ മൂന്നാമതൊരാളെ ഉൾപ്പെടുത്താതിരിക്കുക.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

According to Chanakya Niti, women who possess certain positive qualities earn respect and trust in every relationship. Chanakya believed that women with a calm nature, truthful behavior, and strong moral values help maintain harmony in the family and society.

 

Follow Us