AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കൃഷ്ണവിഗ്രഹം വീട്ടിൽ വെയ്ക്കുമ്പോൾ ശ്രദ്ധിക്കുക; ഈ ദിശയില്‍ വച്ചാല്‍ സര്‍വൈശ്വര്യം

Placing Krishna Idol at Home : ഇത് കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വയ്ക്കുക. തെക്കോട്ട് യാതൊരു കാരണവശാലും വി​ഗ്രഹം വയ്ക്കരുത്. പടിഞ്ഞാറും അത്ര നല്ലതല്ല. ഏറ്റവും ഉത്തമം കിഴക്കോട്ട് ദർശനമായി വരുന്ന വിധത്തിൽ വയ്ക്കുന്നത് തന്നെയാണ്.

കൃഷ്ണവിഗ്രഹം വീട്ടിൽ വെയ്ക്കുമ്പോൾ ശ്രദ്ധിക്കുക; ഈ ദിശയില്‍ വച്ചാല്‍ സര്‍വൈശ്വര്യം
Krishna IdolImage Credit source: social media
sarika-kp
Sarika KP | Published: 17 Mar 2025 17:31 PM

മിക്ക ഹൈന്ദവ വീടുകളിലും ശ്രീകൃഷ്ണ വിഗ്രഹം കാണാറുണ്ട്. വീട്ടിലെ പൂജാമുറിയിൽ സ്ഥിരം സാന്നിധ്യമായിരിക്കും ഇത്തരം വിഗ്രഹങ്ങൾ. കൃഷ്ണന്റെ പല രൂപത്തിലുള്ള വി​ഗ്രഹങ്ങൾ ഇന്ന് സുലഭമായി ലഭിക്കും. അതുകൊണ്ട് തന്നെ എത്ര പണം കൊടുത്തിട്ടാണെങ്കിലും ഇത് വാങ്ങിക്കുന്നവരുണ്ട്. വീട്ടിൽ ഐശ്വര്യം വരാനായാണ് നാം ഇത് വെയ്ക്കുന്നത്. എന്നാൽ വെറുതെ പൂജ മുറിയിൽ കൊണ്ടുവെച്ചാൽ ഐശ്വര്യം വരില്ല. ഇതിനു നാം കുറച്ച് കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

ഇത്തരത്തിൽ കൃഷ്ണ വി​ഗ്രഹങ്ങൾ വീട്ടിൽ വെക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പൊട്ടലോ വിള്ളലോ സംഭവിച്ചിട്ടുണ്ടോ എന്നത്. ഇത്തരത്തിലുള്ളതായ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കരുത്. ഇത് ശ്രീകൃഷ്ണ വിഗ്രഹം മാത്രമല്ല, ഏത് വിഗ്രഹമാണെങ്കിലും. ഇതെപോലെ തന്നെ ഫോട്ടോകളും കീറിയതാണെങ്കിൽ‌ മാറ്റുക. വിഗ്രഹങ്ങളും ചിത്രങ്ങളും എന്നും പൊടി തട്ടി വൃത്തിയായി സൂക്ഷിക്കുക. അതായത് പൊടിയുണ്ടാകാതെ സൂക്ഷിക്കുക.

Also Read:തലവേദനക്ക് കാരണം വാസ്തു പ്രശ്നമോ? പരിഹാരത്തിന് വഴികളുണ്ട്

ഇതിനു പുറമെ കൃഷ്ണ വി​ഗ്ര​ഹം വയ്ക്കുന്നതിനു കൃത്യമായ ​ദിശയുണ്ട്. ഇത് കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വയ്ക്കുക. തെക്കോട്ട് യാതൊരു കാരണവശാലും വി​ഗ്രഹം വയ്ക്കരുത്. പടിഞ്ഞാറും അത്ര നല്ലതല്ല. ഏറ്റവും ഉത്തമം കിഴക്കോട്ട് ദർശനമായി വരുന്ന വിധത്തിൽ വയ്ക്കുന്നത് തന്നെയാണ്. കൃഷ്ണവിഗ്രഹം വീടിന്റെ ഈശാനകോണില്‍ വയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം എന്നു പറയാം. അതായത് വീടിന്റെവടക്ക് കിഴക്ക് മൂലയില്‍. ഇവിടെ സ്ഥാനമുണ്ടെങ്കിൽ അവിടെ വയ്ക്കുന്നതും നല്ലതാണ്. വീടിന്റെ വടക്ക് കിഴക്ക് സ്ഥാനത്ത് പൂജാമുറിയെങ്കില്‍ അവിടെ വയ്ക്കുന്നത് ഏറെ ഐശ്വര്യവും ഭാഗ്യവും വന്നു ചേരും.

പൂജാമുറിയിൽ വയ്ക്കുന്നത് പോലെ തന്നെ ഹാളിലും കൃഷ്ണ വി​ഗ്രഹം വയ്ക്കാം. എന്നാൽ പൂജാമുറിയാണ് അത്യുത്തമം. പക്ഷേ വി​ഗ്രഹം യാതൊരു കാരണവശാലും ബെഡ്‌റൂമിലോ അടുക്കളയിലോ വയ്ക്കരുത്. മിക്ക വീടുകളിലും ഭം​ഗിക്കായി ഇത് ബെഡ്‌റൂമില്‍ വയ്ക്കും. എന്നാൽ ഒരു കാരണവശാലും ഇത് ഇവിടെ വയ്ക്കരുത്. ഇതുപോലെ വെറുംതറയില്‍ വിഗ്രഹം വയ്ക്കരുത്. ഒരു പീഠത്തില്‍ മഞ്ഞപ്പട്ട് വിരിച്ച് അതില്‍ വിഗ്രഹം വയ്ക്കുന്നത് ഏറെ നല്ലതാണ്.

വി​ഗ്രഹം വെയ്ക്കുന്നത് ഒരിക്കലും നമ്മുടെ തലയ്ക്ക് മുകളിൽ വരുന്ന രീതിക്ക് ആകരുത് തലയുടെ ലെവലിലോ അല്ലെങ്കിൽ അതിന് താഴെയോ ആയി വേണം ഇത് വെയ്ക്കാൻ. കൈ ഉയര്‍ത്തി എടുക്കേണ്ട വിധത്തില്‍ ഇത് വയ്ക്കരുത്.