Today’s Horoscope : സല്‍ക്കാരയോഗം, പരീക്ഷാവിജയം, അംഗീകാരം; ഇന്നത്തെ ദിവസം ഈ നാളുകാരുടേത്; രാശിഫലം അറിയാം
Horoscope 8th February 2025 : സമ്മിശ്ര പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുമുള്ളത്. ഇന്നത്തെ പ്രവചനങ്ങള്‍ ചില നാളുകാര്‍ക്ക് പൊതുവെ അനുകൂലമാണ്. മറ്റ് ചില നാളുകാര്‍ക്ക് കുറച്ച് നിരാശ സമ്മാനിക്കുന്നതുമാണ്. ഇന്നത്തെ രാശിഫലം പരിശോധിക്കാം

ഇന്നത്തെ രാശിഫലത്തിലും സമ്മിശ്ര പ്രവചനങ്ങള്‍. ചില നാളുകാര്‍ക്ക് ഇന്നത്തെ പ്രവചനങ്ങള്‍ പൊതുവെ അനുകൂലമാണ്. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കുറച്ച് നിരാശ സമ്മാനിക്കുന്നതാണ് ഇന്നത്തെ രാശിഫലം. എന്നാല്‍ ഇത് കേവലം പ്രവചനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ചില പ്രവചനങ്ങളില്‍ മാറ്റം സംഭവിച്ചേക്കാം. രാശിഫലത്തില്‍ അനുകൂലമായ പ്രവചനങ്ങളില്ലെങ്കിലും, ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് പ്രധാനം. എന്തായാലും, ഇന്നത്തെ രാശിഫലം നോക്കാം
മേടം
അനുകൂലമാണ് ഇന്നത്തെ പ്രവചനങ്ങള്‍. ആരോഗ്യം, അംഗീകാരം എന്നിവ കാണുന്നു. കാര്യവിജയത്തിനും, പരീക്ഷാവിജയത്തിനും സാധ്യത
ഇടവം
പൊതുവെ നിരാശ സമ്മാനിക്കുന്ന പ്രവചനങ്ങള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. മനഃപ്രയാസത്തിനും സാധ്യത. കാര്യപരാജയം, പരീക്ഷാപരാജയം എന്നിവ കാണുന്നു




മിഥുനം
യാത്രകള്‍ക്ക് സാധ്യത. അമിതമായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. നേട്ടം, ആരോഗ്യം എന്നിവ കാണുന്നു. കാര്യവിജയം, പരീക്ഷാവിജയം എന്നിവയും പ്രവചനത്തില്‍
കര്‍ക്കിടകം
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. അപകടഭീതി ഉണ്ടായേക്കാം. കാര്യതടസം, മനഃപ്രയാസം എന്നിവയ്ക്കും സാധ്യത
ചിങ്ങം
ഇന്ന് മികച്ച ദിനം. പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. തൊഴില്‍സാധ്യത. മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു
കന്നി
തൊഴില്‍പരമായി മികച്ച അനുഭവങ്ങള്‍ക്ക് സാധ്യത. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ആഗ്രഹിച്ച സ്ഥലമാറ്റത്തിനും സാധ്യത. കാര്യവിജയം, ആഗ്രഹസഫലീകരണം എന്നിവ കാണുന്നു
തുലാം
ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത. പണം ചെലവഴിക്കുമ്പോള്‍ സൂക്ഷിക്കുക. യാത്രാതടസം, മനഃപ്രയാസം എന്നിവയും കാണുന്നു
വൃശ്ചികം
യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണം. പ്രവൃത്തികളില്‍ ജാഗ്രത വേണം. അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യപരാജയം എന്നിവ കാണുന്നു
Read Also : ഈ നാല് രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നഷ്ടം ഉറപ്പ്; കാരണം ഇതാണ്
ധനു
ബന്ധു-സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, യാത്രാവിജയം എന്നിവ കാണുന്നു
മകരം
രാശിഫലത്തില്‍ ഇന്ന് മികച്ച ദിനം. ആരോഗ്യം, അംഗീകാരം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത
കുംഭം
രാശിഫലത്തില്‍ ഇന്ന് അത്ര മികച്ച ദിവസമല്ല. ആരോഗ്യപ്രശ്‌നങ്ങള്‍, അപകടഭീതി, ചെലവ്, മനഃപ്രയാസം എന്നിവ കാണുന്നു. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക
മീനം
സ്വസ്ഥതയില്ലായ്മ, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികസമ്മര്‍ദ്ദം, കാര്യപരാജയം എന്നിവ കാണുന്നു
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)