AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വെള്ളിയാഴ്ചയും 13-ാം തീയതിയും ഒന്നിച്ചെത്തുന്നത് നിർഭാഗ്യത്തിന്റെ തുടക്കമോ? ഈ ഞെട്ടിക്കുന്ന സത്യങ്ങൾ അറിയണം

ഒരൊറ്റ സംഭവത്തിലൂടെ അല്ല ഈ ഭയം ഉടലെടുത്തത്. കാലക്രമേണ പല കഥകളിലൂടെയാണ് പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് നിർഭാഗ്യകരവും ദോഷവും ആണെന്ന് തരത്തിലുള്ള വിശ്വാസം വന്നത് എന്ന് ടാരറ്റ് പരിശീലകയും സംഖ്യാശാസ്ത്രജ്ഞനുമായ റൂമ മാര്‍വ പറയുന്നു. 13 പേർ പങ്കെടുത്ത അവസാനത്തെ അത്താഴത്തിൽ യൂദാസ് പതിമൂന്നാമനായി എത്തിയതും തുടർന്നുണ്ടായ ദുഃഖവെള്ളിയും ആണ്............

വെള്ളിയാഴ്ചയും 13-ാം തീയതിയും ഒന്നിച്ചെത്തുന്നത് നിർഭാഗ്യത്തിന്റെ തുടക്കമോ? ഈ ഞെട്ടിക്കുന്ന സത്യങ്ങൾ അറിയണം
Astrology On Friday 13Image Credit source: Tv9 Network
Ashli C
Ashli C | Published: 13 Nov 2026 | 06:35 AM

ഇന്ന് വെള്ളിയാഴ്ചയും പതിമൂന്നാം തീയതിയും ആണ് യാത്ര ചെയ്യുന്നതിനോ കരാറുകളിൽ ഒപ്പിടുന്നതിനും പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനു മുമ്പ് പലരെയും രണ്ട് തവണ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ദിവസം. എന്നാൽ ഈ ദിവസം ശരിക്കും നിർഭാഗ്യകരമാണോ അതോ അതിനെ ഭയപ്പെടാൻ നമ്മളെ പഠിപ്പിച്ചതാണോ? പലരും പതിമൂന്നാം തീയതി ജന്മദിനം ആഘോഷിക്കുകയും സാമ്പത്തിക നേട്ടങ്ങൾ സന്തോഷത്തോടെയും സ്വീകരിക്കുകയും ചെയ്യുന്നു. ആ തീയതി വെള്ളിയാഴ്ചയാണ് എങ്കിൽ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ഇത് കൗതുകകരമാണ് എന്നാണ് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നത്.

ഒരൊറ്റ സംഭവത്തിലൂടെ അല്ല….

ഒരൊറ്റ സംഭവത്തിലൂടെ അല്ല ഈ ഭയം ഉടലെടുത്തത്. കാലക്രമേണ പല കഥകളിലൂടെയാണ് പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് നിർഭാഗ്യകരവും ദോഷവും ആണെന്ന് തരത്തിലുള്ള വിശ്വാസം വന്നത് എന്ന് ടാരറ്റ് പരിശീലകയും സംഖ്യാശാസ്ത്രജ്ഞനുമായ റൂമ മാര്‍വ പറയുന്നു. 13 പേർ പങ്കെടുത്ത അവസാനത്തെ അത്താഴത്തിൽ യൂദാസ് പതിമൂന്നാമനായി എത്തിയതും തുടർന്നുണ്ടായ ദുഃഖവെള്ളിയും ആണ് ഇതിൽ ഒരു കാരണം. കൂടാതെ 1307 ഒക്ടോബർ 13 വെള്ളിയാഴ്ച നടന്ന നൈറ്റ്സ് ടെംപ്ലറുടെ അറസ്റ്റും ഇതിന് കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും ചരിത്രപരമായി ഇതിന് കൃത്യമായ തെളിവുകൾ ഒന്നുമില്ല.

ALSO READ:ബ്രേക്ക് അപ്പ് ആയാലും ഈ അഞ്ചു രാശികൾക്ക് അവരുടെ മുൻ പങ്കാളിയെ മറക്കാനാകില്ല! നിങ്ങളുടെ രാശി ഏതാണ്?

പിന്നീട് 1907 പുറത്തിറങ്ങിയ തോമസ് ഡബ്ലിയു ലോസന്റെ ഫ്രൈഡേ ബി തേർട്ടീൻത് എന്നാൽ നോവലും ഹൊറർ സിനിമകളും ഈ ഭയം ആളുകളിൽ ഉറപ്പിച്ചു.സംഖ്യാശാസ്ത്രപ്രകാരം 13 എന്ന സംഖ്യ നാല് അതായത് 1 +3 ആയി ചുരുങ്ങുന്നു. ഇത് അച്ചടക്കത്തെയും ശക്തമായ അടിത്തറയുമാണ് സൂചിപ്പിക്കുന്നത് അതിനാൽ 13 ഒരു മുന്നറിയിപ്പ് എല്ലാം മറിച്ച് പുനർനിർമ്മാണത്തിലൂടെയുള്ള വളർച്ചയുടെ ഓർമ്മപ്പെടുത്തൽ ആണെന്നാണ് വിശദീകരിക്കുന്നത്. 13ആം തീയതി അച്ചടക്കത്തെയും പതിനൊന്നാം മാസം അവബോധത്തെയും പൂർണ തീയതി ആന്തരിക ജ്ഞാനത്തെയും സൂചിപ്പിക്കുന്നതിനാൽ വേഗത കുറച്ച് സ്വന്തം തീരുമാനങ്ങൾ അവലോകനം ചെയ്യാനുള്ള മികച്ച ദിവസമായി ഇതിനെ കണക്കാക്കുന്നു.

കൂടാതെ സൂര്യന്റെ ഒന്നും വ്യാഴത്തിന്റെ മൂന്നും വെള്ളിയാഴ്ചയുടെ അധിപനായ ശുക്രൻ്റെ ആറും ചേരുമ്പോൾ നവീകരണത്തിനും പുതിയ തുടക്കങ്ങൾക്കും ഉള്ള ധൈര്യമാണ് ലഭിക്കുന്നത് എന്ന് മറ്റൊരു ജ്യോതിഷയും വ്യക്തമാക്കുന്നു. എന്നിരുന്നാലും ക്ഷമയില്ലാതെ ധൃതിപിടിച്ച് ഒരു കാര്യങ്ങളും ചെയ്യരുത്. കൂടാതെ പാരറ്റ് കാർഡുകളിലെ പതിമൂന്നാമത്തെ കാര്‍ഡ് മരണം ആണെങ്കിലും അത് ശാരീരിക മരണത്തെ എല്ലാം മറിച്ച് പുതിയ അധ്യായങ്ങൾക്ക് വഴിയൊരുക്കുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ENGLISH SUMMARY

Today is Friday the 13th—a day that often makes people think twice before traveling, signing contracts, or starting something new. But is this day truly unlucky, or have we simply been conditioned to fear it? Many people happily celebrate their birthdays on the 13th and gladly welcome financial gains; yet, if that date happens to fall on a Friday, it becomes a source of unease.

Follow Us