Horoscope Today: സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക; അപ്രതീക്ഷിത ചെലവുകളുണ്ടാകും: ഇന്നത്തെ രാശിഫലം അറിയാം

Horoscope Malayalam Today August 31: ചില രാശിക്കാര്‍ക്ക്‌ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ഇന്നത്തെ ദിവസം പന്ത്രണ്ട് രാശികർക്കും എങ്ങനെ എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

Horoscope Today: സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക; അപ്രതീക്ഷിത ചെലവുകളുണ്ടാകും: ഇന്നത്തെ രാശിഫലം അറിയാം

Horoscope

Published: 

31 Aug 2025 05:57 AM

ഇന്ന് ചില രാശിക്കാർക്ക് അനുകൂല ദിവസമാണ്. സാമ്പത്തികപരമായ ലാഭം നേടും. ബിസിനസിൽ ഉയർച്ച ഉണ്ടാകും. ചില രാശിക്കാര്‍ക്ക്‌ ജോലിസ്ഥലത്ത് ശത്രുക്കൾ ഉണ്ടാവാം. ചില രാശിക്കാര്‍ക്ക്‌ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ഇവർക്ക് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇന്നത്തെ ദിവസം പന്ത്രണ്ട് രാശികർക്കും എങ്ങനെ എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധ വേണം. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. അമിത ചിലവ് ഇന്നത്തെ ദിവസം ഒഴിവാക്കുക. സംഭാഷണത്തിലൂടെ ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ‌ നടക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കുക. മത്സരപരീക്ഷകളിൽ വിജയം നേടും. പുതിയ ജോലി ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും. സർക്കാർ ജോലിയിലുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്. വലിയ ലാഭം കിട്ടാൻ വേണ്ടി ചെറിയ അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി സ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. മത്സരപരീക്ഷകളിൽ വിജയം നേടും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിസ്ഥലത്ത് ശത്രുക്കൾ ഉണ്ടാവാം. വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുക. വീടോ വാ​ഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച വിജയം നേടും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നവർ ശ്രദ്ധയോടെ പോകുക.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് മികച്ച വിജയം നേടാൻ സാധിക്കും. എല്ലാ കാര്യത്തിലും വിജയം നേടും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. വീട്ടിൽ മം​ഗള കാര്യങ്ങൾ നടക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.

ധനു

ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ​ദിവസമല്ല. ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ‌‌ ഉണ്ടാകും. കുടുംബാംഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാകും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് ശത്രുക്കൾ വർദ്ധിക്കും. ബിസിനസിൽ നഷ്ടം ഉണ്ടാകും. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് നല്ലതാണ്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. മത്സരപരീക്ഷകളിൽ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നല്ല പ്രകടനം കാഴ്ചവയ്ക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ ലാഭം ലഭിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്താൽ വിജയം നേടാം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും