AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനലാഭം, സ്ഥാനക്കയറ്റം എന്നിവ ഉറപ്പ്; നിങ്ങളുടെ ഇന്നത്തെ രാശിഫലം

Daily Horoscope ​In Malayalam Today: ഇന്ന് നിങ്ങളുടെ ഭാഗ്യദിനമാണോ? യാത്രകൾ ഗുണകരമാകുന്നതും പുതിയ അവസരങ്ങൾ തേടി വരുന്നതും ആർക്കൊക്കെയാണെന്ന് നോക്കാം. ഇതാ ഇന്നത്തെ രാശിഫലം

Today Horoscope: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനലാഭം, സ്ഥാനക്കയറ്റം എന്നിവ ഉറപ്പ്; നിങ്ങളുടെ ഇന്നത്തെ രാശിഫലം
HoroscopeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 02 Feb 2026 | 06:06 AM

ഇന്നത്തെ പന്ത്രണ്ട് രാശികളുടെയും ഫലങ്ങൾ പരിശോധിക്കുമ്പോൾ ഇന്ന് മിക്ക രാശിക്കാർക്കും സാമ്പത്തികമായും തൊഴിൽപരമായും മികച്ച ദിവസമാണ് പ്രവചിക്കപ്പെടുന്നത്. തൊഴിൽരംഗത്തെ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും തേടിവരുന്ന രാശികൾ ഏതൊക്കെയാണ് എന്നറിയേണ്ടേ? പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം.

മേടം: തൊഴിൽ രംഗത്ത് മികച്ച മുന്നേറ്റമുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടുകയും കുടുംബത്തിൽ സമാധാനം നിലനിൽക്കുകയും ചെയ്യും.

ഇടവം: സാമ്പത്തിക കാര്യങ്ങളിൽ വലിയ ആശ്വാസം ലഭിക്കും. സുഹൃത്തുക്കളുടെ സഹായം ജോലിയിൽ ഉയർച്ച നേടാൻ സഹായിക്കും.

മിഥുനം: പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. എന്നാൽ ചെലവുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം അത്യാവശ്യമാണ്.

കർക്കടകം: ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെങ്കിലും ആത്മവിശ്വാസം വർധിക്കും.

ചിങ്ങം: ധനലാഭത്തിന് ശക്തമായ സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരുടെ പ്രീതി നേടാനും ദീർഘയാത്രകൾക്കും യോഗമുണ്ട്.

 

Also read – എന്താണ് മഹാശിവരാത്രിയിലെ 4 നാഴിക? പ്രാധാന്യം അറിയാം

 

കന്നി: സാമ്പത്തികമായ ഗുണകരമായ മാറ്റങ്ങൾ ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാം. പുതിയ ബന്ധങ്ങൾ ജീവിതത്തിൽ ഉപകാരപ്പെടും.

തുലാം: പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. വാഹനഭാഗ്യവും കാണുന്നുണ്ടെങ്കിലും ധനകാര്യത്തിൽ ജാഗ്രത പാലിക്കണം.

വൃശ്ചികം: ബിസിനസ് രംഗത്തുള്ളവർക്ക് നേട്ടങ്ങളുടെ ദിവസമാണ്. വരുമാനം വർധിക്കുകയും ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും ചെയ്യും.

ധനു: കുടുംബത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. വിദേശബന്ധങ്ങൾ വഴി ഗുണമുണ്ടാകും. യാത്രകൾ ശുഭകരമാണ്.

മകരം: ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും മികച്ച ദിവസം. സ്ഥാനക്കയറ്റത്തിനും ഉപരിപഠനത്തിനും അവസരങ്ങൾ ലഭിക്കും.

കുംഭം: അപ്രതീക്ഷിത യാത്രകൾക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടും. അധിക ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

മീനം: ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. തീർത്ഥയാത്രകൾക്കും ശുഭകർമ്മങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.

 

Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല