Horoscope Today: പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും; ജോലി സ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും; അറിയാം ഇന്നത്തെ രാശിഫലം
Horoscope Malayalam Today, August 3: ബിസിനസ്സിൽ കൂടുതൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്. പ്രിയപ്പെട്ടവരെ കാണാൻ ഇന്ന് അവസരം ലഭിക്കും. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഇന്നത്തെ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും എന്ന് നോക്കാം.
ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസമാണ്. ഇവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. മറ്റ് ചിലർക്ക് ആരോഗ്യകാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ടാകും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്. പ്രിയപ്പെട്ടവരെ കാണാൻ ഇന്ന് അവസരം ലഭിക്കും. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഇന്നത്തെ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും എന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതാണ്. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കുക. ബിസിനസ്സിൽ ലാഭം ഉണ്ടാകും. അമിതമായി ചിലവ് ഇന്നത്തെ ദിവസം ഒഴിവാക്കുക. വിദ്യാർത്ഥികൾ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വരും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുക. മക്കളുടെ വിജയത്തിൽ മാതാപിതാക്കൾ സന്തോഷിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അല്പം ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. ഇവർക്ക് ആരോഗ്യകാര്യത്തിൽ ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ക്ഷമയോടെ ജോലികൾ ചെയ്ത് തീർക്കാൻ ശ്രമിക്കുക.
Also Read:തിരുപ്പതി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള റീല്‍ ചിത്രീകരണം വേണ്ട; മുന്നറിയിപ്പ്
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് മത്സരപരീക്ഷകളിൽ വിജയം നേടും. കുടുംബത്തിൽ തർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാവാം. വരുമാനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. ഇത് സാമ്പത്തിക നില മെച്ചപ്പെടുത്തും.സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ആരോഗ്യം നല്ലതായിരിക്കും.
കന്നി
കന്നി രാശിക്കാർക്ക് വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ ഉണ്ടാകും. പ്രണയ ജീവിതത്തിൽ സന്തോഷം കൈവരും. പുതിയ ബിസിനസ്സ് വഴികൾ കണ്ടെത്താൻ സാധിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ലാഭം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ദൂരെ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് നല്ലത് അല്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ വിജയം നേടും. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
ധനു
ധനു രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. ബിസിനസിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. എല്ലാ കാര്യത്തിലും എടുത്ത് ചാടി പ്രതികരിക്കരുത്. ദേഷ്യം നിയന്ത്രിക്കണം. കൂടുതൽ പണം ചിലവഴിക്കുന്നത് ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. പല ബുദ്ധിമുട്ടുകളും ഉണ്ടാവാം. ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് നന്നായി ആലോചിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയിക്കും. പ്രണയ ബന്ധങ്ങൾക്ക് അനുകൂല സമയമാണ്. ആരോഗ്യപരമായി നല്ല ദിവസമായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പരാജയം ഉണ്ടാകും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങളെ ശ്രദ്ധിക്കുക. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)