AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പ്രണവിന്റെ വില്ലനായി ആശിഷിനെ അവതരിപ്പിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

Antony Perumbavoor About His Son Ashish Antony : ഓഗസ്റ്റ് 7 നാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കമെന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമയിലെ വില്ലൻ കഥാപാത്രത്തെ കൈകാര്യം ചെയ്തത് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആണ്. മികച്ച അഭിപ്രായമാണ് ആശിഷിന്റെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകർ പങ്കുവെക്കുന്നത്.

പ്രണവിന്റെ വില്ലനായി ആശിഷിനെ അവതരിപ്പിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
Antony Perumbavoor, Ashish Antony, Pranav MohanlalImage Credit source: Social Media
Amal KV
Amal KV | Updated On: 09 Aug 2026 | 10:43 PM

ഓഗസ്റ്റ് 7 നാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കമെന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമയിലെ വില്ലൻ കഥാപാത്രത്തെ കൈകാര്യം ചെയ്തത് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആണ്. മികച്ച അഭിപ്രായമാണ് ആശിഷിന്റെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകർ പങ്കുവെക്കുന്നത്. തന്റെ മകന്റെ സിനിമ പ്രവേശനത്തെക്കുറിച്ച് കഴിഞ്ഞദിവസം ആന്റണി പെരുമ്പാവൂർ തന്നെ തുറന്നു സംസാരിച്ചിരുന്നു. ആഷിനെ ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ ആഗ്രഹം താൻ മറ്റാരോടും പറഞ്ഞിരുന്നില്ല .

തുടക്കം സിനിമയുടെ ഭാഗമായി ആശിർവാദ് സിനിമാസ് തയ്യാറാക്കിയ പ്രത്യേക ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ. വിസ്മയ സിനിമയിലേക്ക് വരുന്നു എന്ന കാര്യം തന്നെ സംബന്ധിച്ചിടത്തോളം ഏറെ അൽഭുതം ഉണ്ടാക്കുന്ന കാര്യമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

താൻ തന്റെ ഇഷ്ടങ്ങൾ പറയുന്ന സമയത്ത് അത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളാണ് തന്റെ മകൻ ആശിഷ്. ലാൽ സാറിന്റെ മകൻ പ്രണവിനെയും ആശിഷിനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്നത് തന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യമായിരുന്നു. ഈ ആഗ്രഹം മനസ്സിലുള്ളതുകൊണ്ട് പ്രണവ് സിനിമയിൽ വന്നതിനുശേഷം ഇക്കാര്യം പലതവണ ചർച്ച ചെയ്തിരുന്നു. പ്രണവിനെ നായകനാക്കിയും ആശിഷിനെ വില്ലനാക്കിയും ഒരു സിനിമ ഒരുക്കുകയായിരുന്നു ആഗ്രഹം. ഇക്കാര്യം പ്രണവിന്റെ അടുത്ത് സംസാരിക്കുമ്പോൾ പറയും ചേട്ടൻ പ്ലാൻ ചെയ്തു ഞാൻ വില്ലൻ ആകാം ആശിഷ് നായകനാകട്ടെ എന്ന് – ആന്റണി പറഞ്ഞു.

Also Read : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…

വിസ്മയയുടെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ചും ആന്റണി ചാറ്റ് ഷോയിൽ സംസാരിച്ചു. ആറുവർഷം മുമ്പാണ് ജൂഡ് ആന്റണിയുമായി സംസാരിച്ചിരുന്നു എന്ന് കേട്ടിരുന്നു. എന്നാൽ പിന്നീട് അക്കാര്യം അത്ര കാര്യമായി താൻ എടുത്തിരുന്നില്ല. എന്നാൽ ജൂഡ് വിളിച്ച് സംസാരിച്ചപ്പോഴാണ് സംഭവം സീരിയസ് ആണ് എന്ന് മനസ്സിലായത്. ആ സമയത്ത് ആശിഷിനെ സിനിമയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. കഥ ഡെവലപ്പ് ആയി വന്നപ്പോൾ ആണ് ആശിഷിന് ഒരു റോൾ കൊടുത്താൽ നന്നായിരിക്കും എന്ന് അഭിപ്രായം വരുന്നത്. അങ്ങനെയാണ് ആശിഷ് സിനിമയുടെ ഭാഗമാകുന്നത്.

തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണെന്നും മോഹൻലാൽ സാറിന്റെ മകൾ ഒരു സിനിമയിൽ അഭിനയിക്കുന്നു, അത് പ്രഖ്യാപിക്കുന്ന സ്ഥലത്ത് വച്ച് എന്റെ മകനെ പരിചയപ്പെടുത്തുന്നു അവന് ആ വേദിയിൽ നിൽക്കാൻ പറ്റുന്നു അതൊക്കെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളാണ് എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

English Summary

The movie Thudakkam, featuring Mohanlal’s daughter Vismaya Mohanlal in the lead role, was released in theaters on August 7. Ashish the son of Antony Perumbavoor, Mohanlal’s close associate and producer played the film’s antagonist. Audiences have shared very positive feedback regarding Ashish’s performance.

Follow Us