Eid al-Adha 2025 : മാസപ്പിറവി കണ്ടില്ല; ബലി പെരുന്നാൾ ജൂൺ ഏഴിന്
Eid al-Adha 2025 Date : ഇന്ന് മെയ് 27-ാം തീയതി ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാതെ വന്നതോടെയാണ് ജൂൺ ഏഴിന് ബലിപെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്.
Eid Al Adha 2025Image Credit source: PTI
കോഴിക്കോട് : കേരളത്തിൽ ജൂൺ ഏഴാം തീയതി ബലിപെരുന്നാൾ ആഘോഷിക്കും. ഇന്ന് മെയ് 27-ാം തീയതി ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാതെ വന്നതോടെയാണ് ജൂൺ ഏഴിന് ബലിപെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്. ദുൽഹിജ്ജ ഒന്ന് ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ചയും അറഫാ ദിനം ജൂൺ ആറാം തീയതി വെള്ളിയാഴ്ചയുമാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു.