AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025 Pushya Nakshatra: സ്വർണ്ണം, വെള്ളി, ഭൂമി… സമ്പാദനം എന്താമാകട്ടെ! പുഷ്യ നക്ഷത്രത്തിലെ ഈ സുവർണ്ണ മുഹൂർത്തം ദീപാവലിക്ക് നഷ്ടപ്പെടുത്തരുത്!

Pushya Nakshatra to buy gold: ദീപാവലി സമയങ്ങളിൽ ഉണ്ടാകുന്ന ചില പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ സ്വർണവും മറ്റ് വിലപിടിപ്പുള്ളവയും വാങ്ങുന്നത് ഏറ്റവും ഉത്തമമാണ്. അതിൽ പ്രധാനമാണ് പുഷ്യ നക്ഷത്രം. ഈ വർഷത്തെ പുഷ്യ നക്ഷത്ര മുഹൂർത്തം വരുന്നത്...

Diwali 2025 Pushya Nakshatra: സ്വർണ്ണം, വെള്ളി, ഭൂമി… സമ്പാദനം എന്താമാകട്ടെ! പുഷ്യ നക്ഷത്രത്തിലെ ഈ സുവർണ്ണ മുഹൂർത്തം ദീപാവലിക്ക് നഷ്ടപ്പെടുത്തരുത്!
Diwali Pushya MuhurtImage Credit source: Tv9 Network
Ashli C
Ashli C | Published: 14 Oct 2025 | 06:11 PM

ഈ വർഷത്തെ ദീപാവലി എത്താറായി. ഭക്തർക്ക് ഐശ്വര്യവും വിജയവും പ്രദാനം ചെയ്യുന്ന ഉത്സവമാണ് ദീപാവലി. ദീപാവലിയോട് അനുബന്ധിച്ച് പല സമ്പാദനവും നടത്തുന്നത് ജീവിതത്തിൽ ഉയർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ചും ദീപാവലി സമയങ്ങളിൽ ഉണ്ടാകുന്ന ചില പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ സ്വർണവും മറ്റ് വിലപിടിപ്പുള്ളവയും വാങ്ങുന്നത് ഏറ്റവും ഉത്തമമാണ്. അതിൽ പ്രധാനമാണ് പുഷ്യ നക്ഷത്രം. ഈ വർഷത്തെ പുഷ്യ നക്ഷത്ര മുഹൂർത്തം വരുന്നത് ഒക്ടോബർ 14, 15 തീയതികളിൽ ആണ്.

ഈ ദിവസം പുതിയ സംരംഭങ്ങൾ ആരംഭിക്കുക സ്വത്ത് നിക്ഷേപം എന്നിവയ്ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഉടനീളം ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും ഉത്സവമായി ആഘോഷിക്കുന്ന ദീപാവലി, ദീർഘകാലത്തേക്കുള്ള നമ്മളുടെ ജീവിത സ്ഥിരതയെ മെച്ചപ്പെടുത്താനുള്ള ദിവസങ്ങൾ കൂടിയാണ്. അതിനാൽ സ്വർണ്ണം വെള്ളി വാഹനങ്ങൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങുമ്പോൾ പുഷ്യ നക്ഷത്ര സമയത്ത് ഇടപാടുകൾ നടത്തുന്നത് ദീർഘകാലത്തേക്കുള്ള നമ്മളുടെ നേട്ടങ്ങൾ വർദ്ധിപ്പിക്കുമെന്നും വീട്ടിൽ ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ അനുഗ്രഹം ഉറപ്പാക്കുമെന്നും വിശ്വാസം.

നക്ഷത്രങ്ങളുടെ രാജാവ് എന്നാണ് പുഷ്യ നക്ഷത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ സമ്പത്ത് സമൃദ്ധി സ്ഥിരത എന്നിവ പ്രധാനം ചെയ്യുന്നതിൽ പുഷ്യ നക്ഷത്രം സ്വാധീനം ചെലുത്തുന്നു. ഈ വർഷത്തെ പുഷ്യ നക്ഷത്രം ഒക്ടോബർ 14ന് രാവിലെ 11:54 ആരംഭിച്ച ഒക്ടോബർ 15ന് ഉച്ചയ്ക്ക് 12 മണി വരെ തുടരും. വീട്ടിലേക്ക് സ്വർണ്ണം വെള്ളി വീട്ടുപകരണങ്ങൾ ഇലക്ട്രോണിക്സ് സ്വത്ത് എന്നിവ വാങ്ങുന്നതിന് ഈ ഒരു സമയം വളരെ ശുഭകരമാണ്. കൂടാതെ ഒരു പുതിയ ബിസിനസ് സംരംഭം ആരംഭിക്കുന്നതിനും ഇലക്ട്രോണിക്സിൽ നിക്ഷേപിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കായി അക്കൗണ്ടുകളും ലെഡ്ജറുകളും പുതുക്കുന്നതും ഇത് സുവർണ്ണമായ സമയമാണ്.

Follow Us