AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips Malayalam: വീട്ടിൽ ഈ സ്ഥലത്ത് ഡ്രസ്സിംഗ് ടേബിൾ വയ്ക്കരുത്; വഴക്കുകൾ വർദ്ധിക്കും

വാസ്തു പ്രകാരം, ഗ്ലാസിൽ നിന്നും ഊർജ്ജം പുറപ്പെടുന്നുണ്ട്. ഇത് നല്ലതോ ചീത്തയോ എന്നത് അത് കേന്ദ്രീകരിക്കുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് ചിലപ്പോൾ നിങ്ങൾക്ക് മറ്റൊരു തരത്തിൽ പ്രശ്നമായേക്കാം

Vastu Tips Malayalam: വീട്ടിൽ ഈ സ്ഥലത്ത് ഡ്രസ്സിംഗ് ടേബിൾ വയ്ക്കരുത്; വഴക്കുകൾ വർദ്ധിക്കും
Vastu Tips MalayalamImage Credit source: TV9 Network
arun-nair
Arun Nair | Published: 28 Aug 2025 20:26 PM

വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു വീട്ടിലെ എല്ലാ വസ്തുക്കൾക്കും കൃത്യമായൊരു കണക്കുണ്ട്. ഇവയെല്ലാം വെയ്ക്കാനും സ്ഥാപിക്കാനും പോലും പ്രത്യേക ദിശയും നിയമങ്ങളുമുണ്ട്. ഫർണിച്ചറുകൾ സ്ഥാപിക്കുന്ന കാര്യത്തിലും ഇത് ബാധകമാണ്. വീട്ടിലെ ഡ്രസ്സിംഗ് ടേബിളിൻ്റെ ദിശയ്ക്കും ഇതിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. വീട്ടിലെ ഡ്രസ്സിംഗ് ടേബിളിരിക്കുന്ന സ്ഥലത്തിന് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കാം.

കിടക്കയുടെ ഏതെങ്കിലും ഭാഗത്ത് ഒരു കണ്ണാടി ഉണ്ടെങ്കിൽ

നിങ്ങളുടെ കിടക്കയുടെ ഏതെങ്കിലും ഭാഗത്ത് ഒരു കണ്ണാടി ഉണ്ടെങ്കിൽ, അത് ഉടൻ നീക്കം ചെയ്യുക. കിടക്കയ്ക്ക് മുന്നിൽ ഒരു കണ്ണാടി ഉണ്ടെങ്കിൽ, അത് ഭാര്യാഭർത്താക്കന്മാരിൽ പ്രതികൂല സ്വാധീനം ചെലുത്തും. ഇതുമൂലം, ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും വഴക്കുകൾ ഉണ്ടാകും. കിടപ്പുമുറിയിലെ ജനലിന്റെയോ വാതിലിന്റെയോ മുന്നിൽ ഡ്രസ്സിംഗ് ടേബിൾ ഒരിക്കലും വയ്ക്കരുത്. കാരണം പുറത്തുനിന്നുള്ള വെളിച്ചം മുറിയിലെ ഡ്രസ്സിംഗ് ടേബിൾ തട്ടുന്നതും ചിലപ്പോൾ നെഗറ്റീവിറ്റി ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.

കിടപ്പുമുറിയുടെ വാതിലിനുള്ളിൽ

കിടപ്പുമുറിയുടെ വാതിലിന് നേരെ കണ്ണാടി വയ്ക്കരുത്. കിടക്കയിൽ കിടക്കുന്ന വ്യക്തിയുടെ പ്രതിബിംബം കണ്ണാടിയിൽ കാണാൻ പാടില്ല. ഉറങ്ങുമ്പോൾ എന്തെങ്കിലും കാരണത്താൽ കണ്ണാടിയിൽ പ്രതിബിംബം കാണുന്നുണ്ടെങ്കിൽ, പുറത്തുനിന്നുള്ളവർക്ക് അത് വ്യക്തമായി കാണാൻ കഴിയും. ഇത് ഒരു ശല്യമായി മാറാം. അത്തരം സമയങ്ങളിൽ, കണ്ണാടിക്ക് ഒരു ലൈറ്റ് കർട്ടൻ ക്രമീകരിക്കുക.

ഡ്രസ്സിംഗ് ടേബിൾ എവിടെ, എങ്ങനെ സ്ഥാപിക്കണം

വാസ്തു പ്രകാരം, ഗ്ലാസിൽ നിന്നും ഊർജ്ജം പുറപ്പെടുന്നുണ്ട്. ഇത് നല്ലതോ ചീത്തയോ എന്നത് അത് കേന്ദ്രീകരിക്കുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു. മുറിയിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ ഡ്രസ്സിംഗ് ടേബിൾ വയ്ക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ഇതിൻ്റെ കണ്ണാടി വലുതാക്കാതിരിക്കാൻ ശ്രമിക്കുക. വൃത്താകൃതിയിലുള്ളത് ഒഴികെ ഏത് ആകൃതിയിലുള്ള കണ്ണാടിയും കിടപ്പുമുറിയിൽ വയ്ക്കാം. പൊട്ടിയതു എന്തെങ്കിലും കണ്ണാടി ഉണ്ടെങ്കിൽ.. അത് കിടപ്പുമുറിയിൽ നിന്ന് ഉടൻ നീക്കം ചെയ്യുക.

(  നിരാകരണം: വിവിധ വാസ്തു വിദഗ്ധർ പൊതുവായി പങ്ക് വെച്ച വിവരങ്ങളാണിത്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )