AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Daily Horoscope august 7: ധനു രാശിക്കാർക്ക് ശത്രുക്ഷയം ഉണ്ടാകും; ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം

Daily Horoscope August 7: ആറ് രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമാണ്. ഇടവം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നിവ അ‌തിൽ ഉൾപ്പെടുന്നു. ധനു രാശിക്കാർക്ക് ഇന്ന് ശത്രുക്ഷയം കാണുന്നുണ്ട്. മേടം രാശിക്കാർക്ക് ഇന്ന് അ‌ത്ര നല്ല ദിവസം ആയിരിക്കില്ല. അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം ധനനഷ്ടം, കലഹം എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ഇടപെടലുകളിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Daily Horoscope august 7: ധനു രാശിക്കാർക്ക് ശത്രുക്ഷയം ഉണ്ടാകും; ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Daily Horoscope August 7Image Credit source: Apsara Sunil/ ​​Pexels
Prasanth Kumar
Prasanth Kumar | Updated On: 07 Aug 2026 | 06:58 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഇന്ന് അ‌ത്ര നല്ല ദിവസം ആയിരിക്കില്ല. തൊഴിൽരംഗത്തും വ്യക്തിജീവിതത്തിലും കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ അ‌നുഭവപ്പെടാൻ സാധ്യതയുണ്ട്. അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം ഇവയും കാണുന്നു. ധനനഷ്ടം, കലഹം എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ഇടപെടലുകളിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർക്ക് ഇന്ന് പൊതുവേ കുടുംബത്തിലും വ്യക്തിജീവിതത്തിലും സമാധാനവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വിവേകത്തോടെയും പ്രായോഗികമായും ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുന്നത് മികച്ച സാമ്പത്തിക ഭദ്രത നൽകും. കാര്യവിജയം, അംഗീകാരം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

ALSO READ: ‘ഡോൾഫിൻ’ എത്തി, തീവ്രമഴ വലയ്ക്കും; എട്ട് ജില്ലക്കാർ ശ്രദ്ധിച്ചോണേ…. ഇന്നത്തെ കാലാവസ്ഥ

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

മിഥുനക്കൂറുകാർക്ക് ഇന്ന് പുതിയ കാര്യങ്ങൾ പഠിക്കാനും വൈദഗ്ധ്യം വർദ്ധിപ്പിക്കാനും അനുയോജ്യമായ ദിവസമാണ്. ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ പതിയുന്നത് വഴി അല്പം സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. പൊതുവിൽ കാര്യതടസ്സം, മനഃപ്രയാസം, ധനതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഇന്ന് കരിയറിലും ബിസിനസ്സിലും വളരെ അനുകൂലമായ ദിവസമാണ്. കാര്യവിജയം, മത്സരവിജയം, ധനയോഗം, യാത്രാവിജയം അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിൽപരമായ മേഖലകളിൽ അപ്രതീക്ഷിതമായ പുരോഗതിയും വളർച്ചയും പ്രകടമാകും. നേട്ടങ്ങൾ മനസ്സിന് വലിയ ആശ്വാസം തരും. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ചിങ്ങക്കൂറുകാർക്ക് ഇന്ന് അംഗീകാരവും പ്രശസ്തിയും കാണുന്നുണ്ട്. ഔദ്യോഗിക രംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെങ്കിലും അവ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.
കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, തൊഴിൽ ലാഭം, ആരോഗ്യം ഇവ കാണുന്നു. വ്യക്തിജീവിതത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർ ഇന്ന് തൊഴിൽ രംഗത്ത് കൂടുതൽ ശ്രദ്ധയും കാര്യക്ഷമതയും പുലർത്തണം. കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ ഉണ്ടായേക്കും. സാമ്പത്തിക കാര്യങ്ങളിലും ഔദ്യോഗിക ഇടപാടുകളിലും ജാഗ്രത പാലിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നതിനാൽ തുലാക്കൂറുകാർക്ക് ഇന്ന് കാര്യങ്ങൾ അല്പം ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട ദിവസമാണ്. അനാവശ്യ ആശങ്കകളും ചിന്തകളും ഒഴിവാക്കുന്നത് മനസമാധാനം നിലനിർത്താൻ സഹായിക്കും. ജോലിസ്ഥലത്തും യാത്രകളിലും ശ്രദ്ധ ചെലുത്തുന്നത് വഴി തടസ്സങ്ങളെ തരണം ചെയ്യാൻ സാധിക്കും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ഇന്ന് ബിസിനസ്സിലും പൊതുപ്രവർത്തനങ്ങളിലും വലിയ പുരോഗതി കാണുന്നു. പൊതുവിൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ ഉണ്ടായേക്കും. സംസാരത്തിലും ഇടപെടലുകളിലും നയതന്ത്രം പുലർത്തുന്നത് സ്വാധീനം വർദ്ധിപ്പിക്കും. വീട്, വാഹനം, വസ്തു വകകൾ എന്നിവ വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. ഉല്ലാസ യാത്രകൾക്കു സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ശത്രുക്ഷയം കാണുന്നു, തടസ്സങ്ങൾ മാറിക്കിട്ടാം. പൊതുവിൽ മികച്ചൊരു ദിവസമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രയാസങ്ങളിൽ നിന്ന് വിടുതൽ ലഭിക്കും. പ്രായോഗികവും വിവേകപൂർവ്വവുമായ തീരുമാനങ്ങളിലൂടെ തൊഴിലിലെ തടസ്സങ്ങൾ അതിജീവിച്ച് വിജയം കൈവരിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറിന് ഇന്ന് പൊതുവിൽ അ‌ത്ര നല്ല ദിവസമായിരിക്കില്ല. കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. കുടുംബപരമായ ആവശ്യങ്ങൾ മുൻനിർത്തി ചെലവുകൾ അൽപ്പം നിയന്ത്രിക്കുന്നത് ഭാവിയിലേക്ക് കൂടുതൽ സാമ്പത്തിക ഭദ്രത നൽകും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമല്ല. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, മനഃപ്രയാസം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവങ്ങൾ എന്നിവ കാണുന്നു. ആരോഗ്യത്തിനും വിശ്രമത്തിനും മുൻഗണന നൽകുന്നത് ഗുണം ചെയ്യും. യാത്രാതടസ്സം നേരിടാൻ സാധ്യത ഉണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് ആത്മവിശ്വാസവും മനസ്സുഖവും വർദ്ധിക്കുന്ന മികച്ചൊരു ദിവസമാണ്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സഹായത്തോടെ തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള യാത്രകൾ വഴി വലിയ സാമ്പത്തിക ലാഭവും വളർച്ചയും പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

English Summary

Today is generally a good day for the six zodiac signs. These include Taurus, Cancer, Leo, Scorpio, Sagittarius, and Pisces. Sagittarius will see a decline in enemies today. Aries will not have such a good day today. There is a possibility of loss of pride, mental anguish, travel failure, loss of money, and quarrels.

Follow Us