AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hindu Tradition: നിങ്ങൾക്കാണ് പ്രശ്നം! മരിച്ചുപോയ ഒരാൾ നിങ്ങളുടെ ശത്രുവാണെങ്കിൽ പോലും മോശമായി സംസാരിക്കരുത്

Hindu Tradition: മനുസ്മൃതിയിൽ ഇതേക്കുറിച്ച് വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. മരിച്ചയാൾ ശാരീരികമായി നമുക്കൊപ്പം ഇല്ലെങ്കിലും...

Hindu Tradition: നിങ്ങൾക്കാണ് പ്രശ്നം! മരിച്ചുപോയ ഒരാൾ നിങ്ങളുടെ ശത്രുവാണെങ്കിൽ പോലും മോശമായി സംസാരിക്കരുത്
Dead Body)പ്രതീകാത്മക ചിത്രം)Image Credit source: Tv9 Network
Ashli C
Ashli C | Published: 13 Jan 2026 | 11:51 AM

മരിച്ചുപോയ ഒരു വ്യക്തിയെക്കുറിച്ച് മോശമായി സംസാരിക്കരുത് എന്ന് എപ്പോഴും നമ്മളോട് മുതിർന്നവർ പറയാറുണ്ട്. ആ വ്യക്തിയെക്കുറിച്ച് അവരുടെ ഗുണങ്ങളെ കുറിച്ചും ജീവിച്ചിരുന്നപ്പോൾ അവർ ചെയ്ത നല്ല കർമ്മങ്ങളെക്കുറിച്ചും അവർ നമുക്കുവേണ്ടി ചെയ്ത സഹായത്തെയും ഓർമിക്കുന്നതിൽ തെറ്റില്ല. മാത്രമല്ല അങ്ങനെ ചെയ്യുന്നത് ശുഭകരമായി ആണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അവരെ വിമർശിക്കുന്നതും അധിക്ഷേപിക്കുന്നതും മോശമായി സംസാരിക്കുന്നതും അശുഭകരമാണ് എന്നാണ് വിശ്വാസം.

അതിപ്പോൾ നമ്മുടെ ബന്ധു ആകട്ടെ അയൽക്കാരൻ ആകട്ടെ രാജ്യത്തോ ലോകത്തോ അറിയുന്ന ആരെങ്കിലും ആകട്ടെ ആരെക്കുറിച്ചും അങ്ങനെ ചെയ്യുന്നത് നല്ലതല്ല. ഇത് നമ്മുടെ മനസ്സിനെയും പെരുമാറ്റത്തെയും എന്തിന് നമ്മുടെ ഗ്രഹനിലയെ വരെയും മോശമായ രീതിയിൽ സ്വാധീനിക്കും. മനുസ്മൃതിയിൽ ഇതേക്കുറിച്ച് വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. മരിച്ചയാൾ ശാരീരികമായി നമുക്കൊപ്പം ഇല്ലെങ്കിലും അവരുടെ പേര് പറയുമ്പോഴും അവരുടെ ചിത്രം ഓർമിക്കുമ്പോഴും നമ്മുടെ മനസ്സിൽ ഒരുതരം കണക്ഷൻ ആണ് അവിടെ സ്ഥാപിക്കപ്പെടുന്നത്. അങ്ങനെ ഉണ്ടാകുമ്പോൾ നമ്മൾ അവരെ വിമർശിക്കുമ്പോൾ നമ്മെ അലട്ടുന്ന പാപങ്ങളും കർമ്മങ്ങളും വർദ്ധിക്കുന്നു. ഇതിലൂടെ നമ്മിലെ നന്മയും ദൈവാനുഗ്രഹം കുറയും. ഈ ജീവിതത്തിൽ നമുക്ക് നിരവധി ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

യുധിഷ്ഠിരൻ ഭീഷ്മറിൽ നിന്ന് പഠിച്ച ഒരു പ്രധാന പാഠവും ഇതു തന്നെയാണ്. മരിച്ചവരെ മോശമായി സംസാരിക്കുകയോ അപമാനിക്കുകയോ ചെയ്യരുത് എന്നതാണ്. അങ്ങനെ ചെയ്യുന്നത് ഒരാളുടെ വംശപരമ്പരയ്ക്കും കുടുംബത്തിനും ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കുമെന്ന് പറയപ്പെടുന്നു. ഹിന്ദു ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളുണ്ട്. മരിച്ചവരെക്കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് സൂര്യോദയം, സൂര്യാസ്തമയം, ഉച്ചതിരിഞ്ഞ്, അല്ലെങ്കിൽ വീട്ടിൽ, ഒരു ക്ഷേത്രത്തിൽ, അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ പോലുള്ള പ്രത്യേക സമയങ്ങളിൽ ഒരിക്കലും മരിച്ചു മണ്ണടിഞ്ഞു പൊയവരെക്കുറിച്ച് മോശമായി ചിന്തിക്കുകയോ സംസാരിക്കുകയോ അരുത്.

മരിച്ചവർ അഞ്ച് തത്വങ്ങളിൽ ലയിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഈ അഞ്ചു തത്വങ്ങൾ ലോകത്ത് എല്ലായിടത്തും ഉള്ളതിനാൽ മരണശേഷം ആരെയും വിമർശിക്കരുത്. അത്തരത്തിലുള്ള നെഗറ്റീവ് വാക്കുകൾ നമ്മിൽ ഉടനടി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. നമുക്ക് ആരോഗ്യപ്രശ്നങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അപമാനങ്ങൾ പെട്ടെന്നുള്ള മാറ്റങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഇവ പ്രകടമാവുക.പലപ്പോഴും, മരിച്ചയാളെക്കുറിച്ച് മോശമായി സംസാരിക്കുമ്പോഴാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.അവർ നമ്മെ കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിൽപ്പോലും, അവരുടെ മരണശേഷം അവരെക്കുറിച്ചു മോശമായി സംസാരിക്കുന്ന പ്രവണത ഉപേക്ഷിക്കുന്നതാണ് നല്ലത്.