AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെ? അറിയാം ഇന്നത്തെ രാശിഫലം

Horoscope Malayalam Today July 29 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്ന് അറിയേണ്ടേ? താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

Today’s Horoscope: ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെ? അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം Image Credit source: sarayut Thaneerat/Getty Images Creative
nandha-das
Nandha Das | Published: 29 Jul 2025 06:02 AM

ഇന്ന് ജൂലൈ 29, ചൊവ്വാഴ്ച. ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് അനുകൂലമായിരിക്കും. മറ്റ് ചിലർക്ക് അങ്ങനെ ആവണമെന്നില്ല. എന്നാൽ ഇതേസ്ഥിതി നാളെയും തുടരാമെന്നില്ല. നിങ്ങളുടെ രാശി അനുസരിച്ച് ഓരോ ദിവസത്തെ ഫലവും മാറുന്നു. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്ന് അറിയേണ്ടേ? താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ലാഭമുണ്ടാകും. ചിലർ പുതിയ ജോലിയിൽ പ്രവേശിക്കും. ഭൂമി വിൽക്കാനുള്ള ശ്രമം വിജയിക്കും. പുതിയ വരുമാന മാർഗ്ഗം തെളിയും. ആഗ്രഹിച്ച ചില കാര്യങ്ങൾ നേടാനാകും.

ഇടവം

ഇടവം രാശിക്കാർ ഇന്ന് പ്രവർത്തന രംഗത്ത് ശോഭിക്കും. അനുകൂല സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കും. കൃഷിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. നിയമ പ്രശ്നങ്ങൾ പരിഹാരിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും.വ്യവഹാരം മധ്യസ്ഥ സഹായത്തോടെ പരിഹരി ക്കും. ബന്ധുക്കളോടൊത്ത് തീർത്ഥ യാത്ര നട ത്തും. വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. അംഗീകാരങ്ങൾ ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർ ഇന്ന് പല കാര്യങ്ങൾക്കും തടസ്സം നേരിടും. പുതിയ കരാറുകൾ ഏറ്റെടുക്കാൻ ഇടയുണ്ട്. സാമ്പത്തിക നില തൃപ്തികരം. വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും.

കന്നി

കന്നി രാശിക്കാർ ഇന്ന് എടുത്തു ചാടി പ്രവർത്തിക്കരുത്. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ദൈവാധീനം ഉള്ള സമയമാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഇന്ന് വീട് മാറി താമസിക്കാൻ ഇടയുണ്ട്. ചിലവുകൾ നിയന്ത്രിക്കണം. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. ആരോഗ്യം ശ്രദ്ധിക്കണം. മക്കളുടെ വിവാഹം തീരുമാനിക്കും.

ധനു

ധനു രാശിക്കാർ ഇന്ന് കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി കാണുന്നു. ആരാധനാലയങ്ങൾ സന്ദർശിക്കും. ജോലിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും.

മകരം

മകരം രാശിക്കാർ ഇന്ന് അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കും. വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. മത്സരങ്ങളിൽ ഉന്നത വിജയം നേടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. വസ്തു ഇടപാട് ലാഭകരമാകും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. വീടുപണി പൂർത്തിയാക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ദൂരെ യാത്രകൾ ചെയ്യേണ്ടതായി വരും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതയ്ക്ക് ഇടയുണ്ട്. പുതിയ വാഹനം സ്വന്തമാക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)