Horoscope Today: ജോലിയില്‍ കഠിനാധ്വാനത്തിന്റെ ഫലം കാണും; പങ്കാളിയുമായി തര്‍ക്കിക്കരുത്: ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
Horoscope today in Malayalam 2025 July 8: മറ്റ് ചിലർക്ക് ബിസിനസില്‍ നേട്ടം ഉള്‍പ്പെടെയുള്ള നിരവധി അനുകൂല കാര്യങ്ങൾ നടക്കും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഭാഗികമായി മാറാനും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം അറിയാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് ചിര രാശിക്കാർക്ക് ആരോഗ്യ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത് അവഗണിക്കരുത്. സാമ്പത്തിക പ്രശ്‌നം തുടങ്ങിയവ ഇവരെ അലട്ടിയേക്കാം. കടം വാങ്ങിക്കാതിരിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കുക. മറ്റ് ചിലർക്ക് ബിസിനസില്‍ നേട്ടം ഉള്‍പ്പെടെയുള്ള നിരവധി അനുകൂല കാര്യങ്ങൾ നടക്കും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഭാഗികമായി മാറാനും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം അറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. ആരോഗ്യ കാര്യങ്ങളിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.ജോലി സ്ഥലങ്ങളിൽ മികച്ച അവസരങ്ങൾ ലഭിക്കും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കും. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യ ചികിത്സ തേടുക. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് മാനസിക സന്തോഷത്തിന് നല്ലതാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്. പണം കടം കൊടുക്കാതിരിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കുക.
കര്‍ക്കടകം
കർക്കിടം രാശിക്കാർ ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ചില തടസങ്ങൾ ഉണ്ടാകും. അതുകൊണ്ട് ശ്രദ്ധിച്ച് മുന്നോട്ട് പോകുക. രാഷ്ട്രിയ പ്രവർത്തകർക്ക് ഇന്ന് ചില പ്രശ്നങ്ങൾ വന്ന് ചേരും. സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. കമിതാക്കൾക്കിടയിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. ജോലിസ്ഥലത്ത് മേലാധികാരികൾ നൽകുന്ന ജോലി കൃത്യമായി ചെയ്ത് തീർക്കാൻ ശ്രമിക്കുക. പുതിയ വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. അമിത ചിലവ് ഒഴിവാക്കുക.
കന്നി
ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാകും. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ് . വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.
തുലാം
ഇന്ന് നിങ്ങൾക്ക് ആരോഗ്യകാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത് അവഗണിക്കരുത്. വരുമാനം വർദ്ധിക്കും. മറ്റുള്ളവരുടെ വാക്ക് കേട്ട് ചതിക്കുഴിയിൽ വീഴാതെ ശ്രദ്ധിക്കുക. പങ്കാളിയുമായി വാക്ക് തർക്കം ഉണ്ടാകാതെ നോക്കുക.
വൃശ്ചികം
സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. കുടുംബത്തിൽ സന്തോഷ വാർത്ത് കേൾക്കാൻ ഇടവരും . ബന്ധങ്ങൾ ശക്തമാകും. മാതാപിതാക്കളുടെ ഉപദേശം അനുസരിക്കുക. മക്കളുടെ വിജയത്തിൽ സന്തോഷിക്കും.
ധനു
ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ബന്ധത്തിൽ മുന്നോട്ട് പോകുക. പണം സൂക്ഷിക്കുക. ബിസിനസ്സ് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. മത്സരപരീക്ഷകളിൽ വിജയം നേടും.
മകരം
ഇന്ന് നിങ്ങൾക്ക് ഫലദായകമായ ദിവസമാകും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. നിക്ഷേപ സംബന്ധമായ തീരുമാനങ്ങളിൽ ശ്രദ്ധിക്കുക. രാഷ്ട്രിയ പ്രവർത്തകർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും.
കുംഭം
ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം നിറവേറ്റപ്പെടും. വരുമാനം വർദ്ധിക്കുന്നതോടെ കുടുംബാംഗത്തോടുള്ള വാഗ്ദാനം നിറവേറ്റാനായിരിക്കും.
മീനം
ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. സഹോദരങ്ങളുമായി വാക്കുതർക്കം ഉണ്ടാകാതെ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ടാകും. പങ്കാളിയുമായി ദൂരെ യാത്രയ്ക്ക് പോകുന്നത് നല്ലതാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് . ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)