Today’s Horoscope: രോഗങ്ങൾ പിടിപെടാം, സാധനങ്ങൾ നഷ്ടപ്പെടാം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

Horoscope Malayalam Today on May 23rd 2025: ചിലർക്ക് ഇന്ന് അനുകൂല സമയമാണെങ്കിൽ മറ്റു ചില രാശിക്കാർക്ക് ഇന്ന് പ്രതികൂലമായിരിക്കും. അതിനാൽ, ഓരോ രാശികർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം നോക്കാം.

Today’s Horoscope: രോഗങ്ങൾ പിടിപെടാം, സാധനങ്ങൾ നഷ്ടപ്പെടാം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

പ്രതീകാത്മക ചിത്രം

Published: 

23 May 2025 | 06:17 AM

ഇന്ന് മെയ് 23, വെള്ളിയാഴ്ച. മിക്കവരും ദിവസം ആരംഭിക്കുന്നത് രാശിഫലം വായിച്ചാണ്. രാശിഫലം നിങ്ങളുടെ അതാത് ദിവസം എങ്ങനെയെന്ന് അറിയാൻ സഹായിക്കുന്നു. ഓരോരുത്തരുടെയും രാശി അനുസരിച്ച് ദിവസഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർക്ക് ഇന്ന് അനുകൂല സമയമാണെങ്കിൽ മറ്റു ചില രാശിക്കാർക്ക് ഇന്ന് പ്രതികൂലമായിരിക്കും. അതിനാൽ, ഓരോ രാശികർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് യാത്രകൾ ആവശ്യമായി വരും. ചെലവ് വർധിക്കും. മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം. ആരോഗ്യം മോശമാകാം. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം വാങ്ങിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കും. ഓഹരി ഇടപാടിൽ നിന്നും ലാഭമുണ്ടാകും. യാത്ര ഗുണകരമാകും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർ ഇന്ന് അത്ര അനുകൂല സമയല്ല. ബിസിനസിൽ നഷ്ടമുണ്ടാകും. പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം നേരിടും. സാധനങ്ങൾ നഷ്ടപ്പെടാം. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധ വേണം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർ ഇന്ന് ദാമ്പത്യ ജീവിതത്തിൽ ഭിന്നത ഉണ്ടാകാം. മേലുദ്യോഗസ്ഥരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത. അനാവശ്യ ചെലവുകൾ ഉണ്ടാകാം. സാമ്പത്തിക പ്രതിസന്ധി നേരിടാം. ആരോഗ്യ നില മോശമാകാം.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനപരമായി അനുകൂല സമയമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. ഓഹരി ഇടപാടിൽ നിന്നും ലാഭമുണ്ടാകും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് ജോലിഭാരം കുറയും. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. ഏറെ നാളായുള്ളൊരു ആഗ്രഹം നടക്കാം. വരുമാനം വർധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും തടസ്സം നേരിടും. ദാമ്പത്യ ജീവിതത്തിൽ ഭിന്നത ഉണ്ടാകാം. അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. വരുമാനം കുറയാം.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. ജോലിഭാരം കൂടം. മാതാപിതാക്കളുമായി തർക്കങ്ങളിൽ ഏർപ്പെടാം. ഔദ്യോഗിക യാത്രകൾ പരാചയപ്പെടാം. ആരോഗ്യം മോശമാകാൻ സാധ്യത. ചെലവ് കുറയ്ക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമായിരിക്കും. സാമ്പത്തിക ബാധ്യതകൾ തീർക്കും. ദൂരെ യാത്ര പോകും. ഏറ്റെടുക്കുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. വസ്തു ഇടപാടുകൾ ലാഭകരമാകും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർ ഇന്ന് എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുക. ആരോഗ്യനില മോശമാകാം. രോഗങ്ങൾ പിടിപെടാൻ സാധ്യത. വരുമാനം കുറയാം. പല കാര്യങ്ങളിലും തടസ്സം നേരിടാം. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. കടം കൊടുത്ത പണം തിരികെ ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലം സമയമാണ്. ശ്രമങ്ങൾ ഫലം കാണും. യാത്രകൾ ഗുണകരമാകും. കർമ്മ രംഗത്ത് കൂടുതൽ ശോഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. വരുമാനം വർധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'