5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി; ഇന്നത്തെ ദിവസം ഈ നാളുകാരുടേത്; രാശിഫലം നോക്കാം

Horoscope 17th March 2025: രാശിഫലം പല നാളുകാര്‍ക്കും പല രീതിയിലാകും വരുന്നത്‌. ചിലര്‍ക്ക് സന്തോഷവും, മറ്റ് കൂട്ടര്‍ക്ക് നിരാശയും ഒരു വിഭാഗത്തിന് സമ്മിശ്രഫലവുമാകും രാശിഫലത്തില്‍ കാണുന്നത്‌. ഇത് ഓരോ ദിവസവും മാറി മറിയും. അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ കൈവിടരുത്‌. ഇന്നത്തെ രാശിഫലം അറിയാം

Today’s Horoscope : സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി; ഇന്നത്തെ ദിവസം ഈ നാളുകാരുടേത്; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 17 Mar 2025 05:45 AM

രാശിഫലം വായിച്ചുകൊണ്ടാകാം പലരും ഒരു ദിവസം ആരംഭിക്കുന്നത്. വളരെ പ്രതീക്ഷയോടെ രാശിഫലത്തെ സമീപിക്കുന്നവരുമുണ്ട്. അതില്‍ പലര്‍ക്കും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രവചനങ്ങള്‍ രാശിഫലത്തില്‍ കാണാനാകും. എന്നാല്‍ മറ്റ് ചിലര്‍ക്ക് നിരാശയാകും ഫലം. അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള പ്രവചനങ്ങളും രാശിഫലത്തില്‍ കണ്ടെന്നുവരാം. ഇന്നത്തെ രാശിഫലവും ചിലര്‍ക്ക് സന്തോഷവും, മറ്റ് ചിലര്‍ക്കും നിരാശയും സമ്മാനിക്കുന്നതാണ്. രാശിഫലം നോക്കാം.

മേടം

ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. അമിത ചെലവിന് സാധ്യത. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം എന്നിവ കാണുന്നു.

ഇടവം

സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, മത്സരവിജയം, സന്തോഷം ഇവ കാണുന്നു.

മിഥുനം

തൊഴില്‍രംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടി വരും. ആരോഗ്യപ്രശ്‌നം, അസ്വസ്ഥത, അലച്ചില്‍, കാര്യപരാജയം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു.

കര്‍ക്കിടകം

സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് സാധ്യത. യാത്രാപരാജയം, കാര്യതടസം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയും കാണുന്നു.

ചിങ്ങം

പൊതുവെ അനുകൂലമായ ദിവസമാണെങ്കിലും ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. തൊഴിലിടത്ത് അനുകൂല അനുഭവങ്ങള്‍ ഉണ്ടായേക്കാം. അനുകൂലമായ സ്ഥലമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

കന്നി

പ്രവൃത്തികളും വാക്കുകളും സൂക്ഷിക്കണം. വാഗ്വാദത്തിന് സാധ്യത. അസ്വസ്ഥത, മനഃപ്രയാസം, ചെലവ് ഇവയും കാണുന്നു.

തുലാം

മികച്ച ദിനം. കാര്യവിജയം, മത്സരവിജയം, നേട്ടം, ആരോഗ്യം, സന്തോഷം സല്‍ക്കാരയോഗം, ഉല്ലാസയാത്ര, ഇഷ്ടഭക്ഷണസമൃദ്ധി ഇവയ്ക്ക് സാധ്യത.

വൃശ്ചികം

സാമ്പത്തികപ്രശ്‌നം, അമിത ചെലവ്, യാത്രാപരാജയം, മനഃപ്രയാസം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.

ധനു

തടസങ്ങള്‍ മാറിയേക്കാം. ശത്രുക്ഷയം, കാര്യവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, നേട്ടം ഇവ കാണുന്നു.

Read Also : Malayalam Vastu Tips: തലവേദനക്ക് കാരണം വാസ്തു പ്രശ്നമോ? പരിഹാരത്തിന് വഴികളുണ്ട്

മകരം

അനുകൂല ദിവസം. തൊഴില്‍രംഗത്ത് ശോഭിക്കും. അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം, കാര്യവിജയം, നേട്ടം ഇവ കാണുന്നു.

കുംഭം

അസ്വസ്ഥ, കാര്യപരാജയം, മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു.

മീനം

ബിസിനസില്‍ നഷ്ടം നേരിട്ടേക്കാം. കാര്യപരാജയം, ആരോഗ്യപ്രശ്‌നം, അപകടഭീതി, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)