Today’s Horoscope: ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും; ബിസിനസില്‍ നേട്ടങ്ങളുണ്ടാകും: ഇന്നത്തെ രാശിഫലം അറിയാം

Daily Rashi Phalam in Malayalam: സന്തോഷമില്ലാത്ത ദിവസമായിരിക്കും ഇന്ന് മറ്റ് ചില രാശിക്കാർക്ക്. സാമ്പത്തിക ലാഭത്തിനുള്ള ദിവസമാണെങ്കിലും അമിത ചിലവ് നിയന്ത്രിക്കാൻ ശ്രമിക്കുക. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നോക്കാം.

Todays  Horoscope: ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും; ബിസിനസില്‍ നേട്ടങ്ങളുണ്ടാകും: ഇന്നത്തെ രാശിഫലം അറിയാം
Updated On: 

16 May 2025 06:02 AM

ഇന്ന് ചില രാശിക്കാർക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല. ചിലർക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. ചിങ്ങം രാശിക്കാർക്ക് ഇന്നും നല്ലതും മോശവുമായ അനുഭവങ്ങളുണ്ടാകും. സന്തോഷമില്ലാത്ത ദിവസമായിരിക്കും ഇന്ന് മറ്റ് ചില രാശിക്കാർക്ക്. സാമ്പത്തിക ലാഭത്തിനുള്ള ദിവസമാണെങ്കിലും അമിത ചിലവ് നിയന്ത്രിക്കാൻ ശ്രമിക്കുക. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. എല്ലാ കാര്യങ്ങളിലും വിജയം നേടാൻ സാധിക്കും. മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്നവർക്ക് ഇന്ന് മികച്ച വിജയം നേടാനാകും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൃത്യമായ രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ വന്ന് ചേരും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്ന് ചേരും. ശരീരത്തിൽ ക്ഷീണം അനുഭവപ്പെടും. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിന് കൃത്യസമയത്ത് ചികിത്സ ഉറപ്പ് വരുത്തുക.പണം ലഭിക്കുമെങ്കിലും അത് അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ ജീവിതനിലവാരം ഉയർത്തും. ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് നല്ല അവസരങ്ങൾ ലഭിക്കും. ചതികുഴിയിൽ വീഴാതെ ശ്ര​ദ്ധിക്കുക.കുടുംബാംഗങ്ങളുമായുള്ള മോശം പെരുമാറ്റം നിങ്ങൾക്ക് മാനസിക ബു​ദ്ധിമുട്ടിന് ഇടയാക്കും. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുടെ അഭിപ്രായങ്ങൾ‌ മാനിക്കുക.

കര്‍ക്കിടകം

ഇന്ന് നിങ്ങൾക്ക് സന്തോഷം നൽകുന്ന ചില അനുഭവങ്ങൾ ഉണ്ടാകും . ദിവസത്തിന്റെ ആദ്യ പകുതിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധയും ഗൗരവവും ഉണ്ടാകും. ഇത് മേൽ ഉദ്യോ​ഗസ്ഥരിൽ മതിപ്പുണ്ടാക്കാന്‍ കാരണമാകും. കുട്ടികൾ അവരുടെ സംസാരത്തിൽ നിയന്ത്രണം വെക്കണം.

ചിങ്ങം

ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലങ്ങളിൽ മികച്ച അവസരങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ‌ ലഭിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ ഉന്നത വിജയം ലഭിക്കും. പരിചയമുള്ള ഒരാളിൽ നിന്ന് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

കന്നി

ഇന്ന് നിങ്ങൾക്ക് ചില പ്രശ്നങ്ങൾ വന്ന് ചേരും. ഇത് കാരണം പല അവസരങ്ങളും നിങ്ങൾക്ക് നഷ്ടമാകും. നിങ്ങളുടെ ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. ഇത് സാമ്പത്തിക ലാഭത്തിന് കാരണമാകും. ഉച്ചവരെ കാര്യമായ പ്രയോജനമില്ലാതെ ഓടി നടക്കേണ്ടി വരും. പെട്ടെന്നുള്ള ഒരു തെറ്റായ തീരുമാനം പിന്നീട് ഖേദിക്കാൻ ഇടയാക്കും.

തുലാം

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. വീട്ടിൽ ഭക്ഷണസാധനങ്ങൾക്കും മറ്റ് സൗകര്യങ്ങൾക്കും വേണ്ടി പണം ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്തും കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. വീട്ടിൽ മം​ഗളകാര്യങ്ങൾ നടക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. വിദേശത്തേക്ക് പോകുന്നവർ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിക്കുക

വൃശ്ചികം

ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര അനുകൂലമല്ല. കാര്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല. ജോലിസ്ഥലങ്ങളിൽ കൃത്യമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാകും . ഇത് നിങ്ങളുടെ മാനസിക ആരോ​ഗ്യക്കെ ബാധിക്കും.മക്കളുടെ പരാജയം നിങ്ങളെ അലോസരപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും.

ധനു

ഇന്ന് നിങ്ങൾക്ക് മികച്ച് ദിവസമാകും. സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണ നിലയിൽ ആയിരിക്കും. പുതിയ വാഹനം വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി ചെയ്യുന്ന ആളുകൾ കൂടുതൽ ചിലവുകൾ കാരണം വിഷമിക്കും. വൈകുന്നേരം കുടുംബത്തിലെ സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മകരം

കുടുംബ കാര്യത്തിൽ ഇന്ന് മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകും. ഇന്ന് സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടി വരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹോദരങ്ങളുമായി തർക്കങ്ങൾക്ക് കാരണമാകും. പങ്കാളിയുമായി പുറത്ത് പോകുന്നത് മനസിന് സന്തോഷം നൽകും. ഇന്നത്തെ ദിവസം കടം നൽകാതിരിക്കാൻ ശ്രമിക്കുക.

കുംഭം

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ദിവസത്തിന്റെ തുടക്കത്തിൽ കുടുംബാംഗങ്ങളുടെ തർക്കങ്ങൾ കാരണം ഒരു അസ്വസ്ഥമായ അന്തരീക്ഷം ഉണ്ടാകും. കുടുംബാംഗങ്ങൾ പല കാരണങ്ങൾകൊണ്ടും അതൃപ്തരായിരിക്കും. ജോലിസ്ഥലത്തും സ്ഥിതിഗതികൾ മോശമായിരിക്കും. സഹപ്രവർത്തകരോ ഉദ്യോഗസ്ഥരോ നിങ്ങളുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾ കണ്ടെത്തി കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്.

മീനം

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. വീട്ടിൽ ഭക്ഷണസാധനങ്ങൾക്കും മറ്റ് സൗകര്യങ്ങൾക്കും വേണ്ടി പണം ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്തും കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. വീട്ടിൽ മം​ഗളകാര്യങ്ങൾ നടക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. വിദേശത്തേക്ക് പോകുന്നവർ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിക്കുക

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന