Chanakya Niti: വിവാഹം വൈകുന്നുവോ, ഈ തന്ത്രം പരീക്ഷിക്കൂ
Chanakya Niti for Relationships: വിവാഹത്തെ കുറിച്ച് ചാണക്യൻ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ദാമ്പത്യജീവിതത്തെ വിജയത്തിലേക്ക് നയിക്കും. ഏറ്റവും വിശുദ്ധവും പാവനവുമായ ബന്ധമാണ് ദാമ്പത്യം. എന്നാൽ പലകാരങ്ങളാൽ വിവാഹം നീണ്ടുപോകുന്നവരുണ്ടാകും, അവർക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ അറിഞ്ഞാലോ?

പ്രതീകാത്മക ചിത്രം
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായ അറിയപ്പെടുന്ന വ്യക്തിയാണ് ചാണക്യൻ. കൂടാതെ, തത്വചിന്തകൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളെ കുറിച്ചും ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അതിൻ പ്രകാരം ജീവിച്ചാൽ വിജയം ഉറപ്പാണ്. വിവാഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ദാമ്പത്യജീവിതത്തെ വിജയത്തിലേക്ക് നയിക്കും. ഏറ്റവും വിശുദ്ധവും പാവനവുമായ ബന്ധമാണ് ദാമ്പത്യം. എന്നാൽ പലകാരങ്ങളാൽ വിവാഹം നീണ്ടുപോകുന്നവരുണ്ടാകും, അവർക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ അറിഞ്ഞാലോ?
ബാഹ്യ സൗന്ദര്യത്തിനല്ല മുൻഗണന
ജീവിതപങ്കാളിയെ തേടുമ്പോൾ ഒരിക്കലും ബാഹ്യ സൗന്ദര്യത്തിന് മുൻഗണന നൽകരുത്. ഒരാളുടെ നിറമോ രൂപഭംഗിയോ നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്. പകരം നല്ല സ്വഭാവഗുണമുള്ള വ്യക്തിയെ തിരഞ്ഞെടുക്കുക. ബാഹ്യ സൗന്ദര്യം എപ്പോൾ വേണമെങ്കിലും നശിക്കാം, എന്നാൽ സ്വഭാവഗുണം എപ്പോഴും നിലനിൽക്കുന്നു.
ധാർമ്മിക മൂല്യങ്ങൾ
ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവർ കുടുംബത്തിന് ഐശ്വര്യം നൽകും. കൂടാതെ വിവേകബുദ്ധിയോടെ പെരുമാറുന്നവരെയാണ് നിങ്ങളുടെ ജീവിത പങ്കാളികളാക്കാൻ. അവർ ബന്ധങ്ങൾക്ക് മൂല്യം നൽകുകയും പ്രതിസന്ധികളിൽ തളരാതെ കൂടെ നിൽക്കുകയും ചെയ്യും.
ALSO READ: കാക്കയെ പുച്ഛിക്കല്ലേ…കണ്ടു പഠിച്ചാൽ ഗുണം നിങ്ങൾക്ക് തന്നെ
സംസാരം
വളരെ പരുഷമായി സംസാരിക്കുകയും ദേഷ്യം നിയന്ത്രിക്കാൻ അറിയാത്തവരുമായ വ്യക്തികൾ നിങ്ങളുടെ കുടുംബത്തിലെ സന്തോഷവും സമാധാനവും തകർക്കും. അതുകൊണ്ട് സംസാരത്തിൽ മാന്യതയും സ്നേഹവും പുലർത്തുന്നവരെ ജീവിത പങ്കാളികളാക്കാം. അവർ കുടുംബത്തിൽ സന്തോഷം നിലനിർത്തും.
ക്ഷമ
ജീവിതം എപ്പോഴും ഒരുപോലെയാകണമെന്നില്ല, നല്ല കാലം പോലെ തന്നെ പ്രതികൂലങ്ങളും വന്നേക്കും. എന്നാൽ അത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെ പെരുമാറാനും വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ജീവിത പങ്കാളി ഒരു വ്യക്തിയുടെ അനുഗ്രഹമാണ്. അതിനാൽ ക്ഷമയുള്ള വ്യക്തികളെ കൂടെകൂട്ടുക.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.