AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: മിഥുനം രാശിക്കാർക്ക് മാനഹാനി, ധനനഷ്ടം, ആരോ​ഗ്യ പ്രശ്നങ്ങൾ; ഇന്നത്തെ നക്ഷത്രഫലം

Horoscope Malayalam On November 3rd: ചിലർക്ക് ബിസിനസ്സിൽ നേട്ടങ്ങളും സാമ്പത്തികമായി സ്ഥിരതയും ഉണ്ടാകുമ്പോൾ, മറ്റു ചിലർക്ക് കുടുംബപരമായ കാര്യങ്ങളിൽ പ്രശ്നമങ്ങളും അതിലൂടെ മനസിന് സമാധാനക്കേടും ഉണ്ടായേക്കാം. അത്തരത്തിൽ ഓരോ രാശിക്കാരുടെ ഇന്നത്തെ സമ്പൂർണ ഫലം വായിച്ചറിയാം.

Today Horoscope: മിഥുനം രാശിക്കാർക്ക് മാനഹാനി, ധനനഷ്ടം, ആരോ​ഗ്യ പ്രശ്നങ്ങൾ; ഇന്നത്തെ നക്ഷത്രഫലം
Today HoroscopeImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 03 Nov 2025 06:01 AM

ഇന്ന് നവംബർ മൂന്ന് തിങ്കളാഴ്ച്ച. വിവിധ രാശിക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാകുക. ചിലർക്ക് ബിസിനസ്സിൽ നേട്ടങ്ങളും സാമ്പത്തികമായി സ്ഥിരതയും ഉണ്ടാകുമ്പോൾ, മറ്റു ചിലർക്ക് കുടുംബപരമായ കാര്യങ്ങളിൽ പ്രശ്നമങ്ങളും അതിലൂടെ മനസിന് സമാധാനക്കേടും ഉണ്ടായേക്കാം. ചില നക്ഷത്രത്തിൽ പിറന്ന വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം സാധ്യമാണ്. അത്തരത്തിൽ ഓരോ രാശിക്കാരുടെ ഇന്നത്തെ സമ്പൂർണ ഫലം വായിച്ചറിയാം.

മേടം

ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ചില ബുദ്ധിമുട്ടികൾ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതി നേരിടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.

​ഇടവം

ഇടവം രാശിക്കാർക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. വൈകുന്നേരം സാമൂഹിക പരിപാടികളിൽ പങ്കെടുക്കാം. മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ നടക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് പൊതുവെ ഇന്ന് വളരെ മോശം ദിവസമാണ്. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിലൂടെ മനസ്സിൻ്റെ സമാധാനം നഷ്ടമായേക്കാം.

കർക്കടകം

കർക്കടകം രാശിക്കാർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സഹായം ലഭിക്കും. കോപം നിയന്ത്രിക്കുക.

Also Read: ഈ കുളത്തിൽ മുങ്ങി കുളിച്ചാൽ സന്താനഭാ​ഗ്യം, സർവ്വൈശ്വര്യം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. പങ്കാളിയുമായിട്ടുള്ള പ്രശ്നങ്ങൾ അവസാനിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ഐശ്വര്യം വന്നുചേരും.

കന്നി

കന്നി രാശിക്കാർക്ക് ആരോ​ഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം പാടേ ഒഴിവാക്കുക. അല്ലാത്തപക്ഷം നിലവിലുള്ള പ്രശ്നങ്ങൾ വഷളായേക്കാം. സാമ്പത്തികമായി മെച്ചപ്പെടും.

തുലാം

തുലാം രാശിക്കാരുടെ കോപം നിയന്ത്രിക്കുക. ജോലി സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ വാക്കുകൾ പരോക്ഷമാകാതെ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് പുരോഗതിയും ധനലാഭവും ഉണ്ടാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് പലവിധ തർക്കങ്ങൾ ഉണ്ടാകാം, എന്നാൽ ക്ഷമയോടെ നേരിടണം. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ധനു

സംസാരത്തിലൂടെ മറ്റുള്ളവരെ തൃപ്തിപ്പെടുത്തും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്.

മകരം

ഈ രാശിക്കാർ അവരുടെ മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് കാര്യങ്ങൾ മെച്ചപ്പെടും. വാക്കുകൾ എപ്പോഴും സൂക്ഷിച്ച് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം.

കുംഭം

ഈ രാശിക്കാർക്ക് ബിസിനസ്സിൽ തടസ്സങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്.

മീനം

മീനം കൂറുകാർക്ക് വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പുതിയ പദ്ധതികൾ ബിസിനസ്സിൽ തയ്യാറാക്കും. സന്താനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)