Horoscope Today: വിവാഹ തടസങ്ങൾ മാറി കിട്ടും, ജോലിക്ക് അവസരം കിട്ടും; ഇന്നത്തെ നക്ഷത്രഫലം

Horoscope In Malayalam Today: ചിലർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമ്പോൾ, മറ്റു ചിലർക്ക് ചില കാര്യങ്ങളിൽ തടസങ്ങളും സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. കുടുംബ ബന്ധങ്ങളിലും തൊഴിൽ രംഗത്തും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Horoscope Today: വിവാഹ തടസങ്ങൾ മാറി കിട്ടും, ജോലിക്ക് അവസരം കിട്ടും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today

Published: 

29 Nov 2025 06:08 AM

ഇന്ന് നവംബർ 29 ശനിയാഴ്ച്ച. ഇന്നത്തെ രാശിഫലം അനുസരിച്ച്, ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളാണ് പ്രവചിക്കുന്നത്. ചിലർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമ്പോൾ, മറ്റു ചിലർക്ക് ചില കാര്യങ്ങളിൽ തടസങ്ങളും സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. കുടുംബ ബന്ധങ്ങളിലും തൊഴിൽ രംഗത്തും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം പൂർണമായും അറിയാം.

മേടം

മേടക്കൂറുകാർക്ക് ഇന്നത്തെ ദിവസം അല്പം ബുദ്ധിമുട്ടുള്ളതായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് വളരെ സങ്കീർണമായ ദിവസമായിരിക്കും ഇന്ന്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില ത‌ടസങ്ങൾ അനുഭവപ്പെട്ടേക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് വളരെ നല്ലൊരു ദിവസമാണ് ഇന്ന്. കുടുംബത്തിലുള്ള ഒരു വ്യക്തിയുടെ വിവാഹ തടസ്സങ്ങൾ മാറി കിട്ടും. സർക്കാർ ജോലിആ​ഗ്രഹിക്കുന്നവർക്ക് അത് നേടാനാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്രങ്ങളുടെ ദിവസമാണ്. വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാൻ സാധ്യതയുണ്ട്. ണമിടപാടുകൾ വളരെ ശ്രദ്ധയോടെ ചെയ്യണം.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. സാമ്പത്തികമായി മെച്ചമുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് പലതരത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലികളിൽ തടസ്സങ്ങൾ നേരിടാം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

കന്നി

കന്നി രാശിക്കാരുടെ ജീവിതത്തിൽ നിലനിന്നിരുന്ന പല തടസ്സങ്ങളും ഇന്നത്തോടെ വഴിമാറും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ അവസാനിക്കും. ഉന്നത വിദ്യാഭ്യാസത്തിന് വഴി തെളിയും.

തുലാം

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. രാഷ്ട്രീയ രംഗത്തുള്ളവരുടെ സമൂഹത്തിൽ നിന്ന് ബഹുമാനം വർദ്ധിക്കും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും.

Also Read: ശിവപാർവ്വതി പ്രീതിക്കായി പ്രദോഷ വ്രതം; ഡിസംബർ 1നോ 2 നോ? തീയതി, പ്രാധാന്യം, ആരാധനാ രീതി

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്പം ബുദ്ധിമുട്ടുള്ളതായിരിക്കും. പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്. സ്വത്ത് തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

ധനു

ധനുക്കൂറുകാർക്ക് ചില എതിരാളികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പണം ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കണം.

മകരം

മകരം രാശിക്കാരുടെ ആരോ​ഗ്യ സ്ഥിതി ഇന്ന് മോശമായേക്കാം. കൂട്ടുകാരിൽ നിന്ന് ലഭിച്ചിരുന്ന സഹായം ഇന്ന് കിട്ടാൻ സാധ്യതയില്ല. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് പല തടസങ്ങളും നേരിടേണ്ടി വന്നേക്കാം. വൈകുന്നേരത്തോട് ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. തൊഴിൽപരമായ തിരക്കുകൾ മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.

മീനം

മീനം രാശിക്കാർക്ക് വളരെ നല്ലൊരു ദിവസമാണ് ഇന്ന്. ഭാര്യാവീട്ടുകാർക്ക് പണം കടം കൊടുക്കുന്നത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താം. ദാമ്പത്യം നല്ല രീതിയിൽ മുന്നോട്ട് പോകും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും