Guru Asta 2026: ലോട്ടറി വരെ അടിച്ചെന്ന് വരാം… അത്രയ്ക്ക് ഭാഗ്യം! ജൂലൈ പകുതിയോടെ ഈ രാശിക്കാരെ കാത്തിരിക്കുന്നത്

Guru Asta 2026 Lucky Zodiac Signs:ജൂലൈ 14ന് വ്യാഴം അസ്തമിക്കുന്നു. സാധാരണഗതിയിൽ വ്യാഴം അസ്തമിക്കുന്ന ഈ കാലയളവ് നല്ല കാര്യങ്ങൾ നടത്തുന്നതിന് അത്ര ശുഭകരം അല്ലെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും ചില രാശിക്കാരെ സംബന്ധിച്ച വ്യാഴത്തിന്റെ ഈ അസ്തമനം ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും.......

Guru Asta 2026: ലോട്ടറി വരെ അടിച്ചെന്ന് വരാം... അത്രയ്ക്ക് ഭാഗ്യം! ജൂലൈ പകുതിയോടെ ഈ രാശിക്കാരെ കാത്തിരിക്കുന്നത്

Guru Asta

Published: 

05 Jul 2026 | 11:43 AM

ജ്യോതിഷത്തിൽ വ്യാഴത്തെ അറിവ്, ഭാഗ്യം, വിവാഹം, കുട്ടികൾ എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ജ്യോതിഷപരമായി നോക്കുമ്പോൾ വ്യാഴത്തിന്റെ അസ്തമനം ഒരു പ്രധാന സംഭവമായാണ് കണക്കാക്കുന്നത്. ഒരു പ്രധാന ​ഗ്രഹം സൂര്യന്റെ സമീപത്ത് എത്തുമ്പോൾ ആണ് വ്യാഴം അസ്തമിക്കുക. അത്തരത്തിൽ ജൂലൈ 14ന് വ്യാഴം അസ്തമിക്കുന്നു. സാധാരണഗതിയിൽ വ്യാഴം അസ്തമിക്കുന്ന ഈ കാലയളവ് നല്ല കാര്യങ്ങൾ നടത്തുന്നതിന് അത്ര ശുഭകരം അല്ലെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും ചില രാശിക്കാരെ സംബന്ധിച്ച വ്യാഴത്തിന്റെ ഈ അസ്തമനം ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ജീവിത പുരോഗതിക്കും അപ്രതീക്ഷിതഭാഗ്യങ്ങൾക്കും കാരണമാകും ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം

വ്യാഴത്തിന്റെ അസ്തമനം ഇടവം രാശിക്കാർക്ക് എന്തുകൊണ്ടും ഗുണം ചെയ്യും. ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ജോലി സ്ഥലത്തു കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാകുവാൻ സാധ്യത. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. ചെലവുകളൊക്കെ നിയന്ത്രാതീതമാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. നിക്ഷേപങ്ങളിലൂടെ നല്ല വരുമാനം ലഭിക്കും. പൊതുവിൽ ഒരു സമാധാനമായി അന്തരീക്ഷം ജീവിതത്തിലേക്ക് വരുവാൻ സാധ്യത. എന്നിരുന്നാലും നിങ്ങൾ ഓരോ തീരുമാനങ്ങളും വളരെ ശ്രദ്ധയോടെ എടുക്കേണ്ടതാണ്.

ALSO READ:മകരം ഉൾപ്പെടെ നാല് രാശികൾക്ക് നല്ലകാലം തുടങ്ങി! ചൊവ്വ രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ മനസമാധാനം ലഭിക്കും. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പല തടസങ്ങൾക്കും ഈ കാലയളവിൽ സമാധാനം ഉണ്ടാകും. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ മാറി എല്ലാവരും തമ്മിൽ ഒരു സ്നേഹമുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ബിസിനസുകാരെ സംബന്ധിച്ച് ഈ കാലയളവിൽ അപ്രതീക്ഷിതമായ പല നേട്ടങ്ങൾക്കും സാധ്യത. പുതിയ സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുകൂലമായ സമയം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ അസ്തമനം സാമ്പത്തികമായും സാമൂഹികവുമായ നേട്ടങ്ങൾ കൊണ്ടുവരും. സമൂഹത്തിൽ ബഹുമാനിക്കപ്പെടും. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കും. പൂർവിക സ്വത്തിൽ നിന്നോ പഴയ നിക്ഷേപങ്ങളിൽ നിന്നോ ഈ കാലയളവിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത.

ധനു

ധനുരാശിയെ ഭരിക്കുന്നത് വ്യാഴമാണ്. അതിനാൽ തന്നെ വ്യാഴത്തിന്റെ അസ്തമനം നിങ്ങളുടെ വ്യക്തിത്വത്തിൽ അല്ല മാറ്റങ്ങൾ കൊണ്ടുവരും. വളരെ കാലമായി നിയമപരമായ എന്തെങ്കിലും തർക്കങ്ങളോ കടബാധ്യതയോ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഈ കാലയളവിൽ അതിൽ നിന്ന് മറികടക്കാനുള്ള വഴികൾ തുറന്നുവരും. ആരോഗ്യകരമായി നിങ്ങൾ എന്തെങ്കിലും വേദനകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത. മാനസികമായ പിരിമുറുക്കവും കുറയും.

ENGLISH SUMMARY

In astrology, Jupiter is considered the planet responsible for knowledge, luck, marriage, and children. From an astrological perspective, the setting of Jupiter is considered an important event. Jupiter sets when a major planet comes close to the Sun.

Follow Us
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം