Todays’s Horoscope: മനക്ലേശം, ആരോ​ഗ്യം മോശമാകാം, യാത്രകൾ ഒഴിവാക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today Horoscope ​In Malayalam: ഒരു ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ ചില സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് ഇന്നത്തെ രാശിഫലത്തിലൂടെ വിശദമായി വായിച്ചറിയൂ.

Todays’s Horoscope: മനക്ലേശം, ആരോ​ഗ്യം മോശമാകാം, യാത്രകൾ ഒഴിവാക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

22 May 2025 | 06:34 AM

ഇന്ന് മെയ് 22 വ്യാഴം. എല്ലാ ദിവസത്തെപോലെയും നല്ലത് മാത്രം സംഭവിക്കണമെന്ന് പ്രാർത്ഥനയോടെയാണ് എല്ലാവരും ഒരു ദിനം തുടങ്ങുന്നത്. എന്നാൽ നല്ലതും മോശവുമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. ഒരു ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ ചില സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് ഇന്നത്തെ രാശിഫലത്തിലൂടെ വിശദമായി വായിച്ചറിയൂ.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. നിങ്ങൾ എന്നും ചെയ്യുന്ന ജോലികൾ പോലും പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം. കോപം ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി തർക്കിക്കാനിടയുണ്ട്. വാക്കുകൾ പരോക്ഷമാകരുത്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കഴിവതും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വിവാഹങ്ങളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി പുരോ​ഗതിയുണ്ടാകും. നിങ്ങളുടെ ശത്രുക്കളെ നിന്നും സൂക്ഷിക്കുക. പഴയ കടങ്ങൾ ഇന്ന് തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

കർക്കിടകം

ഇന്ന് നിങ്ങൾ വളരെയധികം സൂക്ഷക്കണം. കാരണം ചില അശ്രദ്ധമായ പ്രവർത്തികൾ നിങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കാം. ബിസിനസ്സിൽ നഷ്ടമായ പണം തിരികെ കിട്ടാൻ സാധ്യതയുണ്ട്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മനസ്സിലുള്ള ആഗ്രഹങ്ങൾ ഇന്ന് സാധ്യമായേക്കും. എന്നാൽ പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. കാരണം ഇത് തിരികെ കിട്ടാൻ ബുദ്ധിമുട്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടം ദിവസമാണ്. വീട്ടിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുതിർന്നവരുമായി ആലോചിച്ച ശേഷം മാത്രം നടപ്പാക്കുക.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർദ്ധിച്ചേക്കാം. എന്നാൽ അനാവശ്യ ചിലവുകൾ ഒഴിവാക്കുക. ഇത് നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചേക്കാം. കുടുംബത്തിൽ ചില വാക്കുതർക്കങ്ങൾക്ക് സാധ്യതയുണ്ട്. ജോലി സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാവാം.

വൃശ്ചികം

ഇന്ന് നിങ്ങൾ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. എണ്ണ പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇഷ്ടമുള്ള ഒരാൾ സമ്മാനം നൽകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് കുടുംബവുമായി ഒത്തുചേർന്ന് നടത്തുന്ന ബിസിനസ്സിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലെ മുതിർന്നവരുടെ സഹായത്തിലൂടെ മാത്രമെ ഇത് പരിഹരിക്കാൻ സാധിക്കൂ.

മകരം

മകരം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കാതിരിക്കുക. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. സഹോദരങ്ങളിൽ നിന്നും പണം കടം വാങ്ങേണ്ടി വരും. സാമ്പത്തികപരമായി കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവാം. മനസ്സിലുള്ള ഭാവികാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷ സമ്മിശ്രങ്ങളുടെ ദിവസമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കേണ്ടി വരും. ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'