AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഈ നാളുകാർക്ക് ധനലാഭം, സന്തോഷം, സൗഭാ​ഗ്യം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope Malayalam On November 2nd: മറ്റുചിലർക്ക് തൊഴിൽപരമായ കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Today Horoscope: ഈ നാളുകാർക്ക് ധനലാഭം, സന്തോഷം, സൗഭാ​ഗ്യം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 02 Nov 2025 06:11 AM

ഇന്ന് വിവിധ രാശിയിൽപ്പെട്ട ആളുകൾക്ക് വ്യത്യസ്ത അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ചിലർക്ക് കുടുംബപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നേക്കാം. എന്നാൽ മറ്റുചിലർക്ക് തൊഴിൽപരമായ കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

ഈ രാശിക്കാർ ഇന്ന് തൊഴിൽ സ്ഥലത്ത് ശ്രദ്ധയോടെ പ്രവർത്തിക്കണം. കാരണം ശത്രുക്കൾ നിങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചേക്കാം. സാമ്പത്തികമായി ഞെരുക്കം സംഭവിച്ചേക്കാം. അമിത ചെലവ് ഒഴിവാക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് കുടുംബത്തിൽ സമാധാനം ഉണ്ടാകും. ബിസിനസ്സ് സബന്ധമായ കാര്യങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അറിവുകൾ നേടാൻ ഇത് നല്ല സമയമാണ്.

മിഥുനം

ഈ രാശിക്കാർക്ക് കുടുംബാംഗങ്ങൾ കാരണം തിരക്ക് അനുഭവപ്പെട്ടേക്കാം. യാത്രകൾ പോകേണ്ടി വന്നേക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കുക. പുതിയ പദ്ധതികൾ ബിസിനസിൽ ആവിഷ്ക്കരിക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ വിജയം നേടാൻ സാധിക്കുന്നതാണഅ. ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഇത് തർക്കത്തിനും വഴിയൊരുക്കും. എന്നാൽ നിങ്ങളുടെ കോപം നിയന്ത്രിക്കുക.

കന്നി

കന്നി രാശിക്കാർക്ക് തൊഴിൽ മാറ്റത്തിന് അവസരമൊരുങ്ങും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചില തടസ്സങ്ങൾ നേരിട്ടേക്കാം. എങ്കിലും വൈകാതെ പോകാൻ സാധിക്കും.

തുലാം

ഈ രാശിക്കാർക്ക് ബന്ധുക്കളുമായി തർക്കങ്ങൾ ഉണ്ടാകാം. മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം സാധ്യമാകും.

വൃശ്ചികം

ഈ രാശിക്കാർക്ക് തൊഴിൽപരമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സാമ്പത്തികമായി നേട്ടം കൈവരിക്കും. അമ്മയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സൗഭാ​ഗ്യം വന്നുചേരുന്ന സമയമാണ്.

Also Read: ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകും, ജോലിയിൽ സ്ഥാനക്കയറ്റം! ശുക്രസംക്രമണം 5 രാശിക്കാർക്ക് കൊണ്ടുവരും ബമ്പർ നേട്ടങ്ങൾ

ധനു

ധനു രാശിക്കാർക്ക് അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ നടന്നേക്കാം. പൂർവിക സ്വത്തുക്കളിൽ നിങ്ങളുടെ കൈവശം വന്നേക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

മകരം

ഈ രാശിക്കാർക്ക് വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. സാമൂഹിക കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ കഴിയും.

കുംഭം

ഈ രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുങ്ങും. വിവാഹത്തിന് നല്ല ആലോചനകൾ വരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

മീനം

മീനം രാശിക്കാർക്ക് ചില കാര്യങ്ങൾ തടസ്സങ്ങൾ നേരിട്ടേക്കാം. സാമൂഹിക മേഖലയിൽ ബഹുമാനം വർദ്ധിക്കും. വീട്ടിൽ ചില ശുഭകരമായ ചടങ്ങുകൾ ഉണ്ടാകാം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)