Horoscope Today: ഈ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, യാത്രകൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം

Daily Horoscope In Malayalam: സാമ്പത്തിക നഷ്ട്ടം, മനക്ലേശം, ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ കാര്യങ്ങൾ നിങ്ങളെ അലട്ടിയേക്കാം. രാശിഫലം നിങ്ങളുടെ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചന നൽകുന്നു. അതിനാൽ വായിച്ചറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

Horoscope Today: ഈ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, യാത്രകൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

09 Jul 2025 06:11 AM

ഇന്ന് ജൂലൈ ഒമ്പത് ബുധനാഴ്ച്ച. ഇന്നത്തെ രാശിഫലം ചിലരെ സംബന്ധിച്ച് വളരെ നല്ല ഫലങ്ങളാണ് കാത്തിരിക്കുന്നത്. എന്നാൽ മറ്റുചിലർക്ക് അത് അങ്ങനെയല്ല. സാമ്പത്തിക നഷ്ട്ടം, മനക്ലേശം, ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ കാര്യങ്ങൾ നിങ്ങളെ അലട്ടിയേക്കാം. രാശിഫലം നിങ്ങളുടെ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചന നൽകുന്നു. അതിനാൽ വായിച്ചറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് നല്ല കീർത്തികേൾക്കും. എന്നാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്തേക്കാം. അതിനാൽ സൂക്ഷിക്കുക.

ഇടവം

ഈ രാശിക്കാർക്ക് ഇന്ന് ആരോഗ്യം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിത സാമ്പത്തിക ലാഭം കൈവരിക്കും. കുടുംബാംഗങ്ങളുടെ ഉപദേശം കേൾക്കുക. ബിസിനസ്സിൽ ആരുമായും പങ്കാളിത്തത്തിന് പോകരുത്. യാത്ര ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

മിഥുനം

ഈ രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. ജോലിസ്ഥലത്ത് വലിയ നേട്ടങ്ങൾ കൈവരിക്കും. ബിസിനസ്സിൽ സാമ്പത്തിക ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവർക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പണമിടപാടുകളിൽ ശ്രദ്ധ വേണ്ട ദിവസമാണ്. ബിസിനസ്സുകൾ ശ്രദ്ധയോടെ ചെയ്യുക.

ചിങ്ങം

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് ശ്രദ്ധ വേണം. അബദ്ധങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്ത് തീർക്കുക.

കന്നി

ഇന്ന് നിങ്ങൾ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കേണ്ട ദിവസമാണ്. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിക്കാതിരിക്കുക. തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുതിർന്നവർ ഒരു ജോലി ഏൽപ്പിച്ചാൽ കൃത്യസമയത്ത് ചെയ്ത് തീർക്കുക.

തുലാം

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ധൈര്യവും ശക്തിയും കൂടെയുണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിങ്ങൾക്ക് ഇന്ന് വിജയം ഉണ്ടാകും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കുന്നത് നല്ല വഴി തുറക്കും. ബന്ധുക്കളുമായിട്ടുള്ള ബന്ധം കൂടുതൽ ദൃഢമാകും. കുടുംബത്തിലെ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ധനു

ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. നല്ല കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കാണാൻ ആ​ഗ്രഹിച്ചിരുന്ന ആളുകളുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കും.

മകരം

ഈ രാശിക്കാർക്ക് ഇന്ന് പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതാണ്. നല്ല കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യം വർധിക്കും. ധൃതിപിടിച്ച് ഒരു കാര്യവും ചെയ്യരുത്. ജോലിസ്ഥലത്ത് ശത്രുക്കളെ സൂക്ഷിക്കുക.

കുംഭം

ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി നേട്ടമുണ്ടാകും. വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തിതുടങ്ങും. കടം കൊടുത്ത പണം ലഭിക്കും.

മീനം

ഈ രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ലാഭം കൈവരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കേസിൽ വിജയം സാധ്യമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ അനുഭവങ്ങളെ ഉപയോഗിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ . ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
Triprayar Ekadasi 2025: രോ​ഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
Paush Amavasya 2025:വർഷത്തിലെ അവസാന അമാവാസി ഡിസംബർ 18നോ 19നോ? ശരിയായ തീയതിയും ശുഭ സമയവും അറിയാം
Today’s Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Sani Astro Tips: ഭാ​ഗ്യത്തിന്റെ പിന്തുണ എന്നും ലഭിക്കും! ശനിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം