Horoscope malayalam: ബിസിനസ്സുകാർ ലാഭം കൊയ്യും, ആരോഗ്യത്തിൽ ജാഗ്രത! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on March 25:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്ന് നല്ലതും ചീത്തയുമായ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും അപ്രതീക്ഷിതമായ നേട്ടങ്ങൾ, നഷ്ടങ്ങൾ എന്നിവയെ കുറിച്ചുള്ള ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

Horoscope (1)
മാർച്ച് 25 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്ന് നല്ലതും ചീത്തയുമായ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും അപ്രതീക്ഷിതമായ നേട്ടങ്ങൾ, നഷ്ടങ്ങൾ എന്നിവയെ കുറിച്ചുള്ള ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
ശാരീരികം മാനസിക സൗഖ്യത്തിനു വേണ്ടി വ്യായാമങ്ങൾ ചെയ്യണം.നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക, എന്നാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ ശ്രമിക്കണം. ദാമ്പത്യജീവിതം ഇന്ന് അല്പം പ്രശ്നം നിറഞ്ഞതാവാൻ സാധ്യത. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. ആ മറ്റേ ചില കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാൻ സാധ്യത.
ഇടവം
നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ പഠിക്കുക. എന്തെങ്കിലും തരത്തിലുള്ള നിക്ഷേപകങ്ങൾക്ക് ഇന്ന് അനുയോജ്യമായ ദിവസമല്ല. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും എന്ന സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
മിഥുനം
പെട്ടെന്ന് ഉണ്ടാകുന്ന ചില കാരണങ്ങളാൽ നിങ്ങൾക്ക് പടം ചെലവാക്കേണ്ടതായി വരും. അതിനാൽ അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നിരുന്നാലും മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.
കർക്കിടകം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്തെങ്കിലും തരത്തിലുള്ള ബിസിനസ്സുകാർ ചെയ്യുന്നവരെ സംബന്ധിച്ച് ഇന്ന് ലാഭം കൊയ്യാൻ പറ്റിയ ദിവസം. പൊതുവിൽ ഇന്ന് നല്ല ദിവസമായിരിക്കും ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.
ചിങ്ങം
എന്തിനും കലഹം ഉണ്ടാക്കുന്ന നിങ്ങളുടെ പ്രകൃതം ഒഴിവാക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
കന്നി
മാനസികമായി ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നേക്കാം. ആ സമയത്ത് മികച്ച ധൈര്യവും കരുത്തും പ്രകടിപ്പിക്കേണ്ടത് ആവശ്യമാണ്. ശുഭാപ്തിവിശ്വാസത്താൽ ഇവയെല്ലാം വളരെ എളുപ്പത്തിൽ അതിജീവിക്കാവുന്നതാണ്. സാമ്പത്തികമായി അത്ര മികച്ച ദിവസമായിരിക്കില്ല. എല്ലാ കാര്യങ്ങളും തടസമില്ലാതിരിക്കാൻ നിങ്ങളുടെ മനസ്സാന്നിധ്യവും ആവശ്യമാണ്.
തുലാം
നിങ്ങൾക്ക് മാനസികമായി വിഷമം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും മാറി നിൽക്കുക. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ദാമ്പത്യജീവിതം സന്തോഷകരമാകും എങ്കിലും മറ്റുചില കാര്യങ്ങളിൽ വിഷമതകളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
വൃശ്ചികം
ആരോഗ്യം സംരക്ഷിക്കുന്നതിനായി യോഗയും ധ്യാനവും ശീലമാക്കുക. ആരോഗ്യത്തിൽ വലിയ പ്രശ്നം കാണില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
ധനു
മനസ്സ് എല്ലായിപ്പോഴും അസ്വസ്ഥമാകാതിരിക്കാൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മകരം
വ്യക്തിപരമായ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദം സൃഷ്ടിച്ചേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യത. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കുംഭം
ആരോഗ്യപരമായ പ്രശ്നങ്ങൾ മാനസിക വിഷമമുണ്ടാക്കിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.
മീനം
നിങ്ങളുടേതായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)