Today’s Horoscope: കുടുംബത്തിൽ സമാധാനം, യാത്രകൾ ഗുണകരമാകും; ഇന്നത്തെ രാശിഫലം അറിയാം
Horoscope Malayalam Today August 26 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമോ അതോ ദോഷമോ എന്നറിയാൻ വിശദമായ രാശിഫലം നോക്കാം.
ഇന്ന് ഓഗസ്റ്റ് 26, ചൊവ്വാഴ്ച. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികപരമായും ആരോഗ്യപരമായുമെല്ലാം അനുകൂല ദിവസമായിരിക്കും. മറ്റ് ചില രാശിക്കാർക്ക് ഇങ്ങനെ ആവണമെന്നില്ല. എന്നാൽ, ഓരോ ഓരോ ദിവസത്തെയും ഫലം ഓരോരുത്തരുടെയും രാശി അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമോ അതോ ദോഷമോ എന്നറിയാൻ വിശദമായ രാശിഫലം നോക്കാം.
മേടം
മേടം രാശിക്കാർ ഇന്ന് പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ നേരിടും. നേരത്തെ നിശ്ചയിച്ച യാത്ര മാറ്റിവെക്കേണ്ടി വരും. ബിസിനസ് ലാഭകരമാകും. വരുമാനം വർദ്ധിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. സാമ്പത്തിക നില മെച്ചപ്പെടും. സഹോദര സഹായം പ്രതീക്ഷിക്കാം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും.
മിഥുനം
മിഥുനം രാശിക്കാർ ഇന്ന് സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കാൻ ഇടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ താല്പര്യം കുറയും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സമാധാനം നിലനിൽക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. യാത്രകൾ ഗുണകരമായി മാറും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ചില ഭാഗ്യ അനുഭവങ്ങൾ പ്രതീക്ഷിക്കാം. പല കാര്യങ്ങൾക്കും തടസ്സം നേരിടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ഭാഗ്യം ഉള്ള ദിവസമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണ്. കുടുംബ ജീവിതം സമാധാനം നിറഞ്ഞതാകും. വരുമാനം വർദ്ധിക്കും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്തുതീർക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ചെറിയ യാത്ര ചെയ്യും. അനാവശ്യ ചെലവുകൾ അധികമാകും. അകലെയുള്ള മക്കളോടൊപ്പം കഴിയാൻ സാധിക്കും
ധനു
ധനു രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവുകൾ വർദ്ധിക്കും. പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. ആഗ്രഹിച്ച സ്ഥലത്ത് പോകാനാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. പൂർവിക സ്വത്ത് കൈവരും. തൊഴിൽ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. കലഹങ്ങളിൽ ഏർപ്പെടാതിരിക്കുക.
കുംഭം
കുംഭം രാശിക്കാർ ഇന്ന് തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ശത്രുശല്യം ഒഴിയും. ആരോഗ്യ നില മെച്ചപ്പെടും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. ദമ്പതികൾ തമ്മിൽ അകന്നു കഴിക്കേണ്ടതായി വരും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് പല തടസ്സങ്ങളും തരണം ചെയ്യേണ്ടതായി വരും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. പണമിടപാടുകളിൽ ശ്രദ്ധ വേണം. പുതിയ കാര്യങ്ങൾക്ക് ഇന്ന് നന്നല്ല. സാമ്പത്തികനില ഭദ്രമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)