AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maha Shivratri 2026: എന്താണ് മഹാശിവരാത്രിയിലെ 4 നാഴിക? പ്രാധാന്യം അറിയാം

Maha Shivratri 2026 Auspicious time: മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നാലു നാഴിക. അതായത് ശിവരാത്രി നാല് നാഴികകളായി തിരിച്ചിട്ടുണ്ട് എന്നാണ് വേദങ്ങൾ പറയുന്നത്....

Maha Shivratri 2026: എന്താണ് മഹാശിവരാത്രിയിലെ 4 നാഴിക? പ്രാധാന്യം അറിയാം
Lord Shiva (2)Image Credit source: Facebook
Ashli C
Ashli C | Edited By: Jenish Thomas | Updated On: 12 Feb 2026 | 08:00 PM

ഭഗവാൻ ശിവന്റെ ശ്രേഷ്ഠമായ ദിവസമാണ് ശിവരാത്രി. ഓരോ മനുഷ്യനെയും അവരുടെ അജ്ഞതയുടെ ലോകത്ത് നിന്നും അന്ധകാരത്തിൽ നിന്നും അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് ശിവരാത്രി കൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ തന്നെ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും കാരണമാകും. ഈ രാത്രി ആത്മാവ്, ചിന്ത, തപസ്സ്, ജപം, ധ്യാനം എന്നിവയ്ക്ക് ശുഭകരം ആയി കണക്കാക്കപ്പെടുന്നു.

ഈ ദിവസം ശിവനെ ആരാധിക്കുന്നത് നിരവധി ജന്മങ്ങളിലെ പാപങ്ങൾ നശിപ്പിക്കുകയും ആ വ്യക്തിക്ക് ഭഗവാൻ ശിവന്റെ പൂർണ്ണനുഗ്രഹം ലഭിക്കുവാൻ കാരണമാവുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വർഷത്തെ മഹാശിവരാത്രി വേദ കലണ്ടർ അനുസരിച്ച് ഫാൽ ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി ദിനത്തിലാണ്. അതായത് ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഈ വർഷത്തെ മഹാശിവരാത്രി.

ശിവരാത്രിയിൽ രാത്രിയിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നതിനാണ് ഏറ്റവും നല്ലത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഒന്നുകിൽ വൈകുന്നേരം 5: 54 മുതൽ രാത്രി 9:03 വരെ. അല്ലെങ്കിൽ, 9:03 മുതൽ 3:03 വരെ. മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നാലു നാഴിക. അതായത് ശിവരാത്രി നാല് നാഴികകളായി തിരിച്ചിട്ടുണ്ട് എന്നാണ് വേദങ്ങൾ പറയുന്നത്. ഭക്തർക്ക് അവരുടെ സൗകര്യാർത്ഥം ഏതു നാഴികയിലും അല്ലെങ്കിൽ നാല് നാഴികയിലും ശിവനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

ഇതിലേത് സമയത്ത് നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിലും ജീവിതത്തിലെ വിവിധ തടസ്സങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മോചനം നൽകുമെന്നാണ് കണക്കാക്കുന്നത്.ഈ ദിവസം, ശിവപുരാണം ചൊല്ലുന്നതും മഹാമൃത്യുഞ്ജയ മന്ത്രവും പഞ്ചാക്ഷര മന്ത്രവും “ഓം നമഃ ശിവായ” ജപിക്കുന്നതും പ്രത്യേക നേട്ടങ്ങൾ നൽകുന്നു. രാത്രിയിൽ ഉണർന്നിരിക്കുന്നതും ശിവനാമം സ്മരിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു

Follow Us