Gold Rate: വാശി തുടർന്ന് സ്വർണം; ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം?
Kerala Gold, Silver rate today: രൂപയുടെ മൂല്യത്തിലുള്ള ഇടിവും അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിരക്കുകളും സ്വർണവിലയ്ക്ക് ശക്തിയേകി. വിവാഹസീസണിന്റെ സമയത്ത് വില 95,000 ത്തിന് മുകളിൽ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സ്വർണമോഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില മാറ്റമില്ലാതെ തുടരുകയാണ്. വിവാഹസീസണിന്റെ സമയത്ത് വില 95,000 ത്തിന് മുകളിൽ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
നിലവിൽ ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാനവില 95,440 രൂപയാണ്. എന്നാൽ മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം എന്ന കാര്യത്തിൽ സംശയമില്ല. ഒരു ഗ്രാമിന് 11,930 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9810 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7640 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4930 രൂപയാണ്.
സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 190 രൂപയായി. കഴിഞ്ഞ 3 വര്‍ഷത്തെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ നോക്കുമ്പോള്‍, പൊന്നിനെ പിന്നിലാക്കിയുള്ള കുതിപ്പാണ് സ്വർണം നടത്തുന്നത്.
രൂപയുടെ മൂല്യത്തിലുള്ള ഇടിവും അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിരക്കുകളും സ്വർണവിലയ്ക്ക് ശക്തിയേകി. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങൾ.