Vinayaka Chaturthi 2026: ഗണപതി ബപ്പ മോരിയ..! പ്രഥമ പൂജിതന്റെ പിറന്നാൾ, ഇന്ന് വിനായക ചതുർത്ഥി

Vinayaka Chaturthi 2026 Today September 15:. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസത്തിലാണ് വിനായക ചതുർത്ഥിയായി കേരളത്തിൽ ആഘോഷിക്കുന്നത്. വിഗ്നങ്ങളെ നീക്കുന്നവൻ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും അധിപനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെയധികം പുണ്യകരമായയാണ് കണക്കാക്കുന്നത്.......

Vinayaka Chaturthi 2026: ഗണപതി ബപ്പ മോരിയ..! പ്രഥമ പൂജിതന്റെ പിറന്നാൾ, ഇന്ന് വിനായക ചതുർത്ഥി

Vinayaka Chaturthi 2026 (6)

Published: 

15 Sep 2026 | 06:00 AM

പ്രഥമപൂജിതന്റെ പിറന്നാൾ ഇന്ന് കേരളത്തിൽ വിനായക ചതുർത്ഥി. ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നൽകുന്ന ഒരു പുണ്യ ദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസത്തിലാണ് വിനായക ചതുർത്ഥിയായി കേരളത്തിൽ ആഘോഷിക്കുന്നത്. വിഗ്നങ്ങളെ നീക്കുന്നവൻ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും അധിപനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെയധികം പുണ്യകരമായയാണ് കണക്കാക്കുന്നത്.

എന്താണ് വിനായക ചതുർത്ഥി?

വിനായക ചതുർത്ഥിക്ക് പിന്നിൽ വലിയ ഒരു ഐതിഹ്യമാണ് ഉള്ളത്. പാർവതി ദേവി കുളിക്കാൻ പോകുമ്പോൾ കാവൽ നിൽക്കാനായി സ്വന്തം ശരീരത്തിലെ ചന്ദനവും മഞ്ഞളും ഉപയോഗിച്ച് ഒരു ബാലനെ സൃഷ്ടിക്കുകയും ആ ബാലന് ജീവൻ നൽകുകയും ചെയ്തു. ശേഷം കുളിക്കാൻ പോകുമ്പോൾ ആരെയും അകത്തേക്ക് കടത്തി വിടരുതെന്ന കർശന നിർദേശവും പാർവതി ദേവി ആ ബാലന് നൽകി. ഈ സമയത്ത് അവിടെയെത്തിയ പരമശിവനെ ബാലൻ തടയുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ശിവന്റെ ത്രിശൂലം ഏറ്റ് ബാലന്റെ ശിരസ് വേർപ്പെടുകയും ചെയ്തു.

ALSO READ:ദുഃഖങ്ങളും രോഗങ്ങളും അകലുന്നു! ഗണേശ ചതുർത്ഥിയോടെ 4 രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു

ഇതറിഞ്ഞ് ഓടിയെത്തിയ പാർവതി ദേവി ശിരസെറ്റ് കിടക്കുന്ന തന്റെ ബാലനെ കണ്ടു ദുഃഖിതയായി. മാത്രമല്ല തനിക്ക് ഉടനെ തന്നെ തന്റെ മകന്റെ ജീവൻ തിരികെ വേണമെന്ന് പാർവതി ദേവി കർശനമായി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പാർവതി ദേവിയുടെ കോപം ശമിപ്പിക്കുന്നതിന് വേണ്ടി ശിവന്റെ നിർദ്ദേശപ്രകാരം വടക്കോട്ട് തല തിരിച്ചു കിടക്കുന്ന ആദ്യം കാണുന്ന ജീവിയുടെ തല കൊണ്ടുവരാനായി തന്റെ ഭൂതഗണങ്ങളോട് പരമശിവൻ ആവശ്യപ്പെട്ടു.

പരമശിവന്റെ നിർദ്ദേശപ്രകാരം യാത്രതിരിച്ച ഭൂതഗണങ്ങൾ ആദ്യം കാണുന്നത് ഒരു ആനയെ ആയിരുന്നു. ശേഷം ആ ആനയുടെ ശിരസുമായി എത്തുകയും ഗണപതി പുതിയ രൂപത്തിൽ പുനർജനിക്കുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല ജീവിതത്തിൽ ഏതൊരു വ്യക്തിയും ഒരു ശുഭകാര്യം തുടങ്ങുന്നതിനു മുമ്പായി ആദ്യമായി ആരാധിപ്പിക്കേണ്ട മൂർത്തിയായി ഗണപതി മാറുകയും ചെയ്തു.

വിനായക ചതുർത്ഥി ദിനത്തിൽ ക്ഷേത്രങ്ങളിൽ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തുന്നത് വളരെ നല്ലതാണ്. കൂടാതെ ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, അട, മലർ എന്നിവ ഗണപതി ഭഗവാന് നിവേദിക്കുന്നതും നല്ലതാണ്.

ENGLISH SUMMARY

Today marks Vinayaka Chaturthi in Kerala, the birthday of the deity worshipped first among all gods. According to Hindu belief, Vinayaka Chaturthi—also known as Ganesha Chaturthi—is a highly significant and auspicious day. In Kerala, it is celebrated on the Chaturthi (fourth day) of the waxing phase of the moon (Shukla Paksha) in the month of *Chingam*. This day is observed as the birthday of Lord Ganesha, the remover of obstacles and the presiding deity of intellect and wisdom.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്