AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മിഠായി തൊണ്ടയില്‍ കുടുങ്ങി; തൃശ്ശൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

ന്ന് രാവിലെ 8:30 മണിമുതലായിരുന്നു സംഭവം നടന്നത്.മിഠായി തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവിൽ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് ആറാം ക്ലാസിൽ പഠിക്കുന്ന ആരോൺ എന്ന് പേരുള്ള ഒരു സഹോദരനും ഉണ്ട്.

മിഠായി തൊണ്ടയില്‍ കുടുങ്ങി; തൃശ്ശൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 20 Nov 2026 | 07:22 PM

തൃശ്ശൂർ: പറപ്പൂക്കര മിഠായി തൊണ്ടയിൽ തുടങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു.പള്ളം തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി–അനു ദമ്പതികളുടെ മകന്‍ ഏയ്ബലാണ് മരിച്ചത്. ഇന്ന് രാവിലെ 8:30 മണിമുതലായിരുന്നു സംഭവം നടന്നത്.

മിഠായി തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവിൽ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് ആറാം ക്ലാസിൽ പഠിക്കുന്ന ആരോൺ എന്ന് പേരുള്ള ഒരു സഹോദരനും ഉണ്ട്.

ALSO READ:പറഞ്ഞ നുണകൾ തിരുത്തണം, പത്മജയും പത്മിനിയും ബൂത്തുകളിൽ പ്രവർത്തിക്കട്ടെ ; രൂക്ഷ വിമർശനവുമായി കെ.എസ്.യു

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ ഇടപെടൽ.

മുടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകനാണ് ദാരുണമായി മരിച്ചത്.

സംഭവത്തിൽ ജില്ലാ കലക്ടർ, എറണാകുളം റൂറൽ പോലീസ് മേധാവി, ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് ജില്ലാ മേധാവി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഈ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾക്കായി ഇടപെടുമെന്ന് കമ്മീഷൻ അറിയിച്ചു.

ENGLISH SUMMARY

A one-and-a-half-year-old boy has died after a piece of candy got stuck in his throat. The deceased is Abel, the son of Ruby and Anu, a couple residing at Puthuppulliparambu, Thottungal, in Pallam. The incident occurred at approximately 8:30 AM today. Although the child was rushed to the hospital immediately after the candy became lodged in his throat, his life could not be saved. The child’s body has now been taken to the Thrissur General Hospital for a post-mortem examination.

Follow Us