AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today; മാനസിക സമാധാനം അനുഭവപ്പെടും; സാമ്പത്തിക വെല്ലുവിളികളുണ്ടാകും; അറിയാം ഇന്നത്തെ രാശിഫലം

Horoscope Malayalam Today July 30: ചിലർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ഇവർക്ക് മത്സരപരീക്ഷകളിൽ വിജയം നേടാനാകും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് പരാജയവും സാമ്പത്തിക നഷ്ടവും സംഭവിക്കും.

Horoscope Today; മാനസിക സമാധാനം അനുഭവപ്പെടും; സാമ്പത്തിക വെല്ലുവിളികളുണ്ടാകും; അറിയാം ഇന്നത്തെ രാശിഫലം
HoroscopeImage Credit source: getty images
sarika-kp
Sarika KP | Published: 30 Jul 2025 06:09 AM

ഇന്ന് ചില രാശിക്കാർക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. ചിലർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ഇവർക്ക് മത്സരപരീക്ഷകളിൽ വിജയം നേടാനാകും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് പരാജയവും സാമ്പത്തിക നഷ്ടവും സംഭവിക്കും. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ എന്ന് അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പുരോ​ഗതിയുണ്ടാകും. ഇത് നിങ്ങൾ മാനസിക സന്തോഷം നൽകും. മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസ്സിൽ പുതിയ സാധ്യതകൾ വരും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. എല്ലാ കാര്യത്തിലും വിജയം നേടും. പുതിയ വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്ര​ഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ദിവസത്തിന്റെ അവസാനം പങ്കാളിയുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലി സ്ഥലങ്ങളിൽ സ്ഥാനകയറ്റം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. നിങ്ങളുടെ ചിന്തകളെയും പ്രവർത്തികളെയും വിശ്വസിക്കുക. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും.

കർക്കിടകം

കർക്കിടക രാശിക്കാർ ഇന്നത്തെ ദിവസം പ്രത്യേകം ശ്രദ്ധിക്കണം. അമിത ചിലവ് ഇന്നത്തെ ​ദിവസം ഒഴിവാക്കുക. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കരുത്. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർ ഇന്ന് ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് വൈദ്യചികിത്സ തേടാൻ ശ്രമിക്കുക. കമിതാക്കൾക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ മുതിർന്നവരുമായി ചേർന്ന് ആശയവിനിമയം നടത്തുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ജോലിസ്ഥലങ്ങളിൽ സമ്മർദ്ദം കൂടും. തൊഴിൽ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധയും ജാഗ്രതയും വേണം. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം.

തുലാം

തുലാം രാശിക്കാർ ഇന്ന് എല്ലാ കാര്യങ്ങളിലും ജാ​ഗ്രതയോടെ സമീപിക്കാൻ ശ്രമിക്കും. അമിതാവേശം അരുത്. പുതിയ നിക്ഷേപങ്ങൾ തുടങ്ങുന്നതിന് മുൻപ് നന്നായി ആലോചിക്കുക. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്.

Also Read:നിറ നിറ പൊലി പൊലി… കാർഷിക സമൃദ്ധി വിളിച്ചോതി നിറപുത്തിരി എത്തി, ശബരിമലയിലുൾപ്പെടെ നാളെ ചടങ്ങുകൾ നടത്തും

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോ​ഗതിയുണ്ടാകും. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അത് ഒത്ത്തീർപ്പാക്കി മുന്നോട്ട് പോകുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് സന്തോഷമുണ്ടാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് അനുകൂലമാകും. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ നടക്കും. ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനായി ശ്രമിക്കുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഒരു കാര്യത്തിലും എടുത്തുചാടി പ്രവർത്തിക്കരുത്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരം കിട്ടും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നഷ്ടം സംഭവിക്കും. പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഇന്ന് മികച്ച വിജയം നേടും. രാഷ്ട്രീയക്കാർക്ക് ഇന്ന് പദവികൾ ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)