AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chanakya Niti: പിന്നിൽ നിന്നും കുത്തും! ഇത്തരക്കാരോട് ചങ്ങാത്തം വേണ്ടാ…

Chanakya Niti:ചാണക്യൻ പറയുന്നതുപോലെ.. ഈ ലോകത്തിലെ ഓരോ വ്യക്തിയും അവന്റെ സ്വഭാവം, ലക്ഷ്യങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയ്ക്ക് അനുസൃതമായി ജീവിക്കുന്നു. ചിലർ വളരെ നല്ല മനസ്സുള്ളവരാണ്. അവർ എപ്പോഴും ചുറ്റുമുള്ളവരുടെ ക്ഷേമം ആഗ്രഹിക്കുന്നു...

Chanakya Niti: പിന്നിൽ നിന്നും കുത്തും! ഇത്തരക്കാരോട് ചങ്ങാത്തം വേണ്ടാ…
Chankya Niti
Ashli C
Ashli C | Published: 16 Feb 2026 | 11:26 AM

മികച്ച ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്തകനുമാണ് ചാണക്യൻ. അദ്ദേഹത്തിന് ചാണക്യ നീതി എന്ന പുസ്തകത്തിൽ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല തത്വങ്ങളും അദ്ദേഹം വിവരിച്ചിട്ടുണ്ട്.ചാണക്യൻ പറയുന്നതുപോലെ.. ഈ ലോകത്തിലെ ഓരോ വ്യക്തിയും അവന്റെ സ്വഭാവം, ലക്ഷ്യങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയ്ക്ക് അനുസൃതമായി ജീവിക്കുന്നു. ചിലർ വളരെ നല്ല മനസ്സുള്ളവരാണ്. അവർ എപ്പോഴും ചുറ്റുമുള്ളവരുടെ ക്ഷേമം ആഗ്രഹിക്കുന്നു. എന്നാൽ ഒരു മറ്റു ചിലരാകട്ടെ ഓരോ മനുഷ്യനെയും ചതിയിലൂടെയും വഞ്ചനയിലൂടെയും കീഴ്പ്പെടുത്താനും പരിശ്രമിക്കുന്നു. അവരുടെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ള മനുഷ്യരെ ഉപയോഗപ്പെടുത്തുവാനും മനസ്സ് ഉള്ളവരാണ്. അത്തരത്തിൽ നമുക്ക് ചുറ്റും മറ്റുള്ളവരെ ചതിക്കുവാൻ കഴിവുള്ള എന്നാൽ പകലിൽ മാന്യന്മാരെ പോലെ നടക്കുന്ന ആളുകളെ കുറിച്ചാണ് ഇവിടെ പറയുന്നത് .

സ്വാർത്ഥരായ മനുഷ്യർ

ചാണക്യൻ പറയുന്നതുപോലെ നമുക്ക് ചുറ്റും ഒരുപാട് സ്വാർത്ഥരായ മനുഷ്യരുണ്ട്. നിങ്ങളിൽ നിന്നും എന്തെങ്കിലും നേടുന്നതുവരെ അവർ നിങ്ങൾക്കൊപ്പം ഉള്ള പോലെ ഭാവിക്കും. ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ അവർ ഒരു മറുപടി പോലും പറയാതെ തിരിച്ചു പോകും. ഇത്തരക്കാരെ ഒരിക്കലും നല്ല സുഹൃത്തുക്കൾ ആയി കാണരുത്. കാരണം ഏതു നിമിഷവും അവർ നമ്മെ ചതിക്കാം.

വഞ്ചിക്കുന്ന ആളുകൾ

നാം അറിയാതെ നമ്മളുടെ ഒപ്പം കൂടി വഞ്ചിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എപ്പോഴും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയും എവിടെയും അവരെ പിടികൂടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. അതിനാൽ ഒരാളെ പരിചയപ്പെടുമ്പോൾ തന്നെ അവർ എത്തരക്കാരാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അതിനു ശേഷം മാത്രം അവരുടെ കൂടെ ചങ്ങാത്തം കൂടിയാൽ മതി.

അസൂയക്കാർ

നിങ്ങളുടെ വിജയങ്ങളിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കാത്ത അല്ലെങ്കിൽ പ്രോത്സാഹനം നടത്താത്ത അതിൽ എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുന്നവർ നിങ്ങളുടെ സുഹൃത്തുക്കൾ അല്ല. അവർ അസൂയ ഉള്ളവരാണ്. ഏത് ജനക്കൂട്ടത്തിൽ വച്ചും അവർ നിങ്ങളെ കുറവുകൾ പറഞ്ഞു കളിയാക്കുകയും നിങ്ങളുടെ നേട്ടങ്ങൾ ചെറുതായി കാണുകയും ചെയ്യും. അത് യഥാർത്ഥത്തിൽ നിങ്ങളുടെ കുഴപ്പമല്ല എന്നും അവർക്ക് ആ വ്യക്തിക്ക് നിങ്ങളോടുള്ള അസൂയ കൊണ്ടാണ് എന്നും തിരിച്ചറിയുക അത്തരം ആളുകളെ മാറ്റുക.

Follow Us