Chanakya Niti: അമ്പതുകളിലും മധുരിക്കും, സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ചെയ്യേണ്ടത് ഇത്രമാത്രം

Chanakya Niti Secrets for a Happy Married Life: പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ് വിവാഹം. ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കാൻ ചാണക്യനീതിയിൽ പറയുന്ന ചില പ്രധാന തത്ത്വങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ..

Chanakya Niti: അമ്പതുകളിലും മധുരിക്കും, സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ചെയ്യേണ്ടത് ഇത്രമാത്രം

പ്രതീകാത്മക ചിത്രം

Updated On: 

28 Oct 2026 | 03:21 PM

പ്രണയവിവാഹമായാലും വീട്ടുകാരാലോചിച്ച് നടത്തുന്ന വിവാഹമായാലും ഇന്ന് വിവാഹമോചനകേസുകൾ വർദ്ധിക്കുകയാണ്. വളരെ സ്നേഹത്തിൽ തുടങ്ങുന്ന ബന്ധം… കാലക്രമേണ രണ്ടുപേർക്കിടയിലെ സ്നേഹവും വിശ്വാസവും നഷടപ്പെടുന്നത് എന്തുകൊണ്ട്? ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായി കണക്കാക്കുന്ന ചാണക്യൻ ദാമ്പത്യജീവിതത്തിനെ കുറിച്ച് വളരെ വ്യക്തമായി നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്.

പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ് വിവാഹം. വിജയകരവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള മനസ്സിലാക്കലുകളും ആദരവും നിലനിർത്തേണ്ടത് അനിവാര്യമാണ്. ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കാൻ ചാണക്യനീതിയിൽ പറയുന്ന ചില പ്രധാന തത്ത്വങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ..

പരസ്പര ബഹുമാനം

ഭാര്യയും ഭർത്തവും പരസ്പരം ഇരുവരുടെയും അന്തസ്സിനെ ബഹുമാനിക്കുകയും ബന്ധത്തില്‍ തുല്യത കണക്കാക്കുകയും വേണം. പരസ്പര ബഹുമാനവും ധാരണയുമാണ് ശക്തവും സന്തോഷകരവുമായ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ.

പ്രധാന കാര്യങ്ങളിൽ അഭിപ്രായം തേടുക

കുടുംബത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് പുരുഷന്‍മാരാണെന്നും പ്രധാന കാര്യങ്ങളില്‍ പലപ്പോഴും ഭാര്യമാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്നതും പൊതുവെയുള്ള ചിന്തയാണ്. എന്നാല്‍, ഭാര്യമാരുടെ ഉപദേശവും അഭിപ്രായവും തേടാൻ ചാണക്യൻ നിർദ്ദേശിക്കുന്നു. ഭാര്യയുടെ കാഴ്ചപ്പാടുകൾ പുതിയ വഴികൾ തുറക്കാനും കൂടുതൽ ഫലപ്രദമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

ALSO READ: ഈ സ്വഭാവമുള്ള കുടുംബനാഥൻ ഉണ്ടെങ്കിൽ വീട് ഒരിക്കലും രക്ഷപ്പെടില്ല!

പൊതുസ്ഥലത്ത് വഴക്കിടുകയോ അപമാനിക്കുകയോ ചെയ്യരുത്

തെറ്റുകൾ സംഭവിച്ചാൽ പോലും പങ്കാളിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കരുത്. പകരം, എവിടെയാണ് തെറ്റ് പറ്റിയതെന്നും അത് എങ്ങനെ തിരുത്താമെന്നും സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ചാണക്യൻ പറയുന്നു.

അഹന്ത ഒഴിവാക്കുക

പല ബന്ധങ്ങളും തകരുന്നതിന്റെ പ്രധാന കാരണം ഈഗോ അഥവാ അഹന്തയാണ്. പങ്കാളികള്‍ക്കിടയിൽ അഹന്ത കടന്നുവന്നാൽ ആ ബന്ധം ക്രമേണ വഷളാകാന്‍ തുടങ്ങും. അതിനാല്‍ ദാമ്പത്യത്തിൽ ഈഗോയ്ക്ക് യാതൊരു സ്ഥാനവും കൊടുക്കരുത്.

മൂന്നാമതൊരാളെ ഇടപെടുതാതിരിക്കുക

ദാമ്പത്യ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും പരസ്പരം പറഞ്ഞുതീർക്കുക. നിങ്ങളുടെ സ്വകാര്യ കാര്യങ്ങളിലും പ്രശ്നങ്ങളിലും മൂന്നാമതൊരാളെ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.

വിശ്വാസം

ഏതൊരു ബന്ധത്തിന്റെയും അടിത്തറ വിശ്വാസമാണ്.  പങ്കാളികള്‍ തമ്മില്‍ പരസ്പരം അചഞ്ചലമായ വിശ്വാസമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും ഒരുമിച്ച് നിന്ന് എളുപ്പത്തില്‍ നേരിടാൻ സാധിക്കുമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.

നിരാകരണം: ഈ ലേഖനം പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

English Summary:

According to Chanakya Niti, a happy and successful married life depends on mutual love, trust, respect, and understanding between husband and wife. The teachings emphasize that couples should respect each other’s opinions, communicate openly, and resolve disagreements through calm discussions rather than anger or arguments.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്