Malayalam Religion Tips: പൂജാമുറിയിൽ ഈ ഒരു തെറ്റ് ചെയ്യരുത്, കാര്യങ്ങൾ കുഴപ്പമാകും
തീ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വസ്തു എന്ന നിലയിൽ തീപ്പെട്ടി ശാന്തമായ സ്ഥലമായ പൂജാമുറിയിൽ സൂക്ഷിക്കാതിരിക്കുക. പൂജാമുറിയിൽ തീപ്പെട്ടിയോ ലൈറ്ററോ പോലുള്ളവ വെക്കുന്നത് വാസ്തു ദോഷത്തിന് കാരണമാകും. വാസ്തു പ്രകാരം, പൂജാമുറിയിൽ മാത്രമല്ല, വീട്ടിലെ കിടപ്പു മുറിയിലും ശ്രദ്ധ വേണം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അനാവശ്യമായ വഴക്കുകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമാകും

Pooja Room
ഹിന്ദു ആചാര പ്രകാരം തങ്ങളുടെ ശരീരം പോലെ തന്നെ വീടിനെയും ക്ഷേത്രമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടിലെ പൂജാമുറി ഏറ്റവും പവിത്രമായ സ്ഥലമായും ഒരു ഊർജ്ജ മേഖലയായും കണക്കാക്കുന്നു. പൂജാ മുറിയിൽ ദിവസവും വിളക്കുകളും, ധൂപങ്ങളും കത്തിക്കുകയും വേണം. എന്നാൽ പൂജാ മുറിയിലെ ചെറിയ തെറ്റുകൾ വലിയ പ്രശ്നമായി മാറിയേക്കാം. അത്തരത്തിലൊന്നാണ് പൂജാമുറിയിൽ തീപ്പെട്ടി സൂചിപ്പിക്കുന്നത്. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
തീപ്പെട്ടി എവിടെ വെക്കാം
പൂജക്കായി അല്ലെങ്കിൽ ദിവസം തോറുമുള്ള പ്രാർഥനകൾക്കായാണ് നമ്മൾ തീപ്പെട്ടി ഉപയോഗിക്കുന്നത്. എന്നാൽ ഇത് പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല. തീ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വസ്തു എന്ന നിലയിൽ തീപ്പെട്ടി ശാന്തമായ സ്ഥലമായ പൂജാമുറിയിൽ സൂക്ഷിക്കാതിരിക്കുക. പൂജാമുറിയിൽ തീപ്പെട്ടിയോ ലൈറ്ററോ പോലുള്ളവ വെക്കുന്നത് വാസ്തു ദോഷത്തിന് കാരണമാകും. ഇത് വീടിൻ്റെ സാമ്പത്തിക സ്ഥിതിക്ക് ദോഷകരമായിരിക്കും, ഒപ്പം കുടുംബാംഗങ്ങൾക്കിടയിൽ മാനസിക അസ്വസ്ഥതക്കും കാരണമാകും.
പൂജാമുറി മാത്രമല്ല
വാസ്തു പ്രകാരം, പൂജാമുറിയിൽ മാത്രമല്ല, വീട്ടിലെ കിടപ്പു മുറിയിലും ശ്രദ്ധ വേണം. കിടപ്പുമുറിയിൽ ഇവ സൂക്ഷിക്കുന്നത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ അനാവശ്യമായ വഴക്കുകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമാകും. ഇവ വീട്ടിൽ ഉത്കണ്ഠ വർദ്ധിപ്പിക്കും ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. പരമാവധി കിടപ്പുമുറിയിൽ നിന്നും ഇത് ഒഴിവാക്കണം.
വാസ്തു ദോഷങ്ങൾ ഒഴിവാക്കാൻ
തീപ്പെട്ടി ഒരിക്കലും പൂജാമുറിയിലെ വിഗ്രഹങ്ങൾക്ക് നേരെ മുന്നിൽ വയ്ക്കാതെ, അടച്ചിട്ട ഡ്രോയറിലോ അലമാരയിലോ തീപ്പെട്ടി സൂക്ഷിക്കുന്നതാണ് നല്ലത്. പൂജാമുറിയിൽ സൂക്ഷിക്കേണ്ടിവന്നാൽ, വൃത്തിയുള്ള ഒരു തുണിയിൽ പൊതിയണം. ഇങ്ങനെ ചെയ്യുന്നത് അതിലെ നെഗറ്റീവ് എനർജി കുറയ്ക്കുമെന്ന് പണ്ഡിതന്മാർ പറയുന്നു.
(നിരാകരണം: പൊതുവായ വിവരങ്ങളാണിവ, ടീവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )