Clock Vastu: ഗൃഹനാഥന് ദോഷം! ക്ലോക്ക് ഈ ദിശയിൽ വയ്ക്കരുത്
Clock Vastu Tips for Home:വീട് നിർമ്മിക്കുന്നതു മുതൽ വീട്ടിൽ ചില വസ്തുക്കൾ സ്ഥാപിക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് വാസ്തുവിൽ വലിയ പ്രാധാന്യമുണ്ട്. കാരണം നമ്മുടെ ഇഷ്ടത്തിന് ദിശ മാറി ചില കാര്യങ്ങൾ സ്ഥാപിക്കുന്നത് ജീവിതത്തിൽ വലിയ ദോഷങ്ങൾക്ക് കാരണമാകും. അതിലൊന്നാണ് ക്ലോക്ക്. സമയം അറിയാൻ ഉപയോഗിക്കുന്ന ഒരു വസ്തു മാത്രമല്ല ക്ലോക്ക്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും............
ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്തുവിന് വലിയ പ്രാധാന്യമാണുള്ളത്. അതായത് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വാസ്തുപ്രകാരം തെറ്റാണെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. പ്രധാനമായും ഇത് വീട്ടിലാണ് ശ്രദ്ധിക്കേണ്ടത്. വീട് നിർമ്മിക്കുന്നതു മുതൽ വീട്ടിൽ ചില വസ്തുക്കൾ സ്ഥാപിക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് വാസ്തുവിൽ വലിയ പ്രാധാന്യമുണ്ട്. കാരണം നമ്മുടെ ഇഷ്ടത്തിന് ദിശ മാറി ചില കാര്യങ്ങൾ സ്ഥാപിക്കുന്നത് ജീവിതത്തിൽ വലിയ ദോഷങ്ങൾക്ക് കാരണമാകും. അതിലൊന്നാണ് ക്ലോക്ക്. സമയം അറിയാൻ ഉപയോഗിക്കുന്ന ഒരു വസ്തു മാത്രമല്ല ക്ലോക്ക്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും നിർണയിക്കുന്നത് സമയത്തിന്റെ മുകളിലാണ്.
ജീവിതം താറുമാറാകും
സമയം തെറ്റി കഴിഞ്ഞാൽ നമ്മുടെ ജീവിതം തന്നെ താറുമാറാകും. ചില കാര്യങ്ങൾ അതിന്റെ സമയത്ത് ചെയ്യണമെന്ന് മുതിർന്നവർ പറയുന്നതും അതുകൊണ്ടാണ്. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളെ ചെയ്തിട്ടോ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ കുറച്ചു സമയം കഴിഞ്ഞിട്ടോ ചെയ്തിട്ട് കാര്യമില്ല. അതിന് നമ്മുടെ ക്ലോക്ക് കൃത്യമായിരിക്കുക എന്നതും പ്രധാനമാണ്. അതുപോലെതന്നെയാണ് ക്ലോക്ക് വീട്ടിൽ വയ്ക്കേണ്ട ദിശ. സൗകര്യപൂർവ്വം പലപ്പോഴും നമ്മൾ കിടക്കുന്നതിന്റെ സമീപത്തായി ക്ലോക്ക് സ്ഥാപിക്കാറുണ്ട്. അല്ലെങ്കിൽ കിടക്കുന്ന ബെഡിന്റെ തലയ്ക്ക് മേലെയായും ക്ലോക്ക് വയ്ക്കും. ഉറക്കത്തിൽ കൈ അകലത്തിൽ ആയിരിക്കും ഇവ വയ്ക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ജീവിതത്തിന്റെ പുരോഗതിയെയും തടസ്സപ്പെടുത്തുമെന്നാണ് വാസ്തുവിൽ പരാമർശിക്കുന്നത്. പ്രത്യേകിച്ച് ഗൃഹനാഥന്മാരുടെ.
ALSO READ:14 ദിവസം ഇവർക്ക് ദുരിതം! സൂര്യൻ ഭരണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു
തലയ്ക്കു സമീപം
ഉറങ്ങാൻ സമയത്ത് ക്ലോക്കുകൾ എടുത്ത് തലയുടെ സമീപം കൈ അകലത്തിൽ വയ്ക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ഇങ്ങനെ ചെയ്യുന്നത് വലിയ ദോഷങ്ങളാണ് ക്ഷണിക്കുന്നത്. ഘടികാരം എന്നാൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഊർജ്ജ സ്രോതസായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ക്ലോക്കിന്റെ ഉള്ളിൽ നിന്നും വരുന്ന ചെറിയ ശബ്ദങ്ങൾ നമ്മൾ തലയിൽ പുറകിൽ വച്ച് കിടന്നുറങ്ങുമ്പോൾ അതൊരു അലോസരമായി തോന്നും. നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് അമിതമായി ചിന്തിക്കുന്നതിനും ഉത്കണ്ഠയ്ക്കും കാരണമാകും. ഇങ്ങനെ വരുമ്പോൾ രാവിലെ ഉണരുമ്പോൾ നിങ്ങൾക്ക് ഉന്മേഷത്തിന് പകരം അമിതഭാരം ഉള്ളതുപോലെയാണ് തോന്നുക.
വാസ്തു
വാസ്തുപ്രകാരം ചില പ്രത്യേക ദിശകളിൽ ക്ലോക്ക് സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും
- കിഴക്ക്: വീട്ടിലെ കിഴക്ക് ദിശയിൽ ക്ലോക്ക് സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിലേക്ക് പോസിറ്റീവ് എനർജിയെ ആഗിരണം ചെയ്യും എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി എല്ലാ കാര്യങ്ങളും നന്നായി നടക്കുമെന്നും പറയപ്പെടുന്നു.
- വടക്ക്: വടക്കു ദിശ കുബേരന്റെ ദിശയായി കണക്കാക്കുന്നു. അതിനാൽ തന്നെ ഇവിടെ ഘടികാരം സ്ഥാപിക്കുന്നത് നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു.
- പടിഞ്ഞാറ്: കിഴക്കോ വടക്കോ ക്ലോക്ക് സ്ഥാപിക്കാനുള്ള സൗകര്യം ഇല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ ക്ലോക്ക് സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. ഇത് സാമ്പത്തിക നേട്ടത്തെ സൂചിപ്പിക്കുന്നു.
- തെക്ക്: തെക്ക് ദിശയിൽ ഒരു കാരണവശാലും ക്ലോക്ക് വയ്ക്കരുത്. ഈ ദിശ മരണത്തിന്റെയും സ്തംഭനത്തിന്റെയും ദിശയായാണ് കണക്കാക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ നാഥന്റെ ആരോഗ്യത്തിന് ദോഷഫലം ഉണ്ടാക്കും എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ പുരോഗതി നഷ്ടപ്പെടുത്തും. ജോലിസ്ഥലത്ത് ബുദ്ധിമുട്ടും കരിയറിൽ തടസ്സവും ഉണ്ടാകും.
ENGLISH SUMMARY
Vastu Shastra related to clocks is explaining in this article. Here is a complete Vastu result on which direction the clock should be placed for auspicious results and where it should not be placed. know the complete vastu tips for clock in home.