Eid al-Adha 2025: ത്യാഗ സ്മരണകളിൽ ഇന്ന് ബലി പെരുന്നാൾ; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

Eid al-Adha 2025: പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ​ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും​ പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറും.

Eid al-Adha 2025: ത്യാഗ സ്മരണകളിൽ ഇന്ന് ബലി പെരുന്നാൾ; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

പ്രതീകാത്മക ചിത്രം

Published: 

07 Jun 2025 | 06:18 AM

തിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി മുസ്ലിം വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ​ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും​ പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറും. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയും അവധി നൽകി സർക്കാർ ഉത്തരവിട്ടിരുന്നു.

Also Read: മാസപ്പിറവി കണ്ടില്ല; ബലി പെരുന്നാൾ ജൂൺ ഏഴിന്

അതേസമയം ഹജ് തീർഥാടനത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയാക്കി. ഇതോടെ ഹജിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. മിനായിൽ ജംറയ്ക്കു നേരെയുള്ള ആദ്യ കല്ലേറു കർമം തീർഥാടകർ പൂർത്തിയാക്കി. തുടർന്ന്, മക്കയിലെത്തി ബലിയർപ്പണം, തലമുണ്ഡനം, പ്രദക്ഷിണം, പ്രയാണം എന്നിവയും നിർവഹിച്ചതോടെ ഹജ്ജിന് അർധ വിരാമമായി. പിന്നാലെ പുതുവസ്ത്രം ധരിച്ച് തീർഥാടകർ പെരുന്നാൾ ആഘോഷിച്ചു. തിരികെ മിനായിലെത്തി ഇന്നും നാളെയും അവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കും. അതിനു ശേഷം മക്ക ഹറം പളളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനമാകും.

Follow Us
Related Stories
Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'