Shyam Kund: ഈ കുളത്തിൽ മുങ്ങി കുളിച്ചാൽ സന്താനഭാഗ്യം, സർവ്വൈശ്വര്യം! പരാജിതരുടെ അഭയ കേന്ദ്രമായ ഖട്ടു ക്ഷേത്രത്തിലെ കുളം
Shyam Kund: സാമ്പത്തിക നേട്ടം, ധനലാഭം, സന്താനഭാഗ്യം എന്നിവ കൊണ്ടുവരുമെന്നാണ് വിശ്വാസം. ഏതു കൊടിയ വരൾച്ചയിൽ പോലും ഈ കുളത്തിലെ വെള്ളം വറ്റാറില്ല. പാതാളത്തിൽ നിന്നാണ് ഈ കുളത്തിന്റെ ഉത്ഭവം എന്നും വിശ്വസിക്കപ്പെടുന്നു.
രാജസ്ഥാനിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഖട്ടു ക്ഷേത്രം. ഭഗവാൻ കൃഷ്ണന്റെ അവതാരമാണ് ഖട്ടു ശ്യാം എന്നും വിശ്വസിക്കുന്നു. കലിയുഗത്തിന്റെ ദേവനായാണ് ഖട്ടുവിനെ അറിയപ്പെടുന്നത്. പരാജിതരുടെ അഭയ കേന്ദ്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ദൂരെ നിന്നുപോലും ഭക്തർ ദർശനത്തിനായി വരുന്നു. ഈ ക്ഷേത്രത്തിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവമായ കുളമാണ് ശ്യാം കുണ്ഡ്. ഈ കുളവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും രഹസ്യങ്ങളും ആണ് ഉള്ളത്. മഹാഭാരതത്തിലെ കഥാപാത്രമായ ബാർബരികൻ്റെ അവതാരമായാണ് ഖട്ടു ശ്യാമിനെ കണക്കാക്കുന്നത്. ഘടോത്കചന്റെ മകനും ഭീമന്റെ പേരക്കുട്ടിയുമാണ് ഖട്ടു ശ്യം.
മഹാഭാരതയുദ്ധത്തിൽ മുമ്പ് ബാർബരികന്റെ ശക്തി മനസ്സിലാക്കിയ ശ്രീകൃഷ്ണൻ ലോകത്തെ രക്ഷിക്കാനായി അദ്ദേഹത്തോട് ശിരസ്സ് ആവശ്യപ്പെട്ടു. സന്തോഷത്തോടെ ശിരസ്സ് സമർപ്പിച്ച ബാർബരികനിൽ സംതൃപ്തനായ ശ്രീകൃഷ്ണൻ കലിയുഗത്തിൽ തന്റെ സ്വന്തം നാമമായ ശ്യാം എന്ന പേരിൽ അദ്ദേഹം അറിയപ്പെടുമെന്നും അനുഗ്രഹിച്ചു. ബാർബരികന്റെ ശിരസ്സ് കണ്ടെടുത്ത സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഖട്ടു രാജാവായിരുന്ന രൂപ് സിംഗ് ചൗഹാനാണ് ആദ്യമായി ഈ ക്ഷേത്രം നിർമ്മിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.
ഈ ക്ഷേത്രത്തിലെ പുണ്യ കുളമാണ് ശ്യാം കുണ്ഡ്. ഈ കുളത്തിൽ സ്നാനം ചെയ്യുന്നത് ഒരു വ്യക്തിക്ക് പാപമോക്ഷം ലഭിക്കുമെന്നും ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. സാമ്പത്തിക നേട്ടം, ധനലാഭം, സന്താനഭാഗ്യം എന്നിവ കൊണ്ടുവരുമെന്നാണ് വിശ്വാസം. ഏതു കൊടിയ വരൾച്ചയിൽ പോലും ഈ കുളത്തിലെ വെള്ളം വറ്റാറില്ല. പാതാളത്തിൽ നിന്നാണ് ഈ കുളത്തിന്റെ ഉത്ഭവം എന്നും വിശ്വസിക്കപ്പെടുന്നു.
ബാർബരികിന്റെ തല പ്രത്യക്ഷപ്പെട്ട സ്ഥലം ആയതുകൊണ്ടാണ് അതിനെ ശ്യാം കുണ്ഡ് എന്ന പേര് വന്നത്. ഈ കുളത്തിൽ കുളിക്കുന്നത് എല്ലാതരം പാപങ്ങളെയും രോഗങ്ങളെയും കഴുകി കളയും എന്നും ഭക്തർ വിശ്വസിക്കുന്നു. സന്താനങ്ങൾക്ക് ഐശ്വര്യവു വിജയവും വരുവാൻ ഇവിടെ സ്നാനം ചെയ്യുന്നതും നല്ലതാണെന്നാണ് വിശ്വാസം. കൂടാതെ ഇവിടെ എത്തുന്ന ഭക്തർ കുളത്തിലെ വെള്ളം കുപ്പികളിൽ ആക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നു. കാരണം വീട്ടിൽ ഈ വെള്ളം തളിക്കുന്നത് ദുഷ്ട ശക്തികളെ അകറ്റുമെന്നാണ് പറയപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത മതവിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)