AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
കർക്കടകം

കർക്കടകം

കൊല്ലവർഷത്തിൻ്റെ അവസാന മാസമാണ് കർക്കടകം. അറുതികളുടെ പഞ്ഞത്തിൻ്റെ മാസമായിട്ടാണ് മലയാളികൾ കർക്കടകത്തെ കാണുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം കേരളത്തിൽ ഈ മാസത്തെ ഒരു പുണ്യമാസമായിട്ടാണ് കാണുന്നത്. അതുകൊണ്ട് കർക്കടകത്തെ രാമായണ മാസമായി ആചരിക്കുന്നു. മഴയും അതെ തുടർന്നുള്ള ദുരിതത്തിൽ ഏക ആശ്വാസം ആധ്യാത്മിക ചിന്ത എന്ന ആശയമാണ് കർക്കടകത്തെ രാമായണ ഹൈന്ദവ വിശ്വാസങ്ങൾ കൈക്കൊള്ളുന്നത്. രോഗവും അറുതികളും വിട്ടുമാറാതെ നിൽക്കുമ്പോൾ ഈ മാസത്തെ പഞ്ഞമാസം എന്നും വിളിക്കാറുണ്ട്. കർക്കടകം ഒന്ന് ഹൈന്ദവ വീടുകളിൽ രാമായണ പാരയണം ആരംഭിക്കും. കർക്കിടകം അവസാനിക്കുമ്പോഴേക്കും രാമായണം പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

അതോടൊപ്പം സമൃദ്ധിയുടെ പൊന്നിൻ ചിങ്ങത്തിനായിട്ടുള്ള കാത്തിരിപ്പിൻ്റെ മാസം കൂടിയാണ് കർക്കിടകം. ഈ മാസത്തിൽ മനുഷ്യൻ്റെ ആഹാരരീതി മുതൽ ദിനചര്യങ്ങളിൽ എല്ലാം മാറ്റം ഉണ്ടാകും. ആഹാരം മിതപ്പെടുത്തി, ആയൂർവേദ മരുന്നും കഴിച്ച് എല്ലാവരും തങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കണമെന്നാണ് വിശ്വാസങ്ങൾ പഠിപ്പിക്കുന്നത്.

Read More

Vattuknji Recipe: ഇത് കഴിച്ചാൽ മതി! കർക്കിടകത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ ബെസ്റ്റ്; വട്ടുകഞ്ഞി തയ്യാറാക്കാം

Vattuknji Recipe: ആയുർവേദം നിഷ്കർഷിക്കുന്ന മരുന്നു കഞ്ഞി പോലെത്തെ ആഹാരം മിക്കവരും കർക്കിടകത്തിൽ കഴിക്കാറുണ്ട്. ഇതുപോലെ ഒന്നാണ് വട്ടുകഞ്ഞി. ഇത് കഴിക്കുന്നത് നടുവേദന, സന്ധിവേദന എന്നിവയ്ക്ക് ഉത്തമമാണ്.

Karkidaka vavu 2025: കർക്കിടക വാവുബലി ഇന്ന്; പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങൾ

Karkidaka Vavu Today: പിതൃതർപ്പണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Karkidaka vavu 2025: ഇന്ന് കര്‍ക്കിടക വാവ്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി

Karkidaka vavu 2025 Holiday: പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമെല്ലാം ഇന്നത്തെ ദിവസം അവധിയാണ്. എല്ലാ വര്‍ഷവും സംസ്ഥാനത്ത് അവധി ഉണ്ടാകാറുണ്ട്.

Karkidakam: കർക്കടകമാസത്ത് ഐശ്വര്യവും സമ്പൽസമൃദ്ധിയും; ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്താം…

Karkidakam 2025: രാമായണ പാരായണത്തിലൂടെയും പ്രർഥനകളിലൂടെയും ഒപ്പം ചില പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും കർക്കടക മാസത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

Karkidakam: താളുകുഴമ്പ് കിട്ടുന്ന അമ്പലം ഏതെന്ന് അറിയാമോ… പോകാം കർക്കിടകത്തിൽ നെല്ലുവായ ധന്വന്തരീക്ഷേത്രത്തിൽ

halu Kuzhampu at Nelluvai Dhanwanthari Temple: കർക്കിടകമാസം പൊതുവേ ആയുർവേദ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്ന മാസമാണ് ശരീരത്തെ ശുദ്ധീകരിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ മാസം ഉത്തമമാണ്. അപ്പോൾ ധന്വന്തരിയുടെ അനുഗ്രഹത്തോടെ ചികിത്സകൾ ആരംഭിക്കുന്നത് ഏറെ ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Karkidakam Kozhi Marunnu: പെണ്ണുങ്ങൾക്ക് മാത്രമുള്ള കോഴിമരുന്ന്; വടക്കൻ കേരളത്തിലെ കർക്കിടക വിഭവം തയ്യാറാക്കാം

Karkidakam Kozhi Marunnu Recipe: ചില ഉൾനാടൻ പ്രദേശങ്ങളിലാണ് ഈ ആചാരം നിലനിന്നിരുന്നത്. കർക്കിടക മാസമെത്തിയാൽ സ്ത്രീകൾ ഭർത്തൃവീട്ടിൽ നിന്നും സ്വന്തം ഭവനത്തിലേക്ക് പോകുന്നു. സ്വന്തം വീട്ടിലെത്തിയാൽ പിന്നെ ആരോ​ഗ്യത്തിനാണ് പ്രധാന ശ്രദ്ധ. അതുകൊണ്ട് അവരുടെ ആരോ​ഗ്യത്തിനും രോ​ഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും മരുന്നായി ഇത് കാണപ്പെടുന്നു.

Ramayana Masam 2025: കര്‍ക്കടക മാസത്തില്‍ ശിവക്ഷേത്രത്തില്‍ പോകണം, ഈ വഴിപാട് ചെയ്യുകയും വേണം

Ramayana Masam 2025 Temple Visit: ശിവക്ഷത്രത്തില്‍ കര്‍ക്കടക മാസത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ രണ്ട് വഴിപാടുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. അവ ചെയ്യുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. കര്‍ക്കടക മാസത്തില്‍ തന്നെ വഴിപാടുകള്‍ ചെയ്യാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Aadivedan Theyyam: ആടിവേടൻമാർ വീടുകളിലേക്ക്; ആധിയും വ്യാധിയും അകറ്റാൻ കുട്ടിത്തെയ്യങ്ങൾ വരവായി

Aadivedan Theyyam: നിറഞ്ഞുപെയ്യുന്ന മഴയത്ത് വടക്കേ മലബാറില്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്ന ദൈവ സങ്കൾപ്പമാണ് ആടിവേടൻ, ആധിയും വ്യാധിയും അകറ്റിയാണ് ഈ തെയ്യങ്ങൾ വീടുകളിൽ നിന്ന് മടങ്ങാറുള്ളത്.

Karkidakam Recipes: കർക്കിടക മാസം എത്തി; ഈ രുചിക്കൂട്ടുകൾ ഒഴിവാക്കരുത്

Recipes During Karkidakam Month: ശക്തമായ മഴയും അതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുന്നതും ഈ മാസത്തിൽ തന്നെയാണ്. അതുകൊണ്ട് ഈ സമയത്ത് കഴിക്കാൻ പറ്റിയ ചില ആരോ​ഗ്യകരമായ രുചിക്കൂട്ടുകൾ പരിചയപ്പെടാം.

Ramayana Masam 2025: രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?

Important Temples To Visit In Ramayana Masam: നാലമ്പലങ്ങൾ തന്നെയാണ് കൂടുതൽ ആളുകളും സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നത്. തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ ക്ഷേത്രങ്ങളാണ് പ്രധാനമായും നാലമ്പലങ്ങൾ എന്നറിയപ്പെടുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവ.

Karkidaka Masam 2025: രാമായണ മാസത്തിൽ ദേഹരക്ഷയ്ക്കായി കർക്കിടക കഞ്ഞി തയ്യാറാക്കാം; റെസിപ്പി ഇതാ

How To Make Karkidaka Kanji Recipe: കരിക്കിടക മാസത്തിൽ പ്രധാനമാണ് കർക്കിടക കഞ്ഞി. വളരെ എളുപ്പത്തിൽ വീടുകളിൽ തയ്യാറാക്കാവുന്ന കർക്കിടക കഞ്ഞിയുടെ റെസിപ്പി ഇങ്ങനെ.

Karkidaka Vavu Bali 2025: കര്‍ക്കടക വാവുബലി എങ്ങനെ, എവിടെ ചെയ്യണം? ഏത് സമയത്ത്?

How To Perform Karkidaka Vavu Bali 2025: ഇന്നേ ദിവസം ബലിയിടുന്നത് പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിന് സഹായിക്കുന്നുവെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.