AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Astro Tips: വീട്ടിലെ ഈ മുറിയിൽ പല്ലി ഉണ്ടോ? എന്നാൽ ഇക്കാര്യം അറിഞ്ഞോളൂ

Astro Tips for Lizard: നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഉയർച്ച താഴ്ചകൾ പ്രവചിക്കുന്ന ഒരു പ്രതീകം കൂടിയാണ് എന്നാണ് പല്ലിയെ ജ്യോതിഷത്തിൽ പരാമർശിക്കുന്നത്. ഒരു പല്ലി ശരീരത്തിൽ വീഴുന്നത് അതിന്റെ സ്ഥലം സ്ഥാനം എന്നിവയ്ക്ക് ശുഭകരവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ പല്ലി പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്....

Astro Tips: വീട്ടിലെ ഈ മുറിയിൽ പല്ലി ഉണ്ടോ? എന്നാൽ ഇക്കാര്യം അറിഞ്ഞോളൂ
Lizard AstroImage Credit source: Tv9 Network
Ashli C
Ashli C | Published: 18 Mar 2026 | 02:44 PM

വീട്ടിൽ പല്ലി ഉണ്ടാകുക എന്നത് പലപ്പോഴും ഒരു ശല്യമായി മാറുന്ന കാര്യമാണ്. എന്നാൽ ജ്യോതിഷത്തിൽ പല്ലിക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. അതായത് വീടിന്റെ ചുമരുകളിൽ കാണപ്പെടുന്ന പല്ലിയെ ലക്ഷ്മിദേവിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. നമ്മുടെ വീട്ടിലുള്ള അനാവശ്യമായ പ്രാണികളെ ഭക്ഷിക്കുകയും വീട് വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു ജീവി മാത്രമല്ല, നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഉയർച്ച താഴ്ചകൾ പ്രവചിക്കുന്ന ഒരു പ്രതീകം കൂടിയാണ് എന്നാണ് പല്ലിയെ ജ്യോതിഷത്തിൽ പരാമർശിക്കുന്നത്. ഒരു പല്ലി ശരീരത്തിൽ വീഴുന്നത് അതിന്റെ സ്ഥലം സ്ഥാനം എന്നിവയ്ക്ക് ശുഭകരവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ പല്ലി പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.

ഇത് ലക്ഷ്മി ദേവി നിങ്ങളെ അനുഗ്രഹിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ്. മാത്രമല്ല നിങ്ങളുടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കാൻ ഒരുങ്ങുന്നു എന്നും സൂചന. എന്നാൽ പല്ലികൾ തമ്മിൽ വഴക്കിടുന്നതും കലപില ശബ്ദം ഉണ്ടാക്കുന്നത് നല്ലതല്ല. ശകുനശാസ്ത്രപ്രകാരം ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസത്തിനും ആണ് സൂചന നൽകുന്നത്. ശരീരത്തിൽ പല്ലികൾ വീഴുന്നതിനും പ്രത്യേക അർത്ഥങ്ങളുണ്ട്. ഒരു പല്ലി നിങ്ങളുടെ വലതുകാലിൽ വീഴുകയാണ് എങ്കിൽ നിങ്ങൾ ഉടനെ തന്നെ ഒരു നീണ്ട യാത്ര പോകേണ്ടതായിട്ടുണ്ടാകും.

ALSO READ:ഈ 3 രാശിക്കാർക്ക് ഇനി വിചാരിച്ചതൊക്കെ നടക്കും! മാർച്ച് 21 ന് ശനി സംക്രമിക്കുന്നു

മാത്രമല്ല ഈ യാത്ര നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്നും അർത്ഥമാക്കുന്നു. എന്നാൽ ഇതേ പല്ലി നിങ്ങളുടെ ഇടതുകാലിലാണ് വീഴുന്നത് എങ്കിൽ ഇത് വരാനിരിക്കുന്ന ചില ബുദ്ധിമുട്ടുകൾ ആണ് സൂചിപ്പിക്കുന്നത്. കൂടാതെ ഒരു പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ചത്ത പല്ലിയെ കാണുകയാണെങ്കിൽ ആ വീടിന്റെ വാസ്തു ദോഷങ്ങളിലോ വീടിന്റെ നാഥന്റെ ആരോഗ്യത്തിലോ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് മുന്നറിയിപ്പ്. സ്വപ്നത്തിൽ ഒരു പല്ലി നിങ്ങളെ ഭീഷണിപ്പെടുത്തുന്നത് പല്ലിയെ സ്വപ്നം കാണുകയാണെങ്കിൽ ഇത് നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സൂചനയാണ് നൽകുന്നത്.

Follow Us