Ramayana Masam 2025: രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?

Important Temples To Visit In Ramayana Masam: നാലമ്പലങ്ങൾ തന്നെയാണ് കൂടുതൽ ആളുകളും സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നത്. തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ ക്ഷേത്രങ്ങളാണ് പ്രധാനമായും നാലമ്പലങ്ങൾ എന്നറിയപ്പെടുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവ.

Ramayana Masam 2025: രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?

Nalambalam

Updated On: 

18 Jul 2025 09:47 AM

വറുതിയുടെ കാലമായി കണക്കാക്കുമെങ്കിലും രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും ഐശ്വര്യത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൻ്റെയും മാസം കൂടിയാണ് കർക്കിടക മാസം. രാമായണ മാസത്തിൽ വീടുകളിൽ മുഴങ്ങുന്ന രാമായണ പാരായണം സർവ ഐശ്വര്യങ്ങളുടെയും പ്രതീകമാണ്. ക്ഷേത്രങ്ങളിലാകട്ടെ പ്രത്യേക പൂജകളും ആചാര അനുഷ്ടാനങ്ങളും ഈ സമയം അരങ്ങേറും. അതുകൊണ്ട് തന്നെ രാമായണ മാസത്തിൽ സന്ദർശിക്കാൻ പറ്റിയ പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

നാലമ്പലങ്ങൾ തന്നെയാണ് കൂടുതൽ ആളുകളും സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നത്. തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ ക്ഷേത്രങ്ങളാണ് പ്രധാനമായും നാലമ്പലങ്ങൾ എന്നറിയപ്പെടുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവയെന്നതാണ് പ്രത്യേകത. ഈ ക്ഷേത്രങ്ങളിൽ രാമായണ മാസത്തിൽ സന്ദർശനം നടത്തുന്നത് ഐശ്വര്യവും പുണ്യവുമായി കണക്കാക്കുന്നു.

സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

തൃപ്രയാർ ശ്രീരാമക്ഷേത്രം: ഇവിടെ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. നാലമ്പല ദർശനത്തിന്റെ ആരംഭം തന്നെ തൃപ്രയാറിലാണ്. വലംകയ്യിൽ വില്ലും ഇടംകയ്യിൽ ശംഖുചക്രങ്ങളും പിടിച്ചു നിൽക്കുന്ന ശ്രീരാമനെ കണ്ടു വണങ്ങാൻ തൃപ്രയാറിൽ തന്നെ പോകേണ്ടതുണ്ട്. സുന്ദരകാണ്ഡം വായന വഴിപാടായി നടത്തുന്നതാണ് ഇവിടുത്തെ പ്രത്യേകത. പുലർച്ചെ മൂന്ന് മുചൽ നട തുറക്കും. 3.30 മുതൽ ദർശനം ആരംഭിക്കും. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനത്തിന് സൗകര്യമുണ്ട്.

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം: ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് തന്നെ തൃപ്രയാറിൽ നിന്ന് നേരെ കൂടൽമാണിക്യത്തിലേക്കാണ് പോകേണ്ടത്. സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 12.30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ മൂന്ന് വരെയുമാണ് ദർശനം അനുവദിക്കുക. വൈകിട്ട് 5 മുതൽ 8.30 വരെയും തീർത്ഥാടകർക്ക് ദർശനം നടത്താം.

മൂഴിക്കുളം ലക്ഷ്മണക്ഷേത്രം: ലക്ഷ്മണനാണ് മൂഴിക്കുളത്തെ പ്രധാന പ്രതിഷ്ഠ. എറണാകുളം ജില്ലയിലെ പാറക്കടവിലാണ് ഈ ലക്ഷമണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് 31 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടേക്ക് എത്താം. സാധാരണ ദിവസങ്ങളിൽ പുലർച്ചെ അ‍ഞ്ച് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ് ദർശനം. രാമായണ മാസത്തിലെ നാലമ്പല ദർശനത്തിൽ മൂന്നാമതെ സന്ദർശിക്കേണ്ട ക്ഷേത്രമാണിത്.

പായമ്മൽ ശത്രുഘ്നക്ഷേത്രം: രാമായണ മാസത്തിലെ നാലമ്പല ദർശനത്തിൽ അവസാനമായി സന്ദർശിക്കേണ്ടത് പായമ്മൽ ക്ഷേത്രത്തിലാണ്. ശത്രുഘ്നനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. രാവിലെ 5.30ന് നട തുറന്ന് രണ്ടിന് അടയ്ക്കും. പിന്നീട് വൈകിട്ട് 4.30 മുതൽ രാത്രി ഒമ്പത് വരെ ദർശനം നടത്താവുന്നതാണ്.

മറ്റ് പ്രധാന ക്ഷേത്രങ്ങൾ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്.
ഗുരുവായൂർ ക്ഷേത്രം: പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ.
ശബരിമല ക്ഷേത്രം: പ്രധാന പ്രതിഷ്ഠ അയ്യപ്പൻ.
വടക്കുംനാഥൻ ക്ഷേത്രം: പ്രധാന പ്രതിഷ്ഠ ശിവൻ.
ചോറ്റാനിക്കര ക്ഷേത്രം: പ്രധാന പ്രതിഷ്ഠ ഭഗവതി.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: പ്രധാന പ്രതിഷ്ഠ ശിവൻ.
വൈക്കം മഹാദേവ ക്ഷേത്രം: പ്രധാന പ്രതിഷ്ഠ ശിവൻ.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം: പ്രധാന പ്രതിഷ്ഠ കൃഷ്ണ ഭഗവാൻ.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം: പ്രധാന പ്രതിഷ്ഠ മുത്തപ്പൻ.
തിരുനെല്ലി ക്ഷേത്രം: പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും