Today’s Horoscope: ഒന്നില്‍ പിഴക്കരുത്! സെപ്റ്റംബര്‍ ഒന്നാം തീയതിയിലെ നക്ഷത്രഫലം

September 1 Nakshatra Predictions: Know What Today Brings for You: നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് നക്ഷത്രഫലവുമായി ബന്ധമുണ്ടെന്ന കാര്യമറിയാമോ? ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവരുടെ ജന്മനക്ഷത്രവുമായും രാശിയുമായും സമയവുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാകുമെന്ന് നോക്കിയാലോ?

Today’s Horoscope: ഒന്നില്‍ പിഴക്കരുത്! സെപ്റ്റംബര്‍ ഒന്നാം തീയതിയിലെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം

Published: 

01 Sep 2026 | 06:08 AM

ഇന്ന് സെപ്റ്റംബര്‍ ഒന്ന് ചൊവ്വാഴ്ച, പുത്തന്‍ മാസത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഓരോ മാസവും വര്‍ഷവുമെല്ലാം നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നത് ഒട്ടേറെ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണ്. സെപ്റ്റംബര്‍ മാസത്തിലും നമുക്ക് ചെയ്തുതീര്‍ക്കാനായി ഒട്ടനവധി കാര്യങ്ങളുണ്ടാകും. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് നക്ഷത്രഫലവുമായി ബന്ധമുണ്ടെന്ന കാര്യമറിയാമോ? ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവരുടെ ജന്മനക്ഷത്രവുമായും രാശിയുമായും സമയവുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാകുമെന്ന് നോക്കിയാലോ?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ആരോഗ്യം, ആഗ്രഹങ്ങള്‍ നടക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ശരീരക്ഷീണം, യാത്രാപരാജയം,വരുമാനക്കുറവ്, പണമിടപാടുകള്‍ സൂക്ഷിക്കുക.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, ആരോഗ്യം, ശത്രുക്ഷയം, തൊഴില്‍ലാഭം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, തൊഴില്‍ ലാഭം, മത്സരവിജയം, ശത്രുക്ഷയം, സന്തോഷം, ആഗ്രഹങ്ങള്‍ നടക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ചില കാര്യങ്ങള്‍ ഭാഗികമായി ശരിയാകാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം, വേണ്ടപ്പെട്ടവര്‍ അകലാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, ബിസിനസില്‍ ലാഭം, പുതിയ സാധ്യതകള്‍ തുറന്നു കിട്ടാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, യാത്രാവിജയം, ധനലാഭം, സാധനലാഭം, ആഗ്രഹങ്ങള്‍ നടക്കാം.

Also Read: Mars Transit in Punartham: സെപ്റ്റംബർ 2 മുതൽ ഇവർക്ക് വരുമാന വർദ്ധനവും കരിയറിൽ വിജയവും! ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, വേണ്ടപ്പെട്ടവര്‍ അകലാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, വേദനജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, നിയമവിജയം, യാത്രാവിജയം, ആഗ്രഹങ്ങള്‍ നടക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, വാഗ്വാദങ്ങള്‍, ശരീരക്ഷതം, തടസങ്ങള്‍ വന്നു ചേരാം.

നിരാകരണം

ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

September 1 Tuesday brings new opportunities and challenges for the 27 nakshatras. Check today’s Malayalam Nakshatra Phalam to know about career, finance, relationships and overall luck. Find out what the stars have in store for you today.

Loading...
Unable to load recommendations.
Follow Us
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ