Chanakya Niti: കാക്കയെ പുച്ഛിക്കല്ലേ…കണ്ടു പഠിച്ചാൽ ​ഗുണം നിങ്ങൾക്ക് തന്നെ

Chanakya Niti Lessons: ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ആവശ്യമായ നിരവധി കാര്യങ്ങൾ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. കാലങ്ങൾ പിന്നിടുമ്പോഴും ഇന്നും അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഏറെ പ്രാധാന്യമുണ്ട്. ഒരു വ്യക്തി ജീവിതത്തിൽ മുന്നേറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ കാക്കയിൽ നിന്ന് ചില കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ചാണക്യനീതിയിൽ പറയുന്നു. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ.....

Chanakya Niti: കാക്കയെ പുച്ഛിക്കല്ലേ...കണ്ടു പഠിച്ചാൽ ​ഗുണം നിങ്ങൾക്ക് തന്നെ

പ്രതീകാത്മക ചിത്രം

Updated On: 

15 Apr 2026 | 07:57 AM

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. കൗടില്യൻ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ആവശ്യമായ നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. കാലങ്ങൾ പിന്നിടുമ്പോഴും ഇന്നും അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഏറെ പ്രാധാന്യമുണ്ട്. ഒരു വ്യക്തി ജീവിതത്തിൽ മുന്നേറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ കാക്കയിൽ നിന്ന് ചില കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ചാണക്യനീതിയിൽ പറയുന്നു. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ…..

കാക്കയിൽ നിന്ന് പഠിക്കേണ്ട ഗുണങ്ങൾ

ഏകാഗ്രത, ജാഗ്രത

കാക്കയിൽ നിന്ന് ആദ്യം പഠിക്കേണ്ടത് അവയുടെ ഏകാഗ്രതയും ജാഗ്രതയുമാണ്. കാക്ക എപ്പോഴും ജാഗ്രതയോടെയാണ് നിൽക്കുന്നത്. ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് നല്ല ബോധമുണ്ടായിരിക്കും. അതുപോലെ മനുഷ്യരും സ്വന്ത ലക്ഷ്യങ്ങളെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും ബോധവാന്മാരായിരിക്കണം. എന്നാൽ മാത്രമേ അപകടങ്ങൾ തിരിച്ചറിയാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുകയുള്ളൂ.

രഹസ്യം

കാക്കകൾ വളരെ രഹസ്യ സ്വഭാവമുള്ളവരാണ്. തങ്ങളുടെ കൂട് നിർമ്മിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. അതുപോലെ മനുഷ്യരും തങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നത് വരെ രഹസ്യമായി സൂക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു.

ALSO READ: ആരുടെ മുന്നിലും തല കുനിക്കേണ്ട, പക്ഷേ ഇത് ചെയ്യണം

അലസതയില്ലായ്മ

കാക്കയിൽ നിന്ന് പഠിക്കേണ്ട മറ്റൊരു പാഠം അവയുടെ അലസത ഇല്ലായ്മയാണ്. അവർ ഒരിക്കലും വെറുതെ ഇരിക്കാറില്ല. ഭക്ഷണത്തിന് വേണ്ടി പരിശ്രമിക്കും. അതുപോലെ ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ അലസത കാണിക്കാതെ തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി എപ്പോഴും പരിശ്രമിക്കേണ്ടതാണ്.

സാഹചര്യത്തിനനുസരിച്ച് ജീവിക്കുക

ഏത് പ്രതികൂല സാഹചര്യത്തിലും ജീവിക്കാനുള്ള കഴിവ് കാക്കയ്ക്കുണ്ട്. കിട്ടുന്ന ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുകയും മെച്ചപ്പെട്ടതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. അതുപോലെ ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ സാഹചര്യത്തിനനുസരിച്ച് പെരുമാറാനും അതേസമയം മെച്ചപ്പെട്ടതിന് വേണ്ടി പരിശ്രമിക്കാനും മനുഷ്യർ പഠിക്കേണ്ടതുണ്ട്.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു