AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ജീവിതത്തിലുള്ള തടസങ്ങളെല്ലാം മാറി നല്ലകാലം വരുന്നു; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope On July 18th Friday: ഇതൊരു പൊതുഫലമായതിനാല്‍ തന്നെ ഇതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നിങ്ങളുടെ ജനന രാശിയിലെ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തുന്നു.

Today’s Horoscope: ജീവിതത്തിലുള്ള തടസങ്ങളെല്ലാം മാറി നല്ലകാലം വരുന്നു; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം Image Credit source: sarayut Thaneerat/Getty Images Creative
Shiji M K
Shiji M K | Published: 18 Jul 2025 | 06:00 AM

ഇന്ന് ജൂലൈ 18 വെള്ളി, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിക്കാനിടയുണ്ടാകും. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള സൂചനയാണ് നക്ഷത്രഫലങ്ങള്‍ നല്‍കുന്നത്. ഇതൊരു പൊതുഫലമായതിനാല്‍ തന്നെ ഇതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നിങ്ങളുടെ ജനന രാശിയിലെ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, നിയമവിജയം, തടസങ്ങള്‍ അകലാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, വേണ്ടപ്പെട്ടവര്‍ അകലാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, നേട്ടം, സല്‍ക്കാരയോഗം, പുതിയ സുഹൃത്തുക്കള്‍ ഉണ്ടാകാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, സന്തോഷം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാന്‍ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, നഷ്ടം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം, കാര്യങ്ങള്‍ ഭാഗികമായി ശരിയാകാനും സാധ്യതയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, മനഃപ്രയാസം, ധനനഷ്ടം, ഇച്ഛാഭംഗം, അപകടഭീതി, സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം, സല്‍ക്കാരയോഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം, ആഗ്രഹങ്ങള്‍ നടക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, മനഃപ്രയാസം, വഴക്ക്, ഇച്ഛാഭംഗം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം, അംഗീകാരം, യാത്രകള്‍ വിജയിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ആഗ്രഹങ്ങള്‍ നടക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)