Eid-ul-Fitr 2026 : മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Kerala Eid-ul-Fitr 2026 : ഇതോടെ ഒരു മാസം നീണ്ട് നിന്ന നോമ്പിന് നാളെ അവസാനം കുറിക്കുകയാണ്. പരപ്പനങ്ങാടിക്ക് സമീപമാണ് മാസപ്പിറവി കണ്ടത് എന്ന് വിവിധ ഖാസിമാർ വ്യക്തമാക്കി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ. നാളെ പൊതു അവധിയും കൂടിയാണ്

Eid-ul-Fitr 2026 : മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Eid Ul Fitr 2026

Updated On: 

19 Mar 2026 | 08:42 PM

കോഴിക്കോട് : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ കേരള നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സെയ്യിദ് ജിഫ്രി മുത്തുകയോ തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സെയിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തുടങ്ങിയ ഖാസിമാരാണ് നാളെ കേരളത്തിൽ ചെറിയ പെരുന്നാളാണെന്ന് അറിയിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. ഇന്നലെ ബുധനാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാകാതെ വന്നതോടെയാണ് നാളെ ചെറിയ പെരുന്നാൾ ആചരിക്കാൻ തീരുമാനമായത്. ഇന്ന് വ്യാഴാഴ്ച റംസാൻ 30 പൂർത്തിയാക്കിയാണ് ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ചെറിയ പെരുന്നാളിനെ തുടർന്ന് നാല് ദിവസത്തെ തുടർച്ചയായ അവധി ഗൾഫ് മേഖലയിൽ ലഭിക്കും. എന്നാൽ ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വലിയ കരുതലോടെയാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദ് ആഘോഷിക്കുന്നത്. യുഎഇയിൽ നിയന്ത്രണങ്ങളോട പള്ളിക്കുള്ളിൽ മാത്രമാണ് പെരുന്നാളിനോട് അനുബന്ധിച്ച് നിസ്കാരമുള്ളത്. പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ലെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ് ആണ് അറിയിച്ചത്. വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

Follow Us
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്