Today’s Horoscope: ഈ രാശിക്കാർക്ക് വച്ചടി വച്ചടി കയറ്റം, തടസങ്ങളും മാറും; അറിയാം ഇന്നത്തെ നക്ഷത്രഫലം

Daily Horoscope Today: ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതാവണമെന്നില്ല. നിങ്ങളുടെ ഓരോ ദിവസത്തെയും ​ഗുണദോഷമെന്തെല്ലാമെന്ന് ഈ രാശിഫലത്തിലൂടെ അറിയാൻ സാധിക്കും. അതിനാൽ പൂർണമായി വിശദാംശങ്ങൾ വായിച്ചറിയാം ഇന്നത്തെ നക്ഷത്രഫലത്തിലൂടെ.

Today’s Horoscope: ഈ രാശിക്കാർക്ക് വച്ചടി വച്ചടി കയറ്റം, തടസങ്ങളും മാറും; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

03 Jul 2025 06:12 AM

ഇന്ന് ജൂലൈ മൂന്ന് വ്യാഴം. ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് രാജയോ​ഗമാണ്. മറ്റ് ചിലർക്കാകട്ടെ വച്ചടി വച്ചടി കയറ്റവും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മെച്ചവുമുണ്ടാകും. എന്നാൽ ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതാവണമെന്നില്ല. നിങ്ങളുടെ ഓരോ ദിവസത്തെയും ​ഗുണദോഷമെന്തെല്ലാമെന്ന് ഈ രാശിഫലത്തിലൂടെ അറിയാൻ സാധിക്കും. അതിനാൽ പൂർണമായി വിശദാംശങ്ങൾ വായിച്ചറിയാം ഇന്നത്തെ നക്ഷത്രഫലത്തിലൂടെ.

മേടം

മേടം രാശിക്കാരെ കാത്തിരിക്കുന്നത് വളരെ നല്ലൊരു ദിവസമാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ നിരവധി സംഭവങ്ങൾ അരങ്ങേറും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷം നൽകുന്ന ദിവസമായിരിക്കും. ഈ രാശിക്കാർക്ക് ഇന്ന് വച്ചടി വച്ചടി കയറ്റമാണ് ഫലം. ആരോഗ്യ പ്രശ്നങ്ങളെല്ലാം മാറും. ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.

മിഥുനം

സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ സാധിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്ര ദിവസമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. മറ്റുള്ളവരെ സഹായിക്കുമ്പോൾ സൂക്ഷിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ലതും ചീത്തതുമായ ദിവസമാണ്. ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ വഷളാകാനുള്ള സാധ്യത കാണുന്നു.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമാണ്. ജോലിസ്ഥലത്ത് സ്ഥാനകയറ്റമുണ്ടായേക്കാം. കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവഗണിക്കാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

തുലാം

തുലാം രാശിക്കാർക്ക് കാലാവസ്ഥ മാറ്റങ്ങൾ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ സാധിക്കും. ഇതോടെ സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറികിട്ടും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നല്ല ദിവസമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാകും. മാതാപിതാക്കളുടെ ആരോ​ഗ്യം ശ്രദ്ധിക്കുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. കുടുംബത്തിലുണ്ടായിരുന്ന ചില പ്രശ്നങ്ങൾ ഇന്നത്തോടെ പരിഹരിക്കാൻ കഴിയും. നിങ്ങളുടെ വീട്ടിൽ പുതിയ സാധനങ്ങൾ വാങ്ങിയേക്കാം.

മകരം

ഈ രാശിക്കാർ ബിസിനസ്സിൽ മാറ്റങ്ങൾ വരുത്തുന്നത് നല്ലതല്ല. കുടുംബത്തിലെ കാര്യങ്ങൾ നന്നായി ചെയ്യാൻ സാധിക്കുന്നതാണ്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അപകടങ്ങൾ സംഭവിച്ചേക്കാം.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് തിരക്ക് പിടിച്ച ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ ചിലവുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

മീനം

മീനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിൽ നല്ല നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ആരോ​ഗ്യം മെച്ചപ്പെടും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌ . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ